Wednesday, March 6, 2019

Obey God 3

Th,erefor,e, whoever breaks one of the least of these commandments and teaches others to do so will be called least in the kingdom of heaven. But whoever obeys and teaches these commandments will be called greatest in the kingdom of heaven.Matthew 5:19 

ഈ പ്രമാണങ്ങളില്‍ ഏറ്റവും നിസ്‌സാരമായ ഒന്ന്‌ ലംഘിക്കുകയോ ലംഘിക്കാന്‍മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവന്‍ സ്വര്‍ഗരാജ്യത്തില്‍ ചെറിയവനെന്നു വിളിക്കപ്പെടും. എന്നാല്‍, അത്‌ അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവന്‍ സ്വര്‍ഗരാജ്യത്തില്‍ വലിയവനെന്നു വിളിക്കപ്പെടും.

മത്തായി 5 : 19


I tell you, unless your righteousness surpasses that of the scribes and Pharisees, you will not enter into the kingdom of heaven.
Matthew 5:20
നിങ്ങളുടെ നീതി നിയമജ്‌ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ലെന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
മത്തായി 5 : 20
 
But I say to you, whoever is angry with his brother will be liable to judgment, and whoever says to his brother, ‘Raqa,’ will be answerable to the Sanhedrin, and whoever says, ‘You fool,’ will be liable to fiery Gehenna.
Matthew 5:22 
എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: സഹോദരനോടു കോപിക്കുന്നവന്‍ന്യായവിധിക്ക്‌ അര്‍ഹനാകും. സഹോദരനെ ഭോഷാ എന്നു വിളിക്കുന്നവന്‍ന്യായാധിപസംഘത്തിന്‍െറ മുമ്പില്‍ നില്‍ക്കേണ്ടിവരും; വിഡ്‌ഢി എന്നു വിളിക്കുന്നവനാകട്ടെ നരകാഗ്‌നിക്ക്‌ ഇരയായിത്തീരും.
മത്തായി 5 : 22

Therefore, if you bring your gift to the altar, and there recall that your brother has anything against you,  leave your gift there at the altar, go first and be reconciled with your brother, and then come and offer your gift.
Matthew 5:23‭-‬24
നീ ബലിപീഠത്തില്‍ കാഴ്‌ചയര്‍പ്പിക്കുമ്പോള്‍, നിന്‍െറ സഹോദരന്‌ നിന്നോട്‌ എന്തെങ്കിലും വിരോധം ഉണ്ടെന്ന്‌ അവിടെവച്ച്‌ ഓര്‍ത്താല്‍,
കാഴ്‌ചവസ്‌തു അവിടെ ബലിപീഠത്തിനു മുമ്പില്‍ വച്ചിട്ട്‌ പോയി സഹോദരനോടു രമ്യതപ്പെടുക; പിന്നെ വന്നു കാഴ്‌ചയര്‍പ്പിക്കുക.
മത്തായി 5 : 23-24


Settle with your opponent quickly while on the way to court with him. Otherwise your opponent will hand you over to the judge, and the judge will hand you over to the guard, and you will be thrown into prison.
Matthew 5:25
നീ പ്രതിയോഗിയോടു വഴിക്കുവച്ചുതന്നെവേഗം രമ്യതപ്പെട്ടുകൊള്‍ക. അല്ലെങ്കില്‍ പ്രതിയോഗി നിന്നെന്യായാധിപനുംന്യായാധിപന്‍ സേവകനും ഏല്‍പിച്ചുകൊടുക്കും. അങ്ങനെ, നീ കാരാഗൃഹത്തില്‍ അടയ്‌ക്കപ്പെടും.
മത്തായി 5 : 25


But I say to you, everyone who looks at a woman with lust has already committed adultery with her in his heart.
Matthew 5:28 
എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ആസക്‌തിയോടെ സ്‌ത്രീയെ നോക്കുന്നവന്‍ ഹൃദയത്തില്‍ അവളുമായി വ്യഭിചാരം ചെയ്‌തുകഴിഞ്ഞു.
മത്തായി 5 : 28

If your right eye causes you to sin, tear it out and throw it away. It is better for you to lose one of your members than to have your whole body thrown into Gehenna.
Matthew 5:29
വലത്തുകണ്ണ്‌ നിനക്കു പാപഹേതുവാകുന്നെങ്കില്‍ അതു ചൂഴ്‌ന്നെടുത്ത്‌ എറിഞ്ഞുകളയുക; ശരീരമാകെ നരകത്തിലേക്ക്‌ എറിയപ്പെടുന്നതിനെക്കാള്‍ നല്ലത്‌, അവയവങ്ങളിലൊന്നു നഷ്‌ടപ്പെടുകയാണ്‌.
മത്തായി 5 : 29

And if your right hand causes you to sin, cut it off and throw it away. It is better for you to lose one of your members than to have your whole body go into Gehenna.
Matthew 5:30 
വലത്തുകരം നിനക്കു പാപഹേതുവാകുന്നെങ്കില്‍, അതു വെട്ടി ദൂരെയെറിയുക. ശരീരമാകെ നരകത്തില്‍ പതിക്കുന്നതിനെക്കാള്‍ നല്ലത്‌, അവയവങ്ങളിലൊന്നു നഷ്‌ടപ്പെടുന്നതാണ്‌.
മത്തായി 5 : 30


But I say to you, whoever divorces his wife (unless the marriage is unlawful) causes her to commit adultery, and whoever marries a divorced woman commits adultery.
Matthew 5:32 
എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്‌ഷിക്കുന്നവന്‍ അവളെ വ്യഭിചാരിണിയാക്കുന്നു. ഉപേക്‌ഷിക്കപ്പെട്ടവളെ പരിഗ്രഹിക്കുന്നവനും വ്യഭിചാരംചെയ്യുന്നു.
മത്തായി 5 : 32

But I say to you, do not swear at all; not by heaven, for it is God’s throne; nor by the earth, for it is his footstool; nor by Jerusalem, for it is the city of the great King.
Matthew 5:34‭-‬35
എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ആണയിടുകയേ അരുത്‌. സ്വര്‍ഗത്തെക്കൊണ്ട്‌ ആണയിടരുത്‌; അതു ദൈവത്തിന്‍െറ സിംഹാസനമാണ്‌.
ഭൂമിയെക്കൊണ്ടും അരുത്‌; അത്‌ അവിടുത്തെ പാദപീഠമാണ്‌. ജറുസലെമിനെക്കൊണ്ടും അരുത്‌; അതു മഹാരാജാവിന്‍െറ നഗരമാണ്‌.
മത്തായി 5 : 34-35

Do not swear by your head, for you cannot make a single hair white or black.
Matthew 5:36
നിന്‍െറ ശിരസ്‌സിനെക്കൊണ്ടും ആണയിടരുത്‌; അതിലെ ഒരു മുടിയിഴ വെളുപ്പിക്കാനോ കറുപ്പിക്കാനോ നിനക്കു സാധിക്കുകയില്ല.
മത്തായി 5 : 36

Let your ‘Yes’ mean ‘Yes,’ and your ‘No’ mean ‘No.’ Anything more is from the evil one.
Matthew 5:37 
നിങ്ങളുടെ വാക്ക്‌ അതേ, അതേ എന്നോ അല്ല, അല്ല എന്നോ ആയിരിക്കട്ടെ. ഇതിനപ്പുറമുള്ളതു ദുഷ്‌ടനില്‍നിന്നു വരുന്നു.
മത്തായി 5 : 37

But I say to you, offer no resistance to one who is evil. When someone strikes you on (your) right cheek, turn the other one to him as well.
Matthew 5:39
എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ദുഷ്‌ടനെ എതിര്‍ക്കരുത്‌. വലത്തുകരണത്തടിക്കുന്നവന്‌ മറ്റേകരണം കൂടി കാണിച്ചുകൊടുക്കുക.
മത്തായി 5 : 39

If anyone wants to go to law with you over your tunic, hand him your cloak as well.
Matthew 5:40
നിന്നോടു വ്യവഹരിച്ച്‌ നിന്‍െറ ഉടുപ്പു കരസ്‌ഥമാക്കാനുദ്യമിക്കുന്നവന്‌ മേലങ്കികൂടി കൊടുക്കുക.
മത്തായി 5 : 40


Should anyone press you into service for one mile, go with him for two miles.
Matthew 5:41
ഒരുമൈല്‍ ദൂരംപോകാന്‍ നിന്നെ നിര്‍ബന്‌ധിക്കുന്നവനോടുകൂടെ രണ്ടു മൈല്‍ ദൂരം പോകുക.
മത്തായി 5 : 41

Give to the one who asks of you, and do not turn your back on one who wants to borrow.
Matthew 5:42 
ചോദിക്കുന്നവനു കൊടുക്കുക. വായ്‌പ വാങ്ങാന്‍ ഇച്‌ഛിക്കുന്നവനില്‍ നിന്ന്‌ ഒഴിഞ്ഞുമാറരുത്‌.
മത്തായി 5 : 42

But I say to you, love your enemies, and pray for those who persecute you,
Matthew 5:44 
എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍.
മത്തായി 5 : 44

So be perfect, just as your heavenly Father is perfect.
Matthew 5:48
അതുകൊണ്ട്‌, നിങ്ങളുടെ സ്വര്‍ഗസ്‌ഥനായ പിതാവ്‌ പരിപൂര്‍ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണരായിരിക്കുവിന്‍.
മത്തായി 5 : 48

ut be careful lest your heart be so lured away that you serve other gods and bow down to them.  For then the anger of the Lord will flare up against you and he will close up the heavens, so that no rain will fall, and the soil will not yield its crops, and you will soon perish from the good land the Lord is giving you.

Deuteronomy 11:16‭-‬17

വഞ്ചിക്കപ്പെട്ടു വഴിതെറ്റി അന്യദേവന്‍മാരെ സേവിക്കുകയും അവരുടെ മുന്‍പില്‍ പ്രണമിക്കുകയും ചെയ്യാതിരിക്കാന്‍ സൂക്‌ഷിച്ചുകൊള്ളുവിന്‍.

അല്ലെങ്കില്‍, കര്‍ത്താവിന്‍െറ കോപം നിങ്ങള്‍ക്കെ തിരായി ജ്വലിക്കും. മഴയുണ്ടാകാതിരിക്കാന്‍ അവിടുന്ന്‌ ആകാശം അടച്ചു കളയും; ഭൂമി വിളവു നല്‍കുകയില്ല; അങ്ങനെ കര്‍ത്താവു നല്‍കുന്ന വിശിഷ്‌ട ദേശത്തുനിന്നു നിങ്ങള്‍ വളരെ വേഗം അറ്റുപോകും.

നിയമാവര്‍ത്തനം 11 : 16-17

See, I am teaching you the statutes and ordinances as the Lord , my God, has commanded me, that you may observe them in the land you are entering to possess.

Deuteronomy 4:5 

ഇതാ, നിങ്ങള്‍ കൈവശമാക്കാന്‍ പോകുന്ന രാജ്യത്ത്‌ നിങ്ങളനുഷ്‌ഠിക്കേണ്ട തിന്‌ എന്‍െറ ദൈവമായ കര്‍ത്താവ്‌ എന്നോടു കല്‍പിച്ചപ്രകാരം അവിടുത്തെ ചട്ടങ്ങളും കല്‍പനകളും നിങ്ങളെ ഞാന്‍ പഠിപ്പിച്ചിരിക്കുന്നു.

നിയമാവര്‍ത്തനം 4 : 5

He proclaimed to you his covenant, which he commanded you to keep: the ten words, which he wrote on two stone tablets.

Deuteronomy 4:13

തന്‍െറ ഉടമ്പടി അവിടുന്നു നിങ്ങളോട്‌ പ്രഖ്യാപിച്ചു. നിങ്ങളോട്‌ അനുഷ്‌ഠിക്കാന്‍ അവിടുന്ന്‌ ആജ്‌ഞാപിച്ച പത്തു കല്‍പനകളാണവ. രണ്ടു കല്‍പലകകളില്‍ അവിടുന്നു അവ എഴുതി.

നിയമാവര്‍ത്തനം 4 : 13

Because you saw no form at all on the day the Lord spoke to you at Horeb from the midst of the fire, be strictly on your guard not to act corruptly by fashioning an idol for yourselves to represent any figure, whether it be the form of a man or of a woman,  the form of any animal on the earth, the form of any bird that flies in the sky, the form of anything that crawls on the ground, or the form of any fish in the waters under the earth.

Deuteronomy 4:15‭-‬18

അതിനാല്‍, നിങ്ങള്‍ പ്രത്യേകം ശ്രദ്‌ധിക്കുവിന്‍. ഹോറെബില്‍വച്ച്‌ അഗ്‌നിയുടെ മധ്യത്തില്‍നിന്നു കര്‍ത്താവു നിങ്ങളോടു സംസാരി  ച്ചദിവസം നിങ്ങള്‍ ഒരു രൂപവും കണ്ടില്ല.

അതിനാല്‍, എന്തിന്‍െറ യെങ്കിലും സാദൃശ്യത്തില്‍, പുരുഷന്‍െറ യോ സ്‌ത്രീയുടെയോ

ഭൂമിയിലുള്ള ഏതെങ്കിലും മൃഗത്തിന്‍െറ യോ ആകാശത്തിലെ ഏതെങ്കിലും പറവയുടെയോ

നിലത്തിഴയുന്ന ഏതെങ്കിലും ജന്തുവിന്‍െറ യോ ഭൂമിക്കടിയിലെ ജലത്തില്‍ വസിക്കുന്ന ഏതെങ്കിലും മത്‌സ്യത്തിന്‍െറ യോ സാദൃശ്യത്തില്‍ വിഗ്രഹമുണ്ടാക്കി നിങ്ങളെത്തന്നെ അശുദ്‌ധരാക്കാതിരിക്കാന്‍ സൂക്‌ഷിച്ചു കൊള്ളുവിന്‍.

നിയമാവര്‍ത്തനം 4 : 15-18

Be careful, therefore, lest you forget the covenant which the Lord , your God, has made with you, and fashion for yourselves against his command an idol in any form whatsoever.  For the Lord , your God, is a consuming fire, a jealous God.

Deuteronomy 4:23‭-‬24

നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളുമായി ഉണ്ടാക്കിയ ഉടമ്പടി മറക്കാതിരിക്കാനും അവിടുന്നു വിലക്കിയിട്ടുള്ളതുപോലെ എന്തിന്‍െറ യെങ്കിലും സാദൃശ്യത്തില്‍ വിഗ്രഹമുണ്ടാക്കാതിരിക്കാനും ശ്രദ്‌ധിക്കുവിന്‍.എന്തെന്നാല്‍, നിങ്ങളുടെ ദൈവമായ കര്‍ത്താവ്‌ ദഹിപ്പിക്കുന്ന അഗ്‌നിയാണ്‌; അസഹിഷ്‌ണുവായ ദൈവമാണ്‌.

നിയമാവര്‍ത്തനം 4 : 23-24

Therefore, whoever breaks one of the least of these commandments and teaches others to do so will be called least in the kingdom of heaven. But whoever obeys and teaches these commandments will be called greatest in the kingdom of heaven.

Matthew 5:19 

ഈ പ്രമാണങ്ങളില്‍ ഏറ്റവും നിസ്‌സാരമായ ഒന്ന്‌ ലംഘിക്കുകയോ ലംഘിക്കാന്‍മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവന്‍ സ്വര്‍ഗരാജ്യത്തില്‍ ചെറിയവനെന്നു വിളിക്കപ്പെടും. എന്നാല്‍, അത്‌ അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവന്‍ സ്വര്‍ഗരാജ്യത്തില്‍ വലിയവനെന്നു വിളിക്കപ്പെടും.

മത്തായി 5 : 19


No comments:

Post a Comment