Wednesday, March 6, 2019

Obey God 1

And let the peace of Christ control your hearts, the peace into which you were also called in one body. And be thankful.
Colossinas 3: 15
ക്രിസ്‌തുവിന്‍െറ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ! ഈ സമാധാനത്തിലേക്കാണ്‌ നിങ്ങള്‍ ഏകശരീരമായി വിളിക്കപ്പെട്ടത്‌. അതിനാല്‍, നിങ്ങള്‍ കൃതജ്‌ഞതാനിര്‍ഭരരായിരിക്കുവിന്‍.
കൊളോസോസ്‌ 3 : 15
 
Let the word of Christ dwell in you richly, as in all wisdom you teach and admonish one another, singing psalms, hymns, and spiritual songs with gratitude in your hearts to God.
Colossinas 3: 16
പരസ്‌പരം പഠിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യുമ്പോഴും, കൃതജ്‌ഞത നിറഞ്ഞഹൃദയത്തോടെ, ദൈവത്തിനു സങ്കീര്‍ത്തനങ്ങളും ഗാനങ്ങളും ആത്‌മീയഗീതങ്ങളും പാടുമ്പോഴും ക്രിസ്‌തുവിന്‍െറ വചനം നിങ്ങളില്‍ സമൃദ്‌ധമായി വസിക്കട്ടെ!
കൊളോസോസ്‌ 3 : 16
 
And whatever you do, in word or in deed, do everything in the name of the Lord Jesus, giving thanks to God the Father through him.
Colossinas 3: 17
നിങ്ങള്‍ വാക്കാലോ പ്രവൃത്തിയാലോ എന്തു ചെയ്‌താലും അതെല്ലാം കര്‍ത്താവായ യേശുവഴി പിതാവായദൈവത്തിനു കൃതജ്‌ഞതയര്‍പ്പിച്ചുകൊണ്ട്‌ അവന്‍െറ നാമത്തില്‍ ചെയ്യുവിന്‍.
 കൊളോസോസ്‌ 3 : 17
 

Ben Sira 11:2. Do not praise anyone for good looks; or despise anyone because of appearance.

അഴകിന്‌ അമിതവില കല്‍പിക്കരുത്‌. അഴകില്ലെന്നോര്‍ത്ത്‌ അവഗണിക്കരുത്‌. പ്രഭാഷകന്‍ 11 : 2

For by the grace given to me I tell everyone among you not to think of himself more highly than one ought to think, but to think soberly, each according to the measure of faith that God has apportioned.
Romans 12:3 
എനിക്കു ലഭിച്ചിരിക്കുന്ന കൃപയാല്‍ പ്രരിതനായി നിങ്ങളോടു ഞാന്‍ പറയുന്നു, ഉള്ളതിലധികം മേന്‍മ ആരും ഭാവിക്കരുത്‌; മറിച്ച്‌, ദൈവം ഓരോരുത്തര്‍ക്കും നല്‍കിയിരിക്കുന്ന വിശ്വാസത്തിന്‍െറ അളവനുസരിച്ചു വിവേകപൂര്‍വം ചിന്തിക്കുവിന്‍.
റോമാ 12 : 3

For as in one body we have many parts, and all the parts do not have the same function, so we, though many, are one body in Christ and individually parts of one another.
Romans 12:4‭-‬5 
നമുക്ക്‌ ഒരു ശരീരത്തില്‍ അനേകം അവയവങ്ങള്‍ ഉണ്ടല്ലോ. എല്ലാ അവയവങ്ങള്‍ക്കും ഒരേ ധര്‍മമല്ല.
അതുപോലെ, നാം പലരാണെങ്കിലും ക്രിസ്‌തുവില്‍ ഏകശരീരമാണ്‌. എല്ലാവരും പരസ്‌പരം ബന്‌ധപ്പെട്ട അവയവങ്ങളുമാണ്‌.
റോമാ 12 : 4-5

if one exhorts, in exhortation; if one contributes, in generosity; if one is over others, with diligence; if one does acts of mercy, with cheerfulness.
Romans 12:8 
ഉപദേശ വരം ഉപദേശത്തിലും നമുക്ക്‌ ഉപയോഗിക്കാം. ദാനംചെയ്യുന്നവന്‍ ഒൗദാര്യത്തോടെയും, നേതൃത്വം നല്‍കുന്നവന്‍ തീക്‌ഷ്‌ണതയോടെയും, കരുണ കാണിക്കുന്നവന്‍ പ്രസന്നതയോടെയും പ്രവര്‍ത്തിക്കട്ടെ.
റോമാ 12 : 8

love one another with mutual affection; anticipate one another in showing honor.
Romans 12:10 
നിങ്ങള്‍ അന്യോന്യം സഹോദരതുല്യം സ്‌നേഹിക്കുവിന്‍; പരസ്‌പരം ബഹുമാനിക്കുന്നതില്‍ ഓരോരുത്ത രും മുന്നിട്ടുനില്‍ക്കുവിന്‍.
റോമാ 12 : 10

Do not grow slack in zeal, be fervent in spirit, serve the Lord.
Romans 12:11 
തീക്‌ഷ്‌്‌ണതയില്‍ മാന്‌ദ്യം കൂടാതെ ആത്‌മാവില്‍ ജ്വലിക്കുന്നവരായി കര്‍ത്താവിനെ ശുശ്രൂഷിക്കുവിന്‍.
റോമാ 12 : 11

Rejoice in hope, endure in affliction, persevere in prayer.
Romans 12:12
പ്രത്യാശയില്‍ സന്തോഷിക്കുവിന്‍; ക്ലേശങ്ങളില്‍ സഹനശീലരായിരിക്കുവിന്‍; പ്രാര്‍ഥനയില്‍ സ്‌ഥിരതയുള്ളവരായിരിക്കുവിന്‍.
റോമാ 12 : 12

വിശുദ്‌ധരെ അവരുടെ ആവശ്യങ്ങളില്‍ സഹായിക്കുവിന്‍; അതിഥി സത്‌കാരത്തില്‍ തത്‌പരരാകുവിന്‍.
റോമാ 12 : 13
Contribute to the needs of the holy ones, exercise hospitality.
Romans 12:13 

നിങ്ങളെ പീഡിപ്പിക്കുന്നവരെ അനുഗ്രഹിക്കുവിന്‍; അനുഗ്രഹിക്കുകയല്ലാതെ ശപിക്കരുത്‌.
റോമാ 12 : 14
Bless those who persecute [you], bless and do not curse them.
Romans 12:14 

സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കുവിന്‍; കരയുന്നവരോടുകൂടെ കരയുവിന്‍.
റോമാ 12 : 15
Rejoice with those who rejoice, weep with those who weep.
Romans 12:15 

Have the same regard for one another; do not be haughty but associate with the lowly; do not be wise in your own estimation.
Romans 12:16 
നിങ്ങള്‍ അന്യോന്യം യോജിപ്പോടെ വര്‍ത്തിക്കുവിന്‍; ഒൗദ്‌ധത്യം വെടിഞ്ഞ്‌ എളിയവരുടെ തലത്തിലേക്കിറങ്ങിവരുവിന്‍. ബുദ്‌ധിമാന്‍മാരാണെന്നു നിങ്ങള്‍ നടിക്കരുത്‌.
റോമാ 12 : 16

Do not repay anyone evil for evil; be concerned for what is noble in the sight of all.
Romans 12:17 
തിന്‍മയ്‌ക്കു പകരം തിന്‍മ ചെയ്യരുത്‌; ഏവരുടെയും ദൃഷ്‌ടിയില്‍ ശ്രഷ്‌ഠമായതു പ്രവര്‍ത്തിക്കാന്‍ ശ്രദ്‌ധിക്കുവിന്‍.
റോമാ 12 : 17

If possible, on your part, live at peace with all.
Romans 12:18
സാധിക്കുന്നിടത്തോളം എല്ലാവരോടും സമാധാനത്തില്‍ വര്‍ത്തിക്കുവിന്‍.
റോമാ 12 : 18

Beloved, do not look for revenge but leave room for the wrath; for it is written, “Vengeance is mine, I will repay, says the Lord.”
Romans 12:19 
പ്രിയപ്പെട്ടവരേ, പ്രതികാരം നിങ്ങള്‍തന്നെ ചെയ്യാതെ, അതു ദൈവത്തിന്‍െറ ക്രോധത്തിനു വിട്ടേക്കുക. എന്തെന്നാല്‍, ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: പ്രതികാരം എന്‍േറതാണ്‌; ഞാന്‍ പകരം വീട്ടും എന്നു കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
റോമാ 12 : 19

Rather, “if your enemy is hungry, feed him; if he is thirsty, give him something to drink; for by so doing you will heap burning coals upon his head.”
Romans 12:20
മാത്രമല്ല, നിന്‍െറ ശത്രുവിനു വിശക്കുന്നെങ്കില്‍ ഭക്‌ഷിക്കാനും ദാഹിക്കുന്നെങ്കില്‍ കുടിക്കാനും കൊടുക്കുക. ഇതുവഴി നീ അവന്‍െറ ശിരസ്‌സില്‍ തീക്കനലുകള്‍ കൂനകൂട്ടും.
റോമാ 12 : 20

Do not be conquered by evil but conquer evil with good.
Romans 12:21
തിന്‍മ നിങ്ങളെ കീഴടക്കാതിരിക്കട്ടെ, തിന്‍മയെ നന്‍മകൊണ്ടു കീഴടക്കുവിന്‍.
റോമാ 12 : 21
Therefore, brothers, be all the more eager to make your call and election firm, for, in doing so, you will never stumble. 
2 Peter 1:10‭
ആകയാല്‍, സഹോദരരേ, നിങ്ങളുടെ വിളിയും തെരഞ്ഞെടുപ്പും ഉറപ്പിക്കുന്നതില്‍ കൂടുതല്‍ ഉത്‌സാഹമുള്ളവരായിരിക്കുവിന്‍. ഇങ്ങനെചെയ്‌താല്‍ ഒരിക്കലും നിങ്ങള്‍ വീണുപോവുകയില്ല.
2 പത്രോസ് 1 : 10

Therefore, brothers, be all the more eager to make your call and election firm, for, in doing so, you will never stumble. For, in this way, entry into the eternal kingdom of our Lord and savior Jesus Christ will be richly provided for you.
2 Peter 1:10‭-‬11
തെരഞ്ഞെടുപ്പും ഉറപ്പിക്കുന്നതില്‍ കൂടുതല്‍ ഉത്‌സാഹമുള്ളവരായിരിക്കുവിന്‍. ഇങ്ങനെചെയ്‌താല്‍ ഒരിക്കലും നിങ്ങള്‍ വീണുപോവുകയില്ല.
നമ്മുടെ കര്‍ത്താവും രക്‌ഷകനുമായ യേശുക്രിസ്‌തുവിന്‍െറ അനശ്വരമായരാജ്യത്തിലേക്ക്‌ അനായാസം നിങ്ങള്‍ക്കു പ്രവേ ശനം ലഭിക്കുകയും ചെയ്യും.
2 പത്രോസ് 1 : 10-11

Whoever loves discipline loves knowledge, but whoever hates reproof is stupid.
Proverbs 12:1
ശിക്‌ഷണം ഇഷ്‌ടപ്പെടുന്നവന്‍വിജ്‌ഞാനത്തെയാണ്‌ സ്‌നേഹിക്കുന്നത്‌; ശാസനം വെറുക്കുന്നവന്‍മൂഢനത്ര.
സുഭാഷിതങ്ങള്‍ 12 : 1

Hatred stirs up disputes, but love covers all offenses.
Proverbs 10:12
വിദ്വേഷം കലഹം ഇളക്കി വിടുന്നു; സ്‌നേഹമോ എല്ലാ അപരാധങ്ങളുംപൊറുക്കുന്നു.
സുഭാഷിതങ്ങള്‍ 10 : 12

“If you love me, you will keep my commandments.
John 14:15 
നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്‍െറ കല്‍പന പാലിക്കും.
യോഹന്നാന്‍ 14 : 15

This I command you: love one another.
John 15:17 
ഞാന്‍ നിങ്ങളോടു കല്‍പിക്കുന്നു: പരസ്‌പരം സ്‌നേഹിക്കുവിന്‍.
യോഹന്നാന്‍ 15 : 17

Let mutual love continue.
Hebrews 13:1 
സഹോദര സ്‌നേഹം നിലനില്‍ക്കട്ടെ.
ഹെബ്രായര്‍ 13 : 1

So [also] husbands should love their wives as their own bodies. He who loves his wife loves himself.
Ephesians 5:28
അതുപോലെ തന്നെ, ഭര്‍ത്താക്കന്‍മാര്‍ ഭാര്യമാരെ സ്വന്തം ശരീരത്തെ എന്നപോലെ സ്‌നേഹിക്കണം. ഭാര്യയെ സ്‌നേഹിക്കുന്നവന്‍ തന്നെത്തന്നെയാണു സ്‌നേഹിക്കുന്നത്‌.
എഫേസോസ്‌ 5 : 28

I urge you therefore, brothers, by the mercies of God, to offer your bodies as a living sacrifice, holy and pleasing to God, your spiritual worship.
Romans 12:1 
ആകയാല്‍ സഹോദരരേ, ദൈവത്തിന്‍െറ കാരുണ്യം അനുസ്‌മരിച്ചുകൊണ്ട്‌ ഞാന്‍ നിങ്ങളോട്‌ അപേക്‌ഷിക്കുന്നു: നിങ്ങളുടെ ശരീരങ്ങളെ വിശുദ്‌ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമര്‍പ്പിക്കുവിന്‍. ഇതായിരിക്കണം നിങ്ങളുടെയഥാര്‍ഥമായ ആരാധന.
റോമാ 12 : 1

Do not conform yourselves to this age but be transformed by the renewal of your mind, that you may discern what is the will of God, what is good and pleasing and perfect.
Romans 12:2 
നിങ്ങള്‍ ഈലോകത്തിന്‌ അനുരൂപരാകരുത്‌; പ്രത്യുത, നിങ്ങളുടെ മനസ്‌സിന്‍െറ നവീകരണംവഴി രൂപാന്തരപ്പെടുവിന്‍. ദൈവഹിതം എന്തെന്നും, നല്ലതും പ്രീതിജനകവും പരിപൂര്‍ണ വുമായത്‌ എന്തെന്നും വിവേചിച്ചറിയാന്‍ അപ്പോള്‍ നിങ്ങള്‍ക്കു സാധിക്കും.
റോമാ 12 : 2

Rely on the mighty Lord ; constantly seek his face.

1 Chronicles 16:11

കര്‍ത്താവിനെ അന്വേഷിക്കുവിന്‍, അവിടുത്തെ ശക്‌തിയില്‍ ആശ്രയിക്കുവിന്‍,നിരന്തരം അവിടുത്തെ സാന്നിധ്യം തേടുവിന്‍.

1 ദിനവൃത്താന്തം 16 : 11

As for you, take great care to love the Lord , your God.

Joshua 23:11

അതുകൊണ്ട്‌ നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ സ്‌നേഹിക്കുന്നതില്‍ നിങ്ങള്‍ ഉത്‌സുകരായിരിക്കണം.

ജോഷ്വ 23 : 11

Love the Lord , your God, therefore, and keep his charge, statutes, ordinances, and commandments always. 

Deuteronomy 11:1‭

നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ എന്നും സ്‌നേഹിക്കുകയും അവിടുത്തെ അനുശാസനങ്ങളും ചട്ടങ്ങളും നിയമങ്ങളും കല്‍പനകളും അനുസരിക്കുകയും ചെയ്യുവിന്‍.

നിയമാവര്‍ത്തനം 11 : 1

So keep all the commandments I give you today, that you may be strong enough to enter in and take possession of the land that you are crossing over to possess,

Deuteronomy 11:‬8

ഞാനിന്നു തരുന്ന കല്‍പനകളെല്ലാം നിങ്ങള്‍ അനുസരിക്കണം; എങ്കില്‍ മാത്രമേ നിങ്ങള്‍ ശക്‌തരാവുകയും നിങ്ങള്‍ കൈവശമാക്കാന്‍ പോകുന്ന ദേശം സ്വന്തമാക്കുകയും,

നിയമാവര്‍ത്തനം 11 : 8

Teach them to your children, speaking of them when you are at home and when you are away, when you lie down and when you get up, and write them on the doorposts of your houses and on your gates,

Deuteronomy 11:‬20

നിങ്ങളുടെ വീടുകളുടെ കട്ടിളക്കാലുകളിലും പടിവാതിലുകളിലും അവ രേഖപ്പെടുത്തണം.

നിയമാവര്‍ത്തനം 11 : 20

Therefore, take these words of mine into your heart and soul. Bind them on your arm as a sign, and let them be as a pendant on your forehead. 

Deuteronomy 11:18‭

ആകയാല്‍, എന്‍െറ ഈ വചനം ഹൃദയത്തിലും മനസ്‌സിലും സൂക്‌ഷിക്കുവിന്‍. അ ടയാളമായി അവയെ നിങ്ങളുടെ കൈയില്‍ കെട്ടുകയും പട്ടമായി നെറ്റിത്തടത്തില്‍ ധരിക്കുകയും ചെയ്യുവിന്‍.

നിയമാവര്‍ത്തനം 11 : 18

No comments:

Post a Comment