Tuesday, February 12, 2019

Our calling

This was their answer to us: ‘We are the servants of the God of heaven and earth, and we are rebuilding the house built here many years ago, which a great king of Israel built and completed.

Ezra 5:11 

അവരുടെ മറുപടി ഇതായിരുന്നു: ഞങ്ങള്‍ ആകാശത്തിന്‍െറയും ഭൂമിയുടെയും ദൈവത്തിന്‍െറ ദാസന്‍മാരാണ്‌. വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ മഹാനായ ഒരു ഇസ്രായേല്‍രാജാവു പണിതീര്‍ത്ത ആലയം ഞങ്ങള്‍ വീണ്ടും പണിയുന്നു.

എസ്രാ 5 : 11

and, like living stones, let yourselves be built into a spiritual house to be a holy priesthood to offer spiritual sacrifices acceptable to God through Jesus Christ.
1 Peter 2:5
നിങ്ങള്‍ സജീവശിലകള്‍കൊണ്ടുള്ള ഒരു ആത്‌മീയഭവനമായി പടുത്തുയര്‍ത്തപ്പെടട്ടെ. യേശുക്രിസ്‌തുവഴി ദൈവത്തിനു സ്വീകാര്യമായ ബലികളര്‍പ്പിക്കുന്നതിന്‌ വിശുദ്‌ധമായ ഒരു പുരോഹിത ജനമാവുകയും ചെയ്യട്ടെ.
1 പത്രോസ് 2 : 5

Only, everyone should live as the Lord has assigned, just as God called each one. I give this order in all the churches.

1 Corinthians 7:17 

ദൈവത്തിന്‍െറ നിയോഗവും വിളിയും അനുസരിച്ച്‌ ഓരോരുത്തരും ജീവിതം നയിക്കട്ടെ - ഇതാണ്‌ എല്ലാ സഭകളോടും ഞാന്‍ കല്‍പിക്കുന്നത്‌.

1 കോറിന്തോസ്‌ 7 : 17

so that we might exist for the praise of his glory, we who first hoped in Christ.  Ephesians 1:12 

ഇത്‌, ക്രിസ്‌തുവില്‍ ആദ്യമായി പ്രത്യാശയര്‍പ്പി  ച്ചനാം അവന്‍െറ മഹത്വത്തിനും സ്‌തുതിക്കുംവേണ്ടി ജീവിക്കുന്നതിനാണ്‌. എഫേസോസ്‌ 1 : 12

Brothers, everyone should continue before God in the state in which he was called. 1 Corinthians 7:24 

അതുകൊണ്ട്‌ സഹോദരരേ, ഏത്‌ അവസ്‌ഥയില്‍ നിങ്ങള്‍ വിളിക്കപ്പെട്ടുവോ ആ അവസ്‌ഥയില്‍ ദൈവത്തോടൊത്തു നിലനില്‍ക്കുവിന്‍. 1 കോറിന്തോസ്‌ 7 : 24

And those he predestined he also called; and those he called he also justified; and those he justified he also glorified.
Romans 8:30

താന്‍മുന്‍കൂട്ടി നിശ്‌ചയിച്ചവരെ അവിടുന്നു വിളിച്ചു; വിളിച്ചവരെ നീതീകരിച്ചു; നീതീകരിച്ചവരെ മഹത്വപ്പെടുത്തി.
റോമാ 8 : 30

to all the beloved of God in Rome, called to be holy. Grace to you and peace from God our Father and the Lord Jesus Christ. Thanksgiving.
Romans 1:7

ദൈവത്തിന്‍െറ സ്‌നേ ഹഭാജനങ്ങളും വിശുദ്‌ധരാകാന്‍ വിളിക്കപ്പെട്ടവരുമായി റോമായിലുള്ള നിങ്ങള്‍ക്കെല്ലാവര്‍ക്കും നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്‌തുവില്‍നിന്നും കൃപയും സമാധാനവും.
റോമാ 1 : 7

to the church of God that is in Corinth, to you who have been sanctified in Christ Jesus, called to be holy, with all those everywhere who call upon the name of our Lord Jesus Christ, their Lord and ours.
1 Corinthians 1:2
കോറിന്തോസിലുള്ള ദൈവത്തിന്‍െറ സഭയ്‌ക്ക്‌ എഴുതുന്നത്‌: യേശുക്രിസ്‌തുവില്‍ വിശുദ്‌ധരായവര്‍ക്കും വിശുദ്‌ധരാകാന്‍ വിളിക്കപ്പെട്ടവര്‍ക്കും നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്‍െറ നാമം എല്ലായിടത്തും വിളിച്ചപേക്‌ഷിക്കുന്ന എല്ലാവര്‍ക്കും
1 കോറിന്തോസ്‌ 1 : 2

We know that all things work for good for those who love God, who are called according to his purpose.
Romans 8:28 
ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്‌, അവിടുത്തെ പദ്‌ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്‌, അവിടുന്നു സകലവും നന്‍മയ്‌ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ.
റോമാ 8 : 28

For you were called for freedom, brothers. But do not use this freedom as an opportunity for the flesh; rather, serve one another through love.

Galatians 5:13 

സഹോദരരേ, സ്വാതന്ത്യ്രത്തിലേക്കാണ്‌ നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്‌; ഭൗതികസുഖത്തിനുള്ള സ്വാതന്ത്യ്രമായി അതിനെ ഗണിക്കരുതെന്നുമാത്രം. പ്രത്യുത, സ്‌നേഹത്തോടുകൂടെ ദാസരെപ്പോലെ പരസ്‌പരം സേവിക്കുവിന്‍.

ഗലാത്തിയാ 5 : 13

Paul, called to be an apostle of Christ Jesus by the will of God, and Sosthenes our brother,
1 Corinthians 1:1 
യേശുക്രിസ്‌തുവിന്‍െറ അപ്പസ്‌തോലനായി ദൈവഹിതാനുസരണം വിളിക്കപ്പെട്ട പൗലോസും സഹോദരന്‍ സൊസ്‌തേനെ സ്‌സും 1 കോറിന്തോസ്‌ 1 : 1

Paul, a slave of Christ Jesus, called to be an apostle and set apart for the gospel of God,
Romans 1:1

യേശുക്രിസ്‌തുവിന്‍െറ ദാസനും അപ്പസ്‌തോലനായിരിക്കാന്‍ വിളിക്കപ്പെട്ടവനും ദൈവത്തിന്‍െറ സുവിശേഷത്തിനായി പ്രത്യേകം നിയോഗിക്കപ്പെട്ടവനുമായ പൗലോസ്‌ എഴുതുന്നത്‌. റോമാ 1 : 1

 the unbeliever separates, however, let him separate. The brother or sister is not bound in such cases; God has called you to peace. 1 Corinthians 7:15 

അവിശ്വാസിയായ ജീവിതപങ്കാളി വേര്‍പിരിഞ്ഞുപോകാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അപ്രകാരം ചെയ്‌തുകൊള്ളട്ടെ. അത്തരം സ ന്‌ദര്‍ഭങ്ങളില്‍ ആ സഹോദരന്‍െറ യോ സഹോദരിയുടെയോ വിവാഹബന്‌ധം നിലനില്‍ക്കുന്നില്ല. ദൈവം നിങ്ങളെ സമാധാനത്തിലേക്കാണ്‌ വിളിച്ചിരിക്കുന്നത്‌. 1 കോറിന്തോസ്‌ 7 : 15


When he had seen the vision, we sought passage to Macedonia at once, concluding that God had called us to proclaim the good news to them.  Acts 16:10 

മക്കെദോനിയാക്കാരെ സുവിശേഷമറിയിക്കാന്‍ ദൈവം ഞങ്ങളെ വിളിച്ചിരിക്കയാണെന്ന്‌ അറിഞ്ഞ്‌ അവന്‌ ദര്‍ശ നമുണ്ടായ ഉടനെ ഞങ്ങള്‍ അങ്ങോട്ടു പോകാന്‍ ഉദ്യമിച്ചു. അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 10

For the gifts and the call of God are irrevocable.  Romans 11:29 

എന്തെന്നാല്‍, ദൈവത്തിന്‍െറ ദാനങ്ങളും വിളിയും പിന്‍വലിക്കപ്പെടാവുന്നതല്ല. റോമാ 11 : 29


But when [God], who from my mother’s womb had set me apart and called me through his grace, was pleased. Galatians 1:15 

എന്നാല്‍, ഞാന്‍ മാതാവിന്‍െറ ഉദരത്തില്‍ ആയിരിക്കുമ്പോള്‍ത്തന്നെ ദൈവം എന്നെ പ്രത്യേകം തെരഞ്ഞെടുത്തു; തന്‍െറ കൃപയാല്‍ അവിടുന്ന്‌ എന്നെ വിളിച്ചു. ഗലാത്തിയാ 1 : 15

When Israel was a child I loved him, out of Egypt I called my son. Hosea 11:1 ഇസ്രായേല്‍ ശിശുവായിരുന്നപ്പോള്‍ ഞാനവനെ സ്‌നേഹിച്ചു; ഈജിപ്‌തില്‍നിന്ന്‌ ഞാന്‍ എന്‍െറ മകനെ വിളിച്ചു. ഹോസിയാ 11 : 1


You yourselves shall be called “Priests of the Lord ,” “Ministers of our God” you shall be called. You shall eat the wealth of the nations and in their riches you will boast. Isaiah 61:6 

കര്‍ത്താവിന്‍െറ പുരോഹിതരെന്നു നിങ്ങള്‍ വിളിക്കപ്പെടും; നമ്മുടെ ദൈവത്തിന്‍െറ ശുശ്രൂഷകരെന്നു നിങ്ങള്‍ അറിയപ്പെടും. ജനതകളുടെ സമ്പത്ത്‌ നിങ്ങളനുഭവിക്കും. അവരുടെ ധനം കൈവശപ്പെടുത്തി നിങ്ങള്‍ അഭിമാനിക്കും. ഏശയ്യാ 61 : 6


Jesus stopped and called them and said, “What do you want me to do for you?” Matthew 20:32 

യേശു അവിടെ നിന്ന്‌ അവരെ വിളിച്ചു ചോദിച്ചു: ഞാന്‍ നിങ്ങള്‍ക്ക്‌ എന്തുചെയ്യണമെന്നാണ്‌ നിങ്ങള്‍ ആഗ്രഹിക്കുന്നത്‌? മത്തായി 20 : 32

But he took her by the hand and called to her, “Child, arise!” Luke 8:54 

അവന്‍ അവളുടെ കൈയ്‌ക്കുപിടിച്ച്‌ അവളെ വിളിച്ചുകൊണ്ടു പറഞ്ഞു: ബാലികേ, എഴുന്നേല്‍ക്കുക. ലൂക്കാ 8 : 5


They shall be called “The Holy People,” “The Redeemed of the Lord .” And you shall be called “Cared For,” “A City Not Forsaken.” Isaiah 62:12 

കര്‍ത്താവിനാല്‍ രക്‌ഷിക്കപ്പെട്ട വിശുദ്‌ധജനമെന്ന്‌ അവര്‍ വിളിക്കപ്പെടും. അന്വേഷിക്കപ്പെടുന്നവള്‍, അപരിത്യക്‌തനഗരം, എന്നു നീ വിളിക്കപ്പെടും. ഏശയ്യാ 62 : 12

No one takes this honor upon himself but only when called by God, just as Aaron was.

Hebrews 5:4 

അഹറോനെപ്പോലെ ദൈവത്താല്‍ 


Thus the scripture was fulfilled that says, “Abraham believed God, and it was credited to him as righteousness,” and he was called “the friend of God.”

James 2:23  

അബ്രാഹം ദൈവത്തില്‍ വിശ്വസിച്ചു. അത്‌ അവനു നീതിയായി പരിഗണിക്കപ്പെട്ടു എന്നതിരുവെഴുത്തു നിറവേറി. അവന്‍ ദൈവത്തിന്‍െറ സ്‌നേഹിതന്‍ എന്നു വിളിക്കപ്പെടുകയുംചെയ്‌തു.

യാക്കോബ്‌ 2 : 23


A second time the angel of the Lord called to Abraham from heaven

Genesis 22:15 

കര്‍ത്താവിന്‍െറ ദൂതന്‍ ആകാശത്തുനിന്നു വീണ്ടും അബ്രാഹത്തെ വിളിച്ചു പറഞ്ഞു:

ഉല്‍പത്തി 22 : 15


There God, speaking to Israel in a vision by night, called: Jacob! Jacob! He answered, “Here I am.”

Genesis 46:2 

രാത്രിയിലുണ്ടായ ദര്‍ശനങ്ങളിലൂടെ ദൈവം ഇസ്രായേലിനോടു സംസാരിച്ചു. യാക്കോബേ, യാക്കോബേ, അവിടുന്നു വിളിച്ചു. ഇതാ ഞാന്‍, അവന്‍ വിളി കേട്ടു.

ഉല്‍പത്തി 46 : 2


When the Lord saw that he had turned aside to look, God called out to him from the bush: Moses! Moses! He answered, “Here I am.”

Exodus 3:4 

അവന്‍ അതു കാണുന്നതിന്‌ അടുത്തു ചെല്ലുന്നതു കര്‍ത്താവു കണ്ടു. മുള്‍പ്പടര്‍പ്പിന്‍െറ മധ്യത്തില്‍നിന്ന്‌ ദൈവം അവനെ വിളിച്ചു: മോശേ, മോശേ, അവന്‍ വിളികേട്ടു: ഇതാ ഞാന്‍ !

പുറപ്പാട്‌ 3 : 4

The Lord God then called to the man and asked him: Where are you?

Genesis 3:9 

അവിടുന്നു പുരുഷനെ വിളിച്ചു ചോദിച്ചു: നീ എവിടെയാണ്‌?

ഉല്‍പത്തി 3 : 9


The Lord called to Samuel, who answered, “Here I am.”

1 Samuel 3:4 

അപ്പോള്‍ കര്‍ത്താവ്‌ സാമുവലിനെ വിളിച്ചു:

1 സാമുവല്‍ 3 : 4

Instead, shout for joy and be glad forever in what I am creating. Indeed, I am creating Jerusalem to be a joy and its people to be a delight;
Isaiah 65:18
ഞാന്‍ സൃഷ്‌ടിക്കുന്നവയില്‍ നിങ്ങള്‍ നിത്യം സന്തോഷിക്കുകയും ആനന്‌ദിക്കുകയും ചെയ്യുവിന്‍. ജറുസലെമിനെ ഒരു ആനന്‌ദമായും അവളുടെ ജനത്തെ ആഹ്‌ളാദമായും ഞാന്‍ സൃഷ്‌ടിക്കുന്നു.
ഏശയ്യാ 65 : 18

Then he sat down, called the Twelve, and said to them, “If anyone wishes to be first, he shall be the last of all and the servant of all.”
Mark 9:35
അവന്‍ ഇരുന്നിട്ടു പന്ത്രണ്ടുപേരെയും വിളിച്ചു പറഞ്ഞു: ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ അവസാനത്ത വനും എല്ലാവരുടെയും ശുശ്രൂഷകനുമാകണം.
മര്‍ക്കോസ്‌ 9 : 35

I no longer deserve to be called your son; treat me as you would treat one of your hired workers.”’
Luke 15:19
നിന്‍െറ പുത്രന്‍ എന്നു വിളിക്കപ്പെടാന്‍ ഞാന്‍ ഇനി യോഗ്യനല്ല. നിന്‍െറ ദാസരില്‍ ഒരുവനായി എന്നെ സ്വീകരിക്കണമേ.
ലൂക്കാ 15 : 19


No comments:

Post a Comment