Sunday, November 29, 2020

Pentateuch

The first five books of the Bible are called the Pentateuch. It is also known as Torah. 

The Pentateuch marks the beginning of the history of salvation.

Names of the first 5 books of the Bible are: Genesis, Exodus, Leviticus, Numbers, and Deuteronomy.

I will quote one verse from each of these books. 

1.  I will make of you a great nation, and I will bless you; I will make your name great, so that you will be a blessing. Genesis 12:2 

2. The Lord will fight for you; all you have to do is to keep still.” Exodus 14:14 

3. I will set my tabernacle in your midst, and will not loathe you. Leviticus 26:11 

4. The Lord bless you and keep you! Numbers 6:24 

5. It is the Lord who goes before you; he will be with you and will never fail you or forsake you. So do not fear or be dismayed.”  Deuteronomy 31:8 

The Pentatuch പഞ്ചഗ്രന്ഥി

[ബൈബിളിലെ ആദ്യത്തെ 5 പുസ്തകങ്ങളുടെ പേരുകൾ : ഉല്പത്തി, പുറപ്പാട്, ലേവ്യർ, സംഖ്യ,  നിയമാവർത്തനം 

ആദ്യത്തെ ഈ 5 പുസ്തകങ്ങൾക്ക് പറയുന്ന പേരാണ് പഞ്ചഗ്രന്ഥി. 

രക്ഷാകര ചരിത്രത്തിന്റെ തുടക്കമാണ് പഞ്ചഗ്രന്ഥിയിൽ കാണുന്നത്.

I will make of you a great nation, and I will bless you; I will make your name great, so that you will be a blessing. Genesis 12:2 

 ഞാന്‍ നിന്നെ വലിയൊരു ജനതയാക്കും. നിന്നെ ഞാന്‍ അനുഗ്രഹിക്കും. നിന്‍െറ പേര്‌ ഞാന്‍ മഹത്തമമാക്കും. അങ്ങനെ നീ ഒരനുഗ്രഹമായിരിക്കും. ഉല്‍പത്തി 12 : 2

The Lord will fight for you; all you have to do is to keep still.” Exodus 14:14 

കര്‍ത്താവു നിങ്ങള്‍ക്കുവേണ്ടിയുദ്‌ധം ചെയ്‌തു കൊള്ളും. നിങ്ങള്‍ ശാന്തരായിരുന്നാല്‍ മതി.
പുറപ്പാട്‌ 14 : 14


I will set my tabernacle in your midst, and will not loathe you. Leviticus 26:11 
ഞാന്‍ എന്‍െറ കൂടാരം നിങ്ങളുടെയിടയില്‍ സ്‌ഥാപിക്കും. ഞാന്‍ നിങ്ങളെ ഉപേക്‌ഷിക്കുകയില്ല.
ലേവ്യര്‍ 26 : 11

The Lord bless you and keep you! Numbers 6:24 
കര്‍ത്താവു നിന്നെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യട്ടെ.
സംഖ്യ 6 : 24

It is the Lord who goes before you; he will be with you and will never fail you or forsake you. So do not fear or be dismayed.”  Deuteronomy 31:8 
കര്‍ത്താവാണു നിന്‍െറ മുന്‍പില്‍ പോകുന്നത്‌. അവിടുന്നു നിന്നോടുകൂടെ ഉണ്ടായിരിക്കും. അവിടുന്നു നിന്നെ ഭഗ്‌നാശനാക്കുകയോ പരിത്യജിക്കുകയോ ഇല്ല; ഭയപ്പെടുകയോ സംഭ്രമിക്കുകയോ വേണ്ടാ.
നിയമാവര്‍ത്തനം 31 : 8

Saturday, July 4, 2020

ക്രിസ്തീയ വിളിയെക്കുറിച്ചുള്ള ബൈബിൾ വചനങ്ങൾ

അവരുടെ മറുപടി ഇതായിരുന്നു: ഞങ്ങള്‍ ആകാശത്തിന്‍െറയും ഭൂമിയുടെയും ദൈവത്തിന്‍െറ ദാസന്‍മാരാണ്‌. വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ മഹാനായ ഒരു ഇസ്രായേല്‍രാജാവു പണിതീര്‍ത്ത ആലയം ഞങ്ങള്‍ വീണ്ടും പണിയുന്നു. എസ്രാ 5 : 11


നിങ്ങള്‍ സജീവശിലകള്‍കൊണ്ടുള്ള ഒരു ആത്‌മീയഭവനമായി പടുത്തുയര്‍ത്തപ്പെടട്ടെ. യേശുക്രിസ്‌തുവഴി ദൈവത്തിനു സ്വീകാര്യമായ ബലികളര്‍പ്പിക്കുന്നതിന്‌ വിശുദ്‌ധമായ ഒരു പുരോഹിത ജനമാവുകയും ചെയ്യട്ടെ. 1 പത്രോസ് 2 : 5

ദൈവത്തിന്‍െറ നിയോഗവും വിളിയും അനുസരിച്ച്‌ ഓരോരുത്തരും ജീവിതം നയിക്കട്ടെ - ഇതാണ്‌ എല്ലാ സഭകളോടും ഞാന്‍ കല്‍പിക്കുന്നത്‌. 1 കോറിന്തോസ്‌ 7 : 17 

ഇത്‌, ക്രിസ്‌തുവില്‍ ആദ്യമായി പ്രത്യാശയര്‍പ്പി  ച്ചനാം അവന്‍െറ മഹത്വത്തിനും സ്‌തുതിക്കുംവേണ്ടി ജീവിക്കുന്നതിനാണ്‌. എഫേസോസ്‌ 1 : 12

അതുകൊണ്ട്‌ സഹോദരരേ, ഏത്‌ അവസ്‌ഥയില്‍ നിങ്ങള്‍ വിളിക്കപ്പെട്ടുവോ ആ അവസ്‌ഥയില്‍ ദൈവത്തോടൊത്തു നിലനില്‍ക്കുവിന്‍. 1 കോറിന്തോസ്‌ 7 : 24

താന്‍മുന്‍കൂട്ടി നിശ്‌ചയിച്ചവരെ അവിടുന്നു വിളിച്ചു; വിളിച്ചവരെ നീതീകരിച്ചു; നീതീകരിച്ചവരെ മഹത്വപ്പെടുത്തി. റോമാ 8 : 30

ദൈവത്തിന്‍െറ സ്‌നേ ഹഭാജനങ്ങളും വിശുദ്‌ധരാകാന്‍ വിളിക്കപ്പെട്ടവരുമായി റോമായിലുള്ള നിങ്ങള്‍ക്കെല്ലാവര്‍ക്കും നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്‌തുവില്‍നിന്നും കൃപയും സമാധാനവും. റോമാ 1 : 7

കോറിന്തോസിലുള്ള ദൈവത്തിന്‍െറ സഭയ്‌ക്ക്‌ എഴുതുന്നത്‌: യേശുക്രിസ്‌തുവില്‍ വിശുദ്‌ധരായവര്‍ക്കും വിശുദ്‌ധരാകാന്‍ വിളിക്കപ്പെട്ടവര്‍ക്കും നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്‍െറ നാമം എല്ലായിടത്തും വിളിച്ചപേക്‌ഷിക്കുന്ന എല്ലാവര്‍ക്കും
1 കോറിന്തോസ്‌ 1 : 2

ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്‌, അവിടുത്തെ പദ്‌ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്‌, അവിടുന്നു സകലവും നന്‍മയ്‌ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ. റോമാ 8 : 28 

സഹോദരരേ, സ്വാതന്ത്യ്രത്തിലേക്കാണ്‌ നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്‌; ഭൗതികസുഖത്തിനുള്ള സ്വാതന്ത്യ്രമായി അതിനെ ഗണിക്കരുതെന്നുമാത്രം. പ്രത്യുത, സ്‌നേഹത്തോടുകൂടെ ദാസരെപ്പോലെ പരസ്‌പരം സേവിക്കുവിന്‍.ഗലാത്തിയാ 5 : 13

യേശുക്രിസ്‌തുവിന്‍െറ അപ്പസ്‌തോലനായി ദൈവഹിതാനുസരണം വിളിക്കപ്പെട്ട പൗലോസും സഹോദരന്‍ സൊസ്‌തേനെ സ്‌സും 1 കോറിന്തോസ്‌ 1 : 1

യേശുക്രിസ്‌തുവിന്‍െറ ദാസനും അപ്പസ്‌തോലനായിരിക്കാന്‍ വിളിക്കപ്പെട്ടവനും ദൈവത്തിന്‍െറ സുവിശേഷത്തിനായി പ്രത്യേകം നിയോഗിക്കപ്പെട്ടവനുമായ പൗലോസ്‌ എഴുതുന്നത്‌. റോമാ 1 : 1

അവിശ്വാസിയായ ജീവിതപങ്കാളി വേര്‍പിരിഞ്ഞുപോകാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അപ്രകാരം ചെയ്‌തുകൊള്ളട്ടെ. അത്തരം സ ന്‌ദര്‍ഭങ്ങളില്‍ ആ സഹോദരന്‍െറ യോ സഹോദരിയുടെയോ വിവാഹബന്‌ധം നിലനില്‍ക്കുന്നില്ല. ദൈവം നിങ്ങളെ സമാധാനത്തിലേക്കാണ്‌ വിളിച്ചിരിക്കുന്നത്‌. 1 കോറിന്തോസ്‌ 7 : 15

മക്കെദോനിയാക്കാരെ സുവിശേഷമറിയിക്കാന്‍ ദൈവം ഞങ്ങളെ വിളിച്ചിരിക്കയാണെന്ന്‌ അറിഞ്ഞ്‌ അവന്‌ ദര്‍ശ നമുണ്ടായ ഉടനെ ഞങ്ങള്‍ അങ്ങോട്ടു പോകാന്‍ ഉദ്യമിച്ചു. അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 10

എന്തെന്നാല്‍, ദൈവത്തിന്‍െറ ദാനങ്ങളും വിളിയും പിന്‍വലിക്കപ്പെടാവുന്നതല്ല. റോമാ 11 : 29

എന്നാല്‍, ഞാന്‍ മാതാവിന്‍െറ ഉദരത്തില്‍ ആയിരിക്കുമ്പോള്‍ത്തന്നെ ദൈവം എന്നെ പ്രത്യേകം തെരഞ്ഞെടുത്തു; തന്‍െറ കൃപയാല്‍ അവിടുന്ന്‌ എന്നെ വിളിച്ചു. ഗലാത്തിയാ 1 : 15

ഇസ്രായേല്‍ ശിശുവായിരുന്നപ്പോള്‍ ഞാനവനെ സ്‌നേഹിച്ചു; ഈജിപ്‌തില്‍നിന്ന്‌ ഞാന്‍ എന്‍െറ മകനെ വിളിച്ചു. ഹോസിയാ 11 : 1

കര്‍ത്താവിന്‍െറ പുരോഹിതരെന്നു നിങ്ങള്‍ വിളിക്കപ്പെടും; നമ്മുടെ ദൈവത്തിന്‍െറ ശുശ്രൂഷകരെന്നു നിങ്ങള്‍ അറിയപ്പെടും. ജനതകളുടെ സമ്പത്ത്‌ നിങ്ങളനുഭവിക്കും. അവരുടെ ധനം കൈവശപ്പെടുത്തി നിങ്ങള്‍ അഭിമാനിക്കും. ഏശയ്യാ 61 : 6

യേശു അവിടെ നിന്ന്‌ അവരെ വിളിച്ചു ചോദിച്ചു: ഞാന്‍ നിങ്ങള്‍ക്ക്‌ എന്തുചെയ്യണമെന്നാണ്‌ നിങ്ങള്‍ ആഗ്രഹിക്കുന്നത്‌? മത്തായി 20 : 32

അവന്‍ അവളുടെ കൈയ്‌ക്കുപിടിച്ച്‌ അവളെ വിളിച്ചുകൊണ്ടു പറഞ്ഞു: ബാലികേ, എഴുന്നേല്‍ക്കുക. ലൂക്കാ 8 : 5

കര്‍ത്താവിനാല്‍ രക്‌ഷിക്കപ്പെട്ട വിശുദ്‌ധജനമെന്ന്‌ അവര്‍ വിളിക്കപ്പെടും. അന്വേഷിക്കപ്പെടുന്നവള്‍, അപരിത്യക്‌തനഗരം, എന്നു നീ വിളിക്കപ്പെടും. ഏശയ്യാ 62 : 12

അബ്രാഹം ദൈവത്തില്‍ വിശ്വസിച്ചു. അത്‌ അവനു നീതിയായി പരിഗണിക്കപ്പെട്ടു എന്നതിരുവെഴുത്തു നിറവേറി. അവന്‍ ദൈവത്തിന്‍െറ സ്‌നേഹിതന്‍ എന്നു വിളിക്കപ്പെടുകയുംചെയ്‌തു. യാക്കോബ്‌ 2 : 23

കര്‍ത്താവിന്‍െറ ദൂതന്‍ ആകാശത്തുനിന്നു വീണ്ടും അബ്രാഹത്തെ വിളിച്ചു പറഞ്ഞു: ഉല്‍പത്തി 22 : 15

രാത്രിയിലുണ്ടായ ദര്‍ശനങ്ങളിലൂടെ ദൈവം ഇസ്രായേലിനോടു സംസാരിച്ചു. യാക്കോബേ, യാക്കോബേ, അവിടുന്നു വിളിച്ചു. ഇതാ ഞാന്‍, അവന്‍ വിളി കേട്ടു. ഉല്‍പത്തി 46 : 2

അവന്‍ അതു കാണുന്നതിന്‌ അടുത്തു ചെല്ലുന്നതു കര്‍ത്താവു കണ്ടു. മുള്‍പ്പടര്‍പ്പിന്‍െറ മധ്യത്തില്‍നിന്ന്‌ ദൈവം അവനെ വിളിച്ചു: മോശേ, മോശേ, അവന്‍ വിളികേട്ടു: ഇതാ ഞാന്‍ !പുറപ്പാട്‌ 3 : 4

അവിടുന്നു പുരുഷനെ വിളിച്ചു ചോദിച്ചു: നീ എവിടെയാണ്‌? ഉല്‍പത്തി 3 : 9

അപ്പോള്‍ കര്‍ത്താവ്‌ സാമുവലിനെ വിളിച്ചു: 1 സാമുവല്‍ 3 : 4

ഞാന്‍ സൃഷ്‌ടിക്കുന്നവയില്‍ നിങ്ങള്‍ നിത്യം സന്തോഷിക്കുകയും ആനന്‌ദിക്കുകയും ചെയ്യുവിന്‍. ജറുസലെമിനെ ഒരു ആനന്‌ദമായും അവളുടെ ജനത്തെ ആഹ്‌ളാദമായും ഞാന്‍ സൃഷ്‌ടിക്കുന്നു.
ഏശയ്യാ 65 : 18

അവന്‍ ഇരുന്നിട്ടു പന്ത്രണ്ടുപേരെയും വിളിച്ചു പറഞ്ഞു: ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ അവസാനത്ത വനും എല്ലാവരുടെയും ശുശ്രൂഷകനുമാകണം.
മര്‍ക്കോസ്‌ 9 : 35

നിന്‍െറ പുത്രന്‍ എന്നു വിളിക്കപ്പെടാന്‍ ഞാന്‍ ഇനി യോഗ്യനല്ല. നിന്‍െറ ദാസരില്‍ ഒരുവനായി എന്നെ സ്വീകരിക്കണമേ.
ലൂക്കാ 15 : 19