അവരുടെ മറുപടി ഇതായിരുന്നു: ഞങ്ങള്‍ ആകാശത്തിന്‍െറയും ഭൂമിയുടെയും ദൈവത്തിന്‍െറ ദാസന്‍മാരാണ്. വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് മഹാനായ ഒരു ഇസ്രായേല്‍രാജാവു പണിതീര്‍ത്ത ആലയം ഞങ്ങള്‍ വീണ്ടും പണിയുന്നു. എസ്രാ 5 : 11
നിങ്ങള്‍ സജീവശിലകള്‍കൊണ്ടുള്ള ഒരു ആത്‌മീയഭവനമായി പടുത്തുയര്‍ത്തപ്പെടട്ടെ. യേശുക്രിസ്‌തുവഴി ദൈവത്തിനു സ്വീകാര്യമായ ബലികളര്‍പ്പിക്കുന്നതിന് വിശുദ്‌ധമായ ഒരു പുരോഹിത ജനമാവുകയും ചെയ്യട്ടെ. 1 പത്രോസ് 2 : 5
ദൈവത്തിന്‍െറ നിയോഗവും വിളിയും അനുസരിച്ച് ഓരോരുത്തരും ജീവിതം നയിക്കട്ടെ - ഇതാണ് എല്ലാ സഭകളോടും ഞാന്‍ കല്‍പിക്കുന്നത്. 1 കോറിന്തോസ് 7 : 17
ഇത്, ക്രിസ്‌തുവില്‍ ആദ്യമായി പ്രത്യാശയര്‍പ്പി ച്ചനാം അവന്‍െറ മഹത്വത്തിനും സ്‌തുതിക്കുംവേണ്ടി ജീവിക്കുന്നതിനാണ്. എഫേസോസ് 1 : 12
അതുകൊണ്ട് സഹോദരരേ, ഏത് അവസ്‌ഥയില്‍ നിങ്ങള്‍ വിളിക്കപ്പെട്ടുവോ ആ അവസ്‌ഥയില്‍ ദൈവത്തോടൊത്തു നിലനില്‍ക്കുവിന്‍. 1 കോറിന്തോസ് 7 : 24
താന്‍മുന്‍കൂട്ടി നിശ്‌ചയിച്ചവരെ അവിടുന്നു വിളിച്ചു; വിളിച്ചവരെ നീതീകരിച്ചു; നീതീകരിച്ചവരെ മഹത്വപ്പെടുത്തി. റോമാ 8 : 30
ദൈവത്തിന്‍െറ സ്‌നേ ഹഭാജനങ്ങളും വിശുദ്‌ധരാകാന്‍ വിളിക്കപ്പെട്ടവരുമായി റോമായിലുള്ള നിങ്ങള്‍ക്കെല്ലാവര്‍ക്കും നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്‌തുവില്‍നിന്നും കൃപയും സമാധാനവും. റോമാ 1 : 7
കോറിന്തോസിലുള്ള ദൈവത്തിന്‍െറ സഭയ്‌ക്ക് എഴുതുന്നത്: യേശുക്രിസ്‌തുവില്‍ വിശുദ്‌ധരായവര്‍ക്കും വിശുദ്‌ധരാകാന്‍ വിളിക്കപ്പെട്ടവര്‍ക്കും നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്‍െറ നാമം എല്ലായിടത്തും വിളിച്ചപേക്‌ഷിക്കുന്ന എല്ലാവര്‍ക്കും
1 കോറിന്തോസ് 1 : 2
ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്‌ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്നു സകലവും നന്‍മയ്‌ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ. റോമാ 8 : 28
സഹോദരരേ, സ്വാതന്ത്യ്രത്തിലേക്കാണ് നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്; ഭൗതികസുഖത്തിനുള്ള സ്വാതന്ത്യ്രമായി അതിനെ ഗണിക്കരുതെന്നുമാത്രം. പ്രത്യുത, സ്‌നേഹത്തോടുകൂടെ ദാസരെപ്പോലെ പരസ്‌പരം സേവിക്കുവിന്‍.ഗലാത്തിയാ 5 : 13
യേശുക്രിസ്‌തുവിന്‍െറ അപ്പസ്‌തോലനായി ദൈവഹിതാനുസരണം വിളിക്കപ്പെട്ട പൗലോസും സഹോദരന്‍ സൊസ്‌തേനെ സ്‌സും 1 കോറിന്തോസ് 1 : 1
യേശുക്രിസ്‌തുവിന്‍െറ ദാസനും അപ്പസ്‌തോലനായിരിക്കാന്‍ വിളിക്കപ്പെട്ടവനും ദൈവത്തിന്‍െറ സുവിശേഷത്തിനായി പ്രത്യേകം നിയോഗിക്കപ്പെട്ടവനുമായ പൗലോസ് എഴുതുന്നത്. റോമാ 1 : 1
അവിശ്വാസിയായ ജീവിതപങ്കാളി വേര്‍പിരിഞ്ഞുപോകാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അപ്രകാരം ചെയ്‌തുകൊള്ളട്ടെ. അത്തരം സ ന്‌ദര്‍ഭങ്ങളില്‍ ആ സഹോദരന്‍െറ യോ സഹോദരിയുടെയോ വിവാഹബന്‌ധം നിലനില്‍ക്കുന്നില്ല. ദൈവം നിങ്ങളെ സമാധാനത്തിലേക്കാണ് വിളിച്ചിരിക്കുന്നത്. 1 കോറിന്തോസ് 7 : 15
മക്കെദോനിയാക്കാരെ സുവിശേഷമറിയിക്കാന്‍ ദൈവം ഞങ്ങളെ വിളിച്ചിരിക്കയാണെന്ന് അറിഞ്ഞ് അവന് ദര്‍ശ നമുണ്ടായ ഉടനെ ഞങ്ങള്‍ അങ്ങോട്ടു പോകാന്‍ ഉദ്യമിച്ചു. അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 10
എന്തെന്നാല്‍, ദൈവത്തിന്‍െറ ദാനങ്ങളും വിളിയും പിന്‍വലിക്കപ്പെടാവുന്നതല്ല. റോമാ 11 : 29
എന്നാല്‍, ഞാന്‍ മാതാവിന്‍െറ ഉദരത്തില്‍ ആയിരിക്കുമ്പോള്‍ത്തന്നെ ദൈവം എന്നെ പ്രത്യേകം തെരഞ്ഞെടുത്തു; തന്‍െറ കൃപയാല്‍ അവിടുന്ന് എന്നെ വിളിച്ചു. ഗലാത്തിയാ 1 : 15
ഇസ്രായേല്‍ ശിശുവായിരുന്നപ്പോള്‍ ഞാനവനെ സ്‌നേഹിച്ചു; ഈജിപ്‌തില്‍നിന്ന് ഞാന്‍ എന്‍െറ മകനെ വിളിച്ചു. ഹോസിയാ 11 : 1
കര്‍ത്താവിന്‍െറ പുരോഹിതരെന്നു നിങ്ങള്‍ വിളിക്കപ്പെടും; നമ്മുടെ ദൈവത്തിന്‍െറ ശുശ്രൂഷകരെന്നു നിങ്ങള്‍ അറിയപ്പെടും. ജനതകളുടെ സമ്പത്ത് നിങ്ങളനുഭവിക്കും. അവരുടെ ധനം കൈവശപ്പെടുത്തി നിങ്ങള്‍ അഭിമാനിക്കും. ഏശയ്യാ 61 : 6
യേശു അവിടെ നിന്ന് അവരെ വിളിച്ചു ചോദിച്ചു: ഞാന്‍ നിങ്ങള്‍ക്ക് എന്തുചെയ്യണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്? മത്തായി 20 : 32
അവന്‍ അവളുടെ കൈയ്‌ക്കുപിടിച്ച് അവളെ വിളിച്ചുകൊണ്ടു പറഞ്ഞു: ബാലികേ, എഴുന്നേല്‍ക്കുക. ലൂക്കാ 8 : 5
കര്‍ത്താവിനാല്‍ രക്‌ഷിക്കപ്പെട്ട വിശുദ്‌ധജനമെന്ന് അവര്‍ വിളിക്കപ്പെടും. അന്വേഷിക്കപ്പെടുന്നവള്‍, അപരിത്യക്‌തനഗരം, എന്നു നീ വിളിക്കപ്പെടും. ഏശയ്യാ 62 : 12
അബ്രാഹം ദൈവത്തില്‍ വിശ്വസിച്ചു. അത് അവനു നീതിയായി പരിഗണിക്കപ്പെട്ടു എന്നതിരുവെഴുത്തു നിറവേറി. അവന്‍ ദൈവത്തിന്‍െറ സ്‌നേഹിതന്‍ എന്നു വിളിക്കപ്പെടുകയുംചെയ്‌തു. യാക്കോബ് 2 : 23
കര്‍ത്താവിന്‍െറ ദൂതന്‍ ആകാശത്തുനിന്നു വീണ്ടും അബ്രാഹത്തെ വിളിച്ചു പറഞ്ഞു: ഉല്‍പത്തി 22 : 15
രാത്രിയിലുണ്ടായ ദര്‍ശനങ്ങളിലൂടെ ദൈവം ഇസ്രായേലിനോടു സംസാരിച്ചു. യാക്കോബേ, യാക്കോബേ, അവിടുന്നു വിളിച്ചു. ഇതാ ഞാന്‍, അവന്‍ വിളി കേട്ടു. ഉല്‍പത്തി 46 : 2
അവന്‍ അതു കാണുന്നതിന് അടുത്തു ചെല്ലുന്നതു കര്‍ത്താവു കണ്ടു. മുള്‍പ്പടര്‍പ്പിന്‍െറ മധ്യത്തില്‍നിന്ന് ദൈവം അവനെ വിളിച്ചു: മോശേ, മോശേ, അവന്‍ വിളികേട്ടു: ഇതാ ഞാന്‍ !പുറപ്പാട് 3 : 4
അവിടുന്നു പുരുഷനെ വിളിച്ചു ചോദിച്ചു: നീ എവിടെയാണ്? ഉല്‍പത്തി 3 : 9
അപ്പോള്‍ കര്‍ത്താവ് സാമുവലിനെ വിളിച്ചു: 1 സാമുവല്‍ 3 : 4
ഞാന്‍ സൃഷ്‌ടിക്കുന്നവയില്‍ നിങ്ങള്‍ നിത്യം സന്തോഷിക്കുകയും ആനന്‌ദിക്കുകയും ചെയ്യുവിന്‍. ജറുസലെമിനെ ഒരു ആനന്‌ദമായും അവളുടെ ജനത്തെ ആഹ്‌ളാദമായും ഞാന്‍ സൃഷ്‌ടിക്കുന്നു.
ഏശയ്യാ 65 : 18
അവന്‍ ഇരുന്നിട്ടു പന്ത്രണ്ടുപേരെയും വിളിച്ചു പറഞ്ഞു: ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ അവസാനത്ത വനും എല്ലാവരുടെയും ശുശ്രൂഷകനുമാകണം.
മര്‍ക്കോസ് 9 : 35
നിന്‍െറ പുത്രന്‍ എന്നു വിളിക്കപ്പെടാന്‍ ഞാന്‍ ഇനി യോഗ്യനല്ല. നിന്‍െറ ദാസരില്‍ ഒരുവനായി എന്നെ സ്വീകരിക്കണമേ.
ലൂക്കാ 15 : 19