Wednesday, December 26, 2018

Christian work ethics

Send her forth from your holy heavens and from your glorious throne dispatch her That she may be with me and work with me, that I may know what is pleasing to you.
Wisdom 9:10
വിശുദ്‌ധ സ്വര്‍ഗത്തില്‍നിന്ന്‌, അങ്ങയുടെ മഹത്വത്തിന്‍െറ സിംഹാസനത്തില്‍നിന്ന്‌, ജ്‌ഞാനത്തെ അയച്ചുതരണമേ. അവള്‍ എന്നോടൊത്തു വസിക്കുകയും അധ്വാനിക്കുകയും ചെയ്യട്ടെ! അങ്ങനെ അങ്ങയുടെ ഹിതം ഞാന്‍ മനസ്‌സിലാക്കട്ടെ!
ജ്‌ഞാനം 9 : 10

For she knows and understands all things, and will guide me prudently in my affairs and safeguard me by her glory;
Wisdom 9:11
സകലതും അറിയുന്ന അവള്‍ എന്‍െറ പ്രവൃത്തികളില്‍ എന്നെ ബുദ്‌ധിപൂര്‍വം നയിക്കും. തന്‍െറ മഹത്വത്താല്‍ അവള്‍ എന്നെ പരിപാലിക്കും.
ജ്‌ഞാനം 9 : 11

The Lord will open up for you his rich storehouse, the heavens, to give your land rain in due season and to bless all the works of your hands. You will lend to many nations but borrow from none.
Deuteronomy 28:12
കര്‍ത്താവു തന്‍െറ വിശിഷ്‌ട ഭണ്‍ഡാഗാരമായ ആകാശം തുറന്ന്‌ നിന്‍െറ ദേശത്ത്‌ തക്കസമയത്തു മഴ പെയ്യിച്ച്‌ നിന്‍െറ എല്ലാ പ്രയത്‌നങ്ങളെയും അനുഗ്രഹിക്കും. അനേ കം ജനതകള്‍ക്കു നീ കടം കൊടുക്കും; നിനക്കു കടം വാങ്ങേണ്ടിവരികയില്ല.
നിയമാവര്‍ത്തനം 28 : 12

Entrust your works to the Lord , and your plans will succeed.
Proverbs 16:3
നിന്‍െറ പ്രയത്‌നം കര്‍ത്താവില്‍അര്‍പ്പിക്കുക; നിന്‍െറ പദ്‌ധതികള്‍ ഫലമണിയും.
സുഭാഷിതങ്ങള്‍ 16 : 3

My child, stand by your agreement and attend to it, grow old while doing your work.
Ben Sira 11:20
നിന്‍െറ കര്‍ത്തവ്യങ്ങള്‍ നിഷ്‌ഠയോടെഅനുഷ്‌ഠിക്കുക; വാര്‍ദ്‌ധക്യംവരെ ജോലിചെയ്യുക.
പ്രഭാഷകന്‍ 11 : 20

Keep your tongue from evil, your lips from speaking lies.
Psalms 34:13
തിന്‍മയില്‍നിന്നു നാവിനെയും വ്യാജഭാഷണത്തില്‍നിന്ന്‌ അധരങ്ങളെയും സൂക്‌ഷിച്ചുകൊള്ളുവിന്‍.
സങ്കീര്‍ത്തനങ്ങള്‍ 34 : 13

Do not flaunt your wisdom in managing your affairs, or boast in your time of need.
Ben Sira 10:26
കര്‍ത്തവ്യം അനുഷ്‌ഠിക്കുമ്പോള്‍അതീവ സാമര്‍ഥ്യം കാണിക്കരുത്‌; പട്ടിണികിടക്കുമ്പോള്‍ അന്തസ്‌സു നടിക്കരുത്‌.
പ്രഭാഷകന്‍ 10 : 26

Better the worker who has goods in plenty than the boaster who has no food.
Ben Sira 10:27
അധ്വാനിച്ചു ധാരാളം സമ്പാദിക്കുന്നവനാണ്‌, പൊങ്ങച്ചം പറയുന്ന പട്ടിണിക്കാരനെക്കാള്‍ ഭേദം.
പ്രഭാഷകന്‍ 10 : 27

Think of the time of hunger in the time of plenty, poverty and need in the day of wealth.
Ben Sira 18:25
സമൃദ്‌ധിയുടെ കാലത്ത്‌ വിശപ്പിനെക്കുറിച്ചും , സമ്പത്തുകാലത്ത്‌ ദാരിദ്യ്രത്തെയുംവറുതിയെയും കുറിച്ചും ചിന്തിക്കുക.
പ്രഭാഷകന്‍ 18 : 25

Do not let your passions be your guide, but keep your desires in check.
Ben Sira 18:30
 അധമവികാരങ്ങള്‍ക്കു കീഴടങ്ങാതെതൃഷ്‌ണ നിയന്ത്രിക്കുക.
പ്രഭാഷകന്‍ 18 : 30

If you allow yourself to satisfy your passions, they will make you the laughingstock of your enemies.
Ben Sira 18:31
അധമവികാരങ്ങളില്‍ ആനന്‌ദിച്ചാല്‍,നീ ശത്രുക്കള്‍ക്കുപരിഹാസപാത്രമായിത്തീരും.
പ്രഭാഷകന്‍ 18 : 31

 Take no pleasure in too much luxury which brings on poverty redoubled.
Ben Sira 18:32
ആഡംബരത്തില്‍ മതിമറക്കരുത്‌;അതു നിന്നെ ദരിദ്രനാക്കും,
പ്രഭാഷകന്‍ 18 : 32

Do not become a glutton and a drunkard with nothing in your purse.
Ben Sira 18:33
കൈയില്‍ ഒന്നുമില്ലാത്തപ്പോള്‍ കടം വാങ്ങി, വിരുന്നു നടത്തി,ഭിക്‌ഷക്കാരനായിത്തീരരുത്‌.
പ്രഭാഷകന്‍ 18 : 33

Work at your tasks in due season, and in his own time God will give you your reward.
Ben Sira 51:30
നിശ്‌ചിതസമയത്തിനു മുമ്പ്‌ജോലി പൂര്‍ത്തിയാക്കുവിന്‍; യഥാകാലം ദൈവം നിങ്ങള്‍ക്കുപ്രതിഫലം നല്‍കും.
പ്രഭാഷകന്‍ 51 : 30

Whatever you do, do from the heart, as for the Lord and not for others,
Colossians 3:23
നിങ്ങളുടെ ജോലി എന്തുതന്നെയായിരുന്നാലും മനുഷ്യനെയല്ല, ദൈവത്തെ സേവിക്കുന്നതുപോലെ ഹൃദയപരമാര്‍ഥതയോടെ ചെയ്യുവിന്‍.
കൊളോസോസ്‌ 3 : 23

But you, brothers, do not be remiss in doing good.
2 Thessalonians 3:13
സഹോദരരേ, നന്‍മ പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങള്‍ നിരുത്‌സാഹരാകരുത്‌.
2 തെസലോനിക്കാ 3 : 13

Maintain good conduct among the Gentiles, so that if they speak of you as evildoers, they may observe your good works and glorify God on the day of visitation. Christian Citizens.
1 Peter 2:12
വിജാതീയരുടെയിടയിലുള്ള നിങ്ങളുടെ പെരുമാറ്റം നന്നായിരിക്കട്ടെ. നിങ്ങള്‍ ദുഷ്‌കര്‍മികളാണെന്നു നിങ്ങള്‍ക്കെ തിരായി പറയുന്നവര്‍ നിങ്ങളുടെ നല്ല പ്രവൃത്തികള്‍ കണ്ട്‌ പ്രത്യാഗമന ദിവസം ദൈവത്തെ സ്‌തുതിക്കട്ടെ.
1 പത്രോസ് 2 : 12

When you reap the harvest in your field and overlook a sheaf in the field, you shall not go back to get it; let it be for the resident alien, the orphan, and the widow, so that the Lord , your God, may bless you in all your undertakings.
Deuteronomy 24:19
നിന്‍െറ വയലില്‍ വിളവു കൊയ്യുമ്പോള്‍ ഒരു കറ്റ അവിടെ മറന്നിട്ടു പോന്നാല്‍ അതെ ടുക്കാന്‍ തിരിയെപ്പോകരുത്‌. നിന്‍െറ ദൈവമായ കര്‍ത്താവു നിന്‍െറ സകല പ്രവൃത്തിയിലും നിന്നെ അനുഗ്രഹിക്കേണ്ടതിന്‌ അതു പരദേശിക്കും അനാഥനും വിധവയ്‌ക്കും ഉള്ളതായിരിക്കട്ടെ.
നിയമാവര്‍ത്തനം 24 : 19

When you knock down the fruit of your olive trees, you shall not go over the branches a second time; let what remains be for the resident alien, the orphan, and the widow.
Deuteronomy 24:20
ഒലിവു മരത്തിന്‍െറ ഫലംതല്ലിക്കൊഴിക്കുമ്പോള്‍ കൊമ്പുകളില്‍ ശേഷിക്കുന്നത്‌ പറിക്കരുത്‌. അതു പരദേശിക്കും വിധവയ്‌ക്കും അനാഥനും ഉള്ളതാണ്‌.
നിയമാവര്‍ത്തനം 24 : 20
 
When you pick your grapes, you shall not go over the vineyard a second time; let what remains be for the resident alien, the orphan, and the widow.
Deuteronomy 24:21
മുന്തിരിത്തോട്ടത്തിലെ പഴം ശേഖരിക്കുമ്പോള്‍ കാല പെറുക്കരുത്‌. അതു പരദേശിക്കും അനാഥനും വിധവയ്‌ക്കും ഉള്ളതാണ്‌.
നിയമാവര്‍ത്തനം 24 : 21

Work at your tasks in due season, and in his own time God will give you your reward.
Ben Sira 51:30
നിശ്‌ചിതസമയത്തിനു മുമ്പ്‌ജോലി പൂര്‍ത്തിയാക്കുവിന്‍; യഥാകാലം ദൈവം നിങ്ങള്‍ക്കുപ്രതിഫലം നല്‍കും.
പ്രഭാഷകന്‍ 51 : 30

Therefore, my beloved brothers, be firm, steadfast, always fully devoted to the work of the Lord, knowing that in the Lord your labor is not in vain.
1 Corinthians 15:58
അതിനാല്‍, എന്‍െറ വത്‌സലസഹോദരരേ, കര്‍ത്താവില്‍ നിങ്ങളുടെജോലി നിഷ്‌ഫലമല്ലെന്നു ബോധ്യപ്പെട്ട്‌, അവിടുത്തെജോലിയില്‍ സദാ അഭിവൃദ്‌ധി പ്രാപിച്ച്‌ സ്‌ഥിരചിത്തരും അചഞ്ചലരുമായിരിക്കുവിന്‍.
1 കോറിന്തോസ്‌ 15 : 58

aspire to live a tranquil life, to mind your own affairs, and to work with your [own] hands, as we instructed you,
1 Thessalonians 4:11
ശാന്തരായി ജീവിക്കാന്‍ ഉത്‌സാഹിക്കുവിന്‍. സ്വന്തം കാര്യങ്ങളില്‍ ശ്രദ്‌ധാലുക്കളാകുവിന്‍. സ്വന്തംകൈകൊണ്ട്‌ അധ്വാനിക്കുവിന്‍. ഇതൊക്കെ ഞങ്ങള്‍ നേരത്തെനിങ്ങളോടു പറഞ്ഞിട്ടുള്ളതാണല്ലോ.
1 തെസലോനിക്കാ 4 : 11

If Timothy comes, see that he is without fear in your company, for he is doing the work of the Lord just as I am.
1 Corinthians 16:10
തിമോത്തേയോസ്‌ നിങ്ങളുടെ അടുത്തുവരുമ്പോള്‍ നിങ്ങളുടെയിടയില്‍ നിര്‍ഭയനായി കഴിയാന്‍ അവനു സാഹചര്യങ്ങള്‍ ഉണ്ടാക്കിക്കൊടുക്കണം. അവനും എന്നെപ്പോലെ കര്‍ത്താവിന്‍െറ ജോലിയില്‍ വ്യാപൃതനാണല്ലോ.
1 കോറിന്തോസ്‌ 16 : 10

Again I saw under the sun that the race is not won by the swift, nor the battle by the valiant, nor a livelihood by the wise, nor riches by the shrewd, nor favor by the experts; for a time of misfortune comes to all alike.
Ecclesiastes 9:11
സൂര്യനു കീഴേ ഓട്ടം വേഗമുള്ളവനോയുദ്‌ധം ശക്‌തിയുള്ളവനോ അപ്പം ജ്‌ഞാനിക്കോ ധനം ബുദ്‌ധിമാനോ അനുഗ്രഹം സമര്‍ഥനോ അല്ല ലഭിച്ചിരിക്കുന്നതെന്നു ഞാന്‍ കണ്ടു; എല്ലാംയാദൃച്‌ഛികമായി സംഭവിക്കുന്നതാണ്‌.
സഭാപ്രസംഗകന്‍ 9 : 11

Do not court death by your erring way of life, nor draw to yourselves destruction by the works of your hands.
Wisdom 1:12
ജീവിതത്തിലെ തെറ്റുകള്‍കൊണ്ട്‌ മരണത്തെ ക്‌ഷണിച്ചുവരുത്തരുത്‌; സ്വന്തം പ്രവൃത്തികൊണ്ട്‌ നാശത്തെയും.
ജ്‌ഞാനം 1 : 12

Now if you invoke as Father him who judges impartially according to each one’s works, conduct yourselves with reverence during the time of your sojourning,
1 Peter 1:17
ഓരോരുത്തനെയും പ്രവൃത്തികള്‍ക്കനുസരിച്ചു നിഷ്‌പക്‌ഷമായി വിധിക്കുന്നവനെയാണ്‌ നിങ്ങള്‍ പിതാവെന്നു വിളിക്കുന്നതെങ്കില്‍, നിങ്ങളുടെ ഈ പ്രവാസകാലത്തു ഭയത്തോടെ ജീവിക്കുവിന്‍.
1 പത്രോസ് 1 : 17

Otherwise, you might say in your heart, “It is my own power and the strength of my own hand that has got me this wealth.”
Deuteronomy 8:17
എന്‍െറ ശക്‌തിയും എന്‍െറ കരങ്ങളുടെ ബലവുമാണ്‌ എനിക്ക്‌ ഈ സമ്പത്തെല്ലാം നേടിത്തന്നത്‌ എന്ന്‌ ഹൃദയത്തില്‍ നിങ്ങള്‍ പറയരുത്‌.
നിയമാവര്‍ത്തനം 8 : 17

Remember then the Lord , your God, for he is the one who gives you the power to get wealth, by fulfilling, as he has now done, the covenant he swore to your ancestors.
Deuteronomy 8:18
നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ നിങ്ങള്‍ സ്‌മരിക്കണം. എന്തെന്നാല്‍, നിങ്ങളുടെ പിതാക്കന്‍മാരോടു ചെയ്‌ത ഉടമ്പടി ഇന്നും നിറവേറ്റുന്നതിനു വേണ്ടി സമ്പത്തു നേടാന്‍ അവിടുന്നാണ്‌ നിങ്ങള്‍ക്കു ശക്‌തി തരുന്നത്‌.
നിയമാവര്‍ത്തനം 8 : 18

But you would not listen to me—oracle of the Lord —and so you provoked me with the works of your hands to your own harm.
Jeremiah 25:7
എന്നാല്‍, നിങ്ങള്‍ എന്‍െറ വാക്കു കേട്ടില്ല. നിങ്ങളുടെതന്നെ നാശത്തിനായി നിങ്ങളുടെ കരവേലകൊണ്ട്‌ എന്നെ പ്രകോപിപ്പിക്കുകയാണു ചെയ്‌തത്‌ - കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
ജറെമിയാ 25 : 7

To the man he said: Because you listened to your wife and ate from the tree about which I commanded you, You shall not eat from it, Cursed is the ground because of you! In toil you shall eat its yield all the days of your life.
Genesis 3:17
ആദത്തോട്‌ അവിടുന്നു പറഞ്ഞു: തിന്നരുതെന്നു ഞാന്‍ പറഞ്ഞപഴം സ്‌ത്രീയുടെ വാക്കു കേട്ടു നീ തിന്നതുകൊണ്ട്‌ നീ മൂലം മണ്ണു ശപിക്കപ്പെട്ടതായിരിക്കും. ആയുഷ്‌കാലം മുഴുവന്‍ കഠിനാധ്വാനംകൊണ്ട്‌ നീ അതില്‍നിന്നു കാലയാപനം ചെയ്യും.
ഉല്‍പത്തി 3 : 17

Ah! you plotters of iniquity, who work out evil on your beds! In the morning light you carry it out for it lies within your power.
Micah 2:1
കിടക്കയില്‍വച്ചു തിന്‍മ നിരൂപിക്കുകയും ദുരുപായങ്ങള്‍ ആലോചിക്കുകയും ചെയ്യുന്നവര്‍ക്കു ദുരിതം! കൈയൂക്കുള്ളതി നാല്‍, പുലരുമ്പോള്‍ അവരതു ചെയ്യുന്നു.
മിക്കാ 2 : 1

How long, O sluggard, will you lie there? when will you rise from your sleep?
Proverbs 6:9
മടിയാ, നീ എത്രനാള്‍ നിശ്‌ചേഷ്‌ടനായിരിക്കും? നീ എപ്പോഴാണ്‌ ഉറക്കത്തില്‍നിന്ന്‌ ഉണരുക?
സുഭാഷിതങ്ങള്‍ 6 : 9

I struck you, and all the work of your hands, with searing wind, blight, and hail, yet you did not return to me—oracle of the Lord .
Haggai 2:17
നിങ്ങളുടെ എല്ലാ അധ്വാനഫലങ്ങളും ഉഷ്‌ണക്കാറ്റും വിഷമഞ്ഞും കന്‍മഴയും അയച്ചു ഞാന്‍ നശിപ്പിച്ചു. എന്നിട്ടും നിങ്ങള്‍ എന്നിലേക്കു മടങ്ങിവന്നില്ല- കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
ഹഗ്‌ഗായി 2 : 17

Human beings no more know their own time than fish taken in the fatal net or birds trapped in the snare; like these, mortals are caught when an evil time suddenly falls upon them. The Uncertain Future and the Sages.
Ecclesiastes 9:12
തന്‍െറ സമയം മനുഷ്യന്‌ അജ്‌ഞാതമാണ്‌. മത്‌സ്യം വലയില്‍പ്പെടുന്നതുപോലെയും പക്‌ഷികള്‍ കെണിയില്‍ കുടുങ്ങുന്നതുപോലെയും കഷ്‌ടകാലം വിചാരിക്കാത്ത നേരത്ത്‌ മനുഷ്യമക്കളെ കുടുക്കുന്നു.
സഭാപ്രസംഗകന്‍ 9 : 12

For God is not unjust so as to overlook your work and the love you have demonstrated for his name by having served and continuing to serve the holy ones.
Hebrews 6:10
നിങ്ങളുടെ പ്രവൃത്തികളും, വിശുദ്‌ധര്‍ക്കു നിങ്ങള്‍ ചെയ്‌തതും ചെയ്യുന്നതുമായ ശുശ്രൂഷയിലൂടെ തന്‍െറ നാമത്തോടു കാണിച്ച സ്‌നേഹവും വിസ്‌മരിക്കാന്‍മാത്രം നീതിരഹിതനല്ലല്ലോ ദൈവം.
ഹെബ്രായര്‍ 6 : 10

Let not your utterances make you guilty, and say not before his representative, “It was a mistake.” Why should God be angered by your words and destroy the works of your hands?
Ecclesiastes 5:6
നിന്‍െറ അധരങ്ങള്‍ നിന്നെ പാപത്തിലേക്കു നയിക്കാതിരിക്കട്ടെ. തെറ്റുപറ്റിയതാണെന്നു ദൂതനോടു പറയാന്‍ ഇടവരുത്ത രുത്‌. വാക്കുകളാല്‍ ദൈവത്തെ പ്രകോപിപ്പിക്കുകയും അങ്ങനെ നിന്‍െറ അധ്വാനഫലം നശിക്കാന്‍ ഇടയാക്കുകയും ചെയ്യുന്നതെ ന്തിന്‌?
സഭാപ്രസംഗകന്‍ 5 : 6

I will also put her children to death. Thus shall all the churches come to know that I am the searcher of hearts and minds and that I will give each of you what your works deserve.
Revelation 2:23
അവളുടെ മക്കളെയാകട്ടെ മരണത്താല്‍ ഞാന്‍ ശിക്‌ഷിക്കും. ഹൃദയങ്ങളും മനസ്‌സുകളും പരിശോധിക്കുന്നവനാണ്‌ ഞാന്‍ എന്നു സകല സഭകളും അപ്പോള്‍ ഗ്രഹിക്കും. നിങ്ങള്‍ക്കോരോരുത്തര്‍ക്കും പ്രവൃത്തികള്‍ക്കനുസൃതം ഞാന്‍ പ്രതിഫലം നല്‍കും.
വെളിപാട്‌ 2 : 23

“To the angel of the church in Sardis, write this: “‘The one who has the seven spirits of God and the seven stars says this: “I know your works, that you have the reputation of being alive, but you are dead.
Revelation 3:1
സാര്‍ദീസിലെ സഭയുടെ ദൂതന്‌ എഴുതുക: ദൈവത്തിന്‍െറ സപ്‌താത്‌മാക്കളും സ പ്‌തതാരങ്ങളുമുള്ളവന്‍ പറയുന്നു: നിന്‍െറ ചെയ്‌തികള്‍ ഞാനറിയുന്നു. ജീവിച്ചിരിക്കുന്നവന്‍ എന്നാണു നിന്നെക്കുറിച്ചു പറയുന്നത്‌; പക്‌ഷേ, നീ മൃതനാണ്‌.
വെളിപാട്‌ 3 : 1

“‘“I know your works (behold, I have left an open door before you, which no one can close). You have limited strength, and yet you have kept my word and have not denied my name.
Revelation 3:8
നിന്‍െറ പ്രവൃത്തികള്‍ ഞാനറിയുന്നു. ഇതാ, നിന്‍െറ മുമ്പില്‍ ആര്‍ക്കും പൂട്ടാന്‍ കഴിയാത്തവിധം തുറന്നുകിടക്കുന്ന ഒരു വാതില്‍ ഞാന്‍ സ്‌ഥാപിച്ചിരിക്കുന്നു. നിന്‍െറ ശക്‌തി പരിമിതമാണ്‌. എങ്കിലും നീ എന്‍െറ വചനം കാത്തു; എന്‍െറ നാമം നിഷേധിച്ചതുമില്ല.
വെളിപാട്‌ 3 : 8

But this alone I have found: God made humankind honest, but they have pursued many designs.
Ecclesiastes 7:29
ഞാന്‍ കണ്ടത്‌ ഇതാണ്‌: ദൈവം മനുഷ്യനെ സരള ഹൃദയനായി സൃഷ്‌ടിച്ചു. എന്നാല്‍ അവന്‍െറ സങ്കീര്‍ണപ്രശ്‌നങ്ങള്‍ അവന്‍െറ തന്നെ സൃഷ്‌ടിയാണ്‌.
സഭാപ്രസംഗകന്‍ 7 : 29

Be watchful and strengthen what is left, which is going to die, for I have not found your works complete in the sight of my God.
Revelation 3:2
ഉണരുക, നിന്നില്‍ ആസന്നമരണമായി അവശേഷിക്കുന്നതിനെ ഉത്തേജിപ്പിക്കുക. എന്തെന്നാല്‍, എന്‍െറ ദൈവത്തിന്‍െറ മുമ്പില്‍ നിന്‍െറ പ്രവൃത്തികള്‍ പൂര്‍ണമായും നിര്‍വഹിക്കപ്പെട്ടതായി ഞാന്‍ കാണുന്നില്ല.
വെളിപാട്‌ 3 : 2

Slaves, obey your human masters in everything, not only when being watched, as currying favor, but in simplicity of heart, fearing the Lord.
Colossians 3:22
ദാസന്‍മാരേ, നിങ്ങളുടെ ലൗകികയജ മാനന്‍മാരെ എല്ലാകാര്യങ്ങളിലും അനുസരിക്കുവിന്‍. ഇതു മനുഷ്യപ്രീതിക്കുവേണ്ടി മറ്റുള്ളവരെ കാണിക്കാനായി ചെയ്യുന്നതാകരുത്‌; കര്‍ത്താവിനെ ഭയപ്പെട്ടുകൊണ്ട്‌ ആത്‌മാര്‍ഥതയോടെ ചെയ്യുന്നതാകണം.
കൊളോസോസ്‌ 3 : 22

Let every person be subordinate to the higher authorities, for there is no authority except from God, and those that exist have been established by God.
Romans 13:1
ഓരോരുത്തനും മേലധികാരികള്‍ക്കു വിധേയനായിരിക്കട്ടെ. എന്തെന്നാല്‍, ദൈവത്തില്‍ നിന്നല്ലാതെ അധികാരമില്ല. നിലവിലിരിക്കുന്ന അധികാരങ്ങള്‍ ദൈവത്താല്‍ സ്‌ഥാപിതമാണ്‌.
റോമാ 13 : 1

Therefore, whoever resists authority opposes what God has appointed, and those who oppose it will bring judgment upon themselves.
Romans 13:2
തന്നിമിത്തം, അധികാരത്തെ ധിക്കരിക്കുന്നവന്‍ ദൈവിക സംവിധാനത്തെയാണ്‌ ധിക്കരിക്കുന്നത്‌. ധിക്കരിക്കുന്നവന്‍ തങ്ങള്‍ക്കുതന്നെ ശിക്‌ഷാവിധി വരുത്തിവയ്‌ക്കും.
റോമാ 13 : 2

Pay to all their dues, taxes to whom taxes are due, toll to whom toll is due, respect to whom respect is due, honor to whom honor is due. Love Fulfills the Law.
Romans 13:7
ഓരോരുത്തര്‍ക്കും അവകാശപ്പെട്ടിരിക്കുന്നതു കൊടുക്കുവിന്‍. നികുതി അവകാശപ്പെട്ടവനു നികുതി; ചുങ്കം അവകാശപ്പെട്ടവനു ചുങ്കം; ആദരം അര്‍ഹിക്കുന്നവന്‌ ആദരം; ബഹുമാനം നല്‍കേണ്ടവനു ബഹുമാനം.
റോമാ 13 : 7

If you have but one slave, treat him like yourself, for you have acquired him with your life’s blood; If you have but one slave, deal with him as a brother, for you need him as you need your life.
Ben Sira 33:31
നിനക്ക്‌ ഒരു ദാസനുണ്ടെങ്കില്‍ അവനെനിന്നെപ്പോലെ കരുതണം. നീ അവനെ രക്‌തം കൊടുത്തുവാങ്ങിയതാണല്ലോ. നിനക്കൊരു ദാസനുണ്ടെങ്കില്‍ അവനെസഹോദരനെപ്പോലെ കരുതുക; അവനെ നിനക്കു നിന്നെപ്പോലെതന്നെആവശ്യമാണ്‌.
പ്രഭാഷകന്‍ 33 : 31

Do not be haughty in your speech, or lazy and slack in your deeds.
Ben Sira 4:29
വിവേകം വിട്ടു സംസാരിക്കരുത്‌; പ്രവൃത്തിയില്‍ അശ്രദ്‌ധയും ആലസ്യവും പാടില്ല.
പ്രഭാഷകന്‍ 4 : 29

Even to the death, fight for what is right, and the Lord will do battle for you.
Ben Sira 4:28
മരിക്കേണ്ടിവന്നാലും സത്യം വെടിയരുത്‌; ദൈവമായ കര്‍ത്താവ്‌ നിനക്കുവേണ്ടിപൊരുതിക്കൊള്ളും.
പ്രഭാഷകന്‍ 4 : 28

Do not be like a lion at home, or sly and suspicious with your servants.
Ben Sira 4:30
ഭവനത്തില്‍ സിംഹത്തെപ്പോലെ ആകരുത്‌; ഭൃത്യന്‍മാരുടെ കുറ്റംനോക്കി നടക്കരുത്‌.
പ്രഭാഷകന്‍ 4 : 30

Do not let your hand be open to receive, but clenched when it is time to give.
Ben Sira 4:31
വാങ്ങാന്‍ കൈ നീട്ടുകയോ കൊടുക്കുമ്പോള്‍ പിന്‍വലിക്കുകയോ അരുത്‌. സമ്പത്തില്‍ ഗര്‍വ്‌ അരുത്‌
പ്രഭാഷകന്‍ 4 : 31

My child, do not mock the life of the poor; do not keep needy eyes waiting.
Ben Sira 4:1
മകനേ, പാവപ്പെട്ടവന്‍െറ ഉപജീവനംതടയരുത്‌; ആവശ്യക്കാരനെ കാത്തിരുത്തിവിഷമിപ്പിക്കരുത്‌.
പ്രഭാഷകന്‍ 4 : 1

Endear yourself to the assembly; before the city’s ruler bow your head.
Ben Sira 4:7
സമൂഹത്തില്‍ സമ്മതനാവുക; നായകനെ നമിക്കുക.
പ്രഭാഷകന്‍ 4 : 7

Keep control over all your affairs; bring no stain on your honor.
Ben Sira 33:23
ചെയ്യുന്നതിനെല്ലാം ശ്രഷ്‌ഠത കൈവരിക്കുക; കീര്‍ത്തിക്കു കളങ്കം വരുത്തരുത്‌.
പ്രഭാഷകന്‍ 33 : 23

So then, my beloved, obedient as you have always been, not only when I am present but all the more now when I am absent, work out your salvation with fear and trembling.
Philippians 2:12
എന്‍െറ പ്രിയപ്പെട്ടവരേ, നിങ്ങള്‍ എപ്പോഴും അനുസരണയോടെ വര്‍ത്തിച്ചിട്ടുള്ള തുപോലെ, എന്‍െറ സാന്നിധ്യത്തില്‍മാത്ര മല്ല, ഞാന്‍ അകന്നിരിക്കുന്ന ഈ സമയത്തും പൂര്‍വാധികം ഭയത്തോടും വിറയലോടുംകൂടെ നിങ്ങളുടെ സ്വന്തം രക്‌ഷയ്‌ക്കുവേണ്ടി അധ്വാനിക്കുവിന്‍.
ഫിലിപ്പി 2 : 12

Do nothing out of selfishness or out of vainglory; rather, humbly regard others as more important than yourselves,
Philippians 2:3
മാത്‌സര്യമോ വ്യര്‍ഥാഭിമാനമോ മൂലം നിങ്ങള്‍ ഒന്നുംചെയ്യരുത്‌. മറിച്ച്‌, ഓരോരുത്തരും താഴ്‌മയോടെ മറ്റുള്ളവരെ തങ്ങളെക്കാള്‍ ശ്രഷ്‌ഠരായി കരുതണം.
ഫിലിപ്പി 2 : 3

calling to mind your work of faith and labor of love and endurance in hope of our Lord Jesus Christ, before our God and Father,
1 Thessalonians 1:3
നമ്മുടെ പിതാവായ ദൈവത്തിന്‍െറ മുമ്പാകെ, നിങ്ങളുടെ വിശ്വാസത്തിന്‍െറ പ്രവൃത്തിയും സ്‌നേഹത്തിന്‍െറ പ്രയത്‌നവും നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിലുള്ള നിങ്ങളുടെ ദൃഢമായ പ്രത്യാശയും ഞങ്ങള്‍ അനുസ്‌മരിക്കുന്നു.
1 തെസലോനിക്കാ 1 : 3

Because authority was given you by the Lord and sovereignty by the Most High, who shall probe your works and scrutinize your counsels!
Wisdom 6:3
നിങ്ങളുടെ സാമ്രാജ്യം കര്‍ത്താവില്‍നിന്നു ലഭിച്ചതാണ്‌; അധീശത്വം അത്യുന്നതനില്‍നിന്നാണ്‌. അവിടുന്ന്‌ നിങ്ങളുടെ പ്രവൃത്തികള്‍ പരിശോധിക്കും; ഉദ്‌ദേശ്യങ്ങള്‍ വിചാരണ ചെയ്യും.
ജ്‌ഞാനം 6 : 3

Seek the welfare of the city to which I have exiled you; pray for it to the Lord , for upon its welfare your own depends.
Jeremiah 29:7
ഞാന്‍ നിങ്ങളെ അടിമകളായി അയച്ചിരിക്കുന്ന നഗരങ്ങളുടെ സമാധാനത്തിനായിയത്‌നിക്കുവിന്‍; അവയ്‌ക്കുവേണ്ടി കര്‍ത്താവിനോടു പ്രാര്‍ഥിക്കുവിന്‍. നിങ്ങളുടെ ക്‌ഷേമം അവയുടെ ക്‌ഷേമത്തെ ആശ്രയിച്ചാണിരിക്കുന്നത്‌.
ജറെമിയാ 29 : 7

Go, eat your bread with joy and drink your wine with a merry heart, because it is now that God favors your works.
Ecclesiastes 9:7
പോയി സന്തോഷത്തോടുകൂടെ അപ്പം ഭക്‌ഷിക്കുക, ആഹ്ലാദഭരിതനായി വീഞ്ഞുകുടിക്കുക. കാരണം, നീ ചെയ്യുന്നത്‌ ദൈവം അഗീകരിച്ചു കഴിഞ്ഞതാണ്‌.
സഭാപ്രസംഗകന്‍ 9 : 7

Enjoy life with the wife you love, all the days of the vain life granted you under the sun. This is your lot in life, for the toil of your labors under the sun.
Ecclesiastes 9:9
സൂര്യനു കീഴേ ദൈവം നിനക്കു നല്‍കിയിരിക്കുന്ന വ്യര്‍ഥമായ ജീവിതം നീ സ്‌നേഹിക്കുന്ന ഭാര്യയോടൊത്ത്‌ ആസ്വദിക്കുക, കാരണം, അതു നിന്‍െറ ജീവിതത്തിന്‍െറയും സൂര്യനു കീഴേ നീ ചെയ്യുന്ന പ്രയത്‌നത്തിന്‍െറയും ഓഹരിയാണ്‌.
സഭാപ്രസംഗകന്‍ 9 : 9

Bring no burden from your homes on the sabbath. Do no work whatever, but keep holy the sabbath day, as I commanded your ancestors,
Jeremiah 17:22
സാബത്തില്‍ നിന്‍െറ വീട്ടില്‍നിന്നു പുറത്തേക്കു ചുമടു കൊണ്ടുപോകരുത്‌; ജോലി ചെയ്യുകയുമരുത്‌. നിങ്ങളുടെ പിതാക്കന്‍മാരോടു ഞാന്‍ കല്‍പ്പിച്ചതുപോലെ സാബത്തുദിവസം ശുദ്‌ധമായി ആചരിക്കുവിന്‍.
ജറെമിയാ 17 : 22

When you reap the harvest of your land, you shall not be so thorough that you reap the field to its very edge, nor shall you gather the gleanings of your harvest.
Leviticus 19:9
നിങ്ങള്‍ ധാന്യംകൊയ്യുമ്പോള്‍ വയലിന്‍െറ അതിര്‍ത്തിതീര്‍ത്ത്‌ കൊയ്‌തെടുക്കരുത്‌.
ലേവ്യര്‍ 19 : 9

Likewise, you shall not pick your vineyard bare, nor gather up the grapes that have fallen. These things you shall leave for the poor and the alien. I, the Lord , am your God.
Leviticus 19:10
കൊയ്‌ത്തിനുശേഷം കാലാപെറുക്കുകയുമരുത്‌. മുന്തിരിത്തോട്ടത്തിലെ ഫലങ്ങളും തീര്‍ത്തുപറിക്കരുത്‌. വീണുകിടക്കുന്ന പഴം പെറുക്കിയെടുക്കുകയുമരുത്‌. പാവങ്ങള്‍ക്കും പരദേശികള്‍ക്കുമായി അതു നീക്കിവയ്‌ക്കുക. ഞാനാകുന്നു നിങ്ങളുടെദൈവമായ കര്‍ത്താവ്‌.
ലേവ്യര്‍ 19 : 10

But if you do not obey me and keep holy the sabbath day, if you carry burdens and come through the gates of Jerusalem on the sabbath, I will set fire to its gates—a fire never to be extinguished—and it will consume the palaces of Jerusalem.
Jeremiah 17:27
എന്നാല്‍, നിങ്ങള്‍ എന്നെ അനുസരിച്ച്‌ സാബത്ത്‌ ശുദ്‌ധമായി ആചരിക്കാതിരിക്കുകയും സാബത്തില്‍ ചുമടുമായി ജറുസലെ മിന്‍െറ കവാടങ്ങളിലൂടെ പ്രവേശിക്കുകയും ചെയ്‌താല്‍ ഞാന്‍ അതിന്‍െറ കവാടങ്ങളില്‍ തീ കൊളുത്തും. അതു ജറുസലെമിലെ കൊട്ടാരങ്ങളെ വിഴുങ്ങും; ആരും അതു കെടുത്തുകയില്ല.
ജറെമിയാ 17 : 27

Six days you may labor and do all your work,
Exodus 20:9
ആറു ദിവസം അധ്വാനിക്കുക, എല്ലാ ജോലികളും ചെയ്യുക.
പുറപ്പാട്‌ 20 : 9

but the seventh day is a sabbath of the Lord your God. You shall not do any work, either you, your son or your daughter, your male or female slave, your work animal, or the resident alien within your gates.
Exodus 20:10
എന്നാല്‍ ഏഴാംദിവസം നിന്‍െറ ദൈവമായ കര്‍ത്താവിന്‍െറ സാബത്താണ്‌. അന്ന്‌ നീയോ നിന്‍െറ മകനോ മകളോ ദാസനോ ദാസിയോ നിന്‍െറ മൃഗങ്ങളോ നിന്നോടൊത്തു വസിക്കുന്ന പരദേശിയോ ഒരു വേലയും ചെയ്യരുത്‌.
പുറപ്പാട്‌ 20 : 10

For six days you may do your work, but on the seventh day you must rest, that your ox and your donkey may have rest, and that the son of your maidservant and the resident alien may be refreshed.
Exodus 23:12
ആറുദിവസം ജോലി ചെയ്യുക. ഏഴാംദിവസം വിശ്രമിക്കണം. നിന്‍െറ കാളയും കഴുതയും വിശ്രമിക്കട്ടെ. നിന്‍െറ ദാസിയുടെ പുത്രനും പരദേശിയും ക്‌ഷീണം തീര്‍ക്കട്ടെ.
പുറപ്പാട്‌ 23 : 12

Six days you may labor and do all your work,
Deuteronomy 5:13
ആറുദിവസം അധ്വാനിക്കുകയും എല്ലാ ജോലികളും നിര്‍വഹിക്കുകയും ചെയ്‌തുകൊള്ളുക.
നിയമാവര്‍ത്തനം 5 : 13

but the seventh day is a sabbath of the Lord your God. You shall not do any work, either you, your son or your daughter, your male or female slave, your ox or donkey or any work animal, or the resident alien within your gates, so that your male and female slave may rest as you do.
Deuteronomy 5:14
എന്നാല്‍, ഏഴാംദിവസം നിന്‍െറ ദൈവമായ കര്‍ത്താവിന്‍െറ സാബത്താണ്‌. അന്ന്‌ ഒരു ജോലിയും ചെയ്യരുത്‌; നീയും നിന്‍െറ മകനോ മകളോ ദാസനോ ദാസിയോ കാളയോ കഴുതയോ മൃഗങ്ങളിലേതെങ്കിലുമോ നിന്‍െറ പട്ടണത്തിലുള്ള പരദേശിയോ ഒരു ജോലിയും ചെയ്യരുത്‌. നിന്നെപ്പോലെതന്നെ നിന്‍െറ ദാസനും ദാസിയും വിശ്രമിക്കട്ടെ.
നിയമാവര്‍ത്തനം 5 : 14

You shall do no work; this is a perpetual statute throughout your generations wherever you dwell;
Leviticus 23:31
നിങ്ങള്‍ ഒരു ജോലിയും ചെയ്യരുത്‌. നിങ്ങളുടെ വാസസ്‌ഥലങ്ങളില്‍ തലമുറതോറും എന്നേക്കുമുള്ള നിയമമാണിത്‌.
ലേവ്യര്‍ 23 : 31

On this day you shall not do any work, because it is the Day of Atonement, when atonement is made for you before the Lord , your God.
Leviticus 23:28
ആദിവസം നിങ്ങള്‍ ഒരു ജോലിയും ചെയ്യരുത്‌. നിങ്ങളുടെ ദൈവമായ കര്‍ത്താവിന്‍െറ മുന്‍ പില്‍ പാപത്തിനു പരിഹാരം ചെയ്യുന്ന ദിന മാണ്‌ അത്‌.
ലേവ്യര്‍ 23 : 28

On this same day you shall make a proclamation: there shall be a declared holy day for you; no heavy work may be done. This shall be a perpetual statute through all your generations wherever you dwell.
Leviticus 23:21
അന്നുതന്നെ നിങ്ങള്‍ ഒരു വിശുദ്‌ധസമ്മേളനം പ്രഖ്യാപിക്കണം. അന്നു കഠിനാധ്വാനം ചെയ്യരുത്‌. നിങ്ങളുടെ സകല വാസസ്‌ഥലങ്ങളിലും തലമുറതോറും എന്നേക്കുമുള്ള ഒരു നിയമമാണിത്‌.
ലേവ്യര്‍ 23 : 21

On the day of first fruits, on your feast of Weeks, when you present to the Lord an offering of new grain, you will declare a holy day: you shall do no heavy work.
Numbers 28:26
വാരോത്‌സവത്തില്‍, കര്‍ത്താവിനു നവധാന്യബലിയായി പ്രഥമ ഫലങ്ങള്‍ അര്‍പ്പിക്കുന്ന ദിവസം വിശുദ്ധ സമ്മേളനം ഉണ്ടായിരിക്കണം. അന്നു ശ്രമകരമായ ജോലിയൊന്നും ചെയ്യരുത്‌.
സംഖ്യ 28 : 26
 
For six days you shall eat unleavened bread, and on the seventh day there shall be a solemn assembly for the Lord , your God; on that day you shall do no work.
Deuteronomy 16:8
ആറുദിവസം പുളിപ്പില്ലാത്ത അപ്പം ഭക്‌ഷിക്കണം. ഏഴാംദിവസം നിന്‍െറ ദൈവമായ കര്‍ത്താവിനുവേണ്ടി നിങ്ങള്‍ ആഘോഷപൂര്‍വം ഒരുമിച്ചുകൂടണം.
അന്നു ജോലിയൊന്നും ചെയ്യരുത്‌.
നിയമാവര്‍ത്തനം 16 : 8-9

“I know your works; I know that you are neither cold nor hot. I wish you were either cold or hot.
Revelation 3:15
നിന്‍െറ പ്രവൃത്തികള്‍ ഞാനറിയുന്നു; നീ തണുപ്പോ ചൂടോ ഉള്ള വനല്ല; തണുപ്പോ ചൂടോ ഉള്ളവനായിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു.
വെളിപാട്‌ 3 : 15

nor did we eat food received free from anyone. On the contrary, in toil and drudgery, night and day we worked, so as not to burden any of you.
2 Thessalonians 3:8
ആരിലുംനിന്നു ഞങ്ങള്‍ അപ്പം ദാനമായി വാങ്ങി ഭക്‌ഷിച്ചിട്ടില്ല; ആര്‍ക്കും ഭാരമാകാതിരിക്കാന്‍വേണ്ടി ഞങ്ങള്‍ രാപകല്‍ കഷ്‌ടപ്പെട്ടു കഠിനാധ്വാനം ചെയ്‌തു.
2 തെസലോനിക്കാ 3 : 8

 Of the twenty years that I have now spent in your household, I served you fourteen years for your two daughters and six years for your flock, while you changed my wages ten times.
Genesis 31:41
ഇരുപതുകൊല്ലം ഞാന്‍ അങ്ങയുടെ വീട്ടിലായിരുന്നു. പതിന്നാലുകൊല്ലം അങ്ങയുടെ രണ്ടുപെണ്‍ മക്കള്‍ക്കു വേണ്ടിയും ആറുകൊല്ലം ആടുകള്‍ക്കുവേണ്ടിയും ഞാന്‍ വേലചെയ്‌തു. പത്തുതവണ അങ്ങ്‌ എന്‍െറ കൂലിയില്‍ മാറ്റം വരുത്തി.
ഉല്‍പത്തി 31 : 41

If the God of my father, the God of Abraham and the Fear of Isaac, had not been on my side, you would now have sent me away empty-handed. But God saw my plight and the fruits of my toil, and last night he reproached you.”
Genesis 31:42
എന്‍െറ പിതാവായ അബ്രാഹത്തിന്‍െറ ദൈവവും ഇസഹാക്കിന്‍െറ ഭയവുമായവന്‍ എന്‍െറ ഭാഗത്തില്ലായിരുന്നെങ്കില്‍ അങ്ങ്‌ എന്നെ വെറുംകൈയോടെ പറഞ്ഞുവിടുമായിരുന്നു. എന്‍െറ കഷ്‌ടപ്പാടും ദേഹാ ധ്വാനവും ദൈവം കണ്ടു. അതു കൊണ്ടാണു കഴിഞ്ഞരാത്രി അവിടുന്ന്‌ അങ്ങയെ ശകാരിച്ചത്‌.
ഉല്‍പത്തി 31 : 42

In fact, when we were with you, we instructed you that if anyone was unwilling to work, neither should that one eat.
2 Thessalonians 3:10
 ഞങ്ങള്‍ നിങ്ങളുടെകൂടെയായിരുന്നപ്പോള്‍തന്നെ നിങ്ങള്‍ക്ക്‌ ഒരു കല്‍പന നല്‍കി: അധ്വാനിക്കാത്തവന്‍ ഭക്‌ഷിക്കാതിരിക്കട്ടെ.
2 തെസലോനിക്കാ 3 : 10

Jacob replied: “You know what work I did for you and how well your livestock fared under my care;
Genesis 30:29
യാക്കോബ്‌ അവനോടു പറഞ്ഞു: ഞാന്‍ എപ്രകാരം അങ്ങേക്കുവേണ്ടി ജോലിചെയ്‌തെന്നും എന്‍െറ മേല്‍നോട്ടത്തില്‍ അങ്ങയുടെ ആടുമാടുകള്‍ എത്ര പെരുകിയെന്നും അങ്ങേക്കറിയാമല്ലോ.
ഉല്‍പത്തി 30 : 29

But Eliezer, son of Dodavahu from Mareshah, prophesied against Jehoshaphat. He said: “Because you have joined with Ahaziah, the Lord will shatter your work.” And the ships were wrecked and were unable to sail to Tarshish.
2 Chronicles 20:37
മരേഷായിലെ ദോദാവാഹുവിന്‍െറ പുത്രന്‍ എലിയേ സര്‍യഹോഷാഫാത്തിനെതിരേ പ്രവചിച്ചു പറഞ്ഞു: അഹസിയായുമായി സഖ്യം ചെയ്‌തതിനാല്‍ നീ നിര്‍മിച്ചതെല്ലാം കര്‍ത്താവു നശിപ്പിക്കും. ആ കപ്പലുകളെല്ലാം ഉടഞ്ഞുതകര്‍ന്നു. താര്‍ഷീഷിലേക്കു പോകുവാന്‍ അവയ്‌ക്കു കഴിഞ്ഞില്ല.
2 ദിനവൃത്താന്തം 20 : 37

Then David said to his son Solomon: “Be strong and steadfast, and go to work; do not fear or be dismayed, for the Lord God, my God, is with you. He will not fail you or abandon you before you have completed all the work for the service of the house of the Lord .
1 Chronicles 28:20
ദാവീദ്‌, മകന്‍ സോളമനോടു പറഞ്ഞു: ശക്‌തനും ധീരനുമായിരുന്ന്‌ ഇതു ചെയ്യുക. ഭയമോ ശങ്കയോ വേണ്ട. എന്‍െറ ദൈവമായ കര്‍ത്താവ്‌ നിന്നോടുകൂടെയുണ്ട്‌. കര്‍ത്താവിന്‍െറ ആലയത്തിലെ സകലജോലികളും പൂര്‍ത്തിയാകുന്നതുവരെ അവിടുന്ന്‌ നിന്നെ കൈവിടുകയില്ല, ഉപേക്‌ഷിക്കുകയുമില്ല.
1 ദിനവൃത്താന്തം 28 : 20

See for yourselves! I have labored only a little, but have found much.
Ben Sira 51:27
ഞാന്‍ കുറ  ച്ചേഅധ്വാനിച്ചുള്ളു; എനിക്ക്‌ ഏറെ വിശ്രമം കിട്ടിഎന്നു കാണുവിന്‍.
പ്രഭാഷകന്‍ 51 : 27

When you go out to war against your enemies and you see horses and chariots and an army greater than your own, you shall not be afraid of them, for the Lord , your God, who brought you up from the land of Egypt, will be with you.
Deuteronomy 20:1
നീയുദ്‌ധത്തിനു പുറപ്പെടുമ്പോള്‍ ശത്രുവിനു നിന്നെക്കാള്‍ കൂടുതല്‍ കുതിരകളും രഥങ്ങളും സൈന്യങ്ങളും ഉണ്ടെന്നു കണ്ടാലും ഭയപ്പെടരുത്‌. എന്തെന്നാല്‍, നിന്നെ ഈജിപ്‌തില്‍ നിന്നു കൊണ്ടുവന്ന നിന്‍െറ ദൈവമായ കര്‍ത്താവ്‌ നിന്നോടുകൂടെയുണ്ട്‌.
നിയമാവര്‍ത്തനം 20 : 1

and say to them, “Hear, O Israel! Today you are drawing near for battle against your enemies. Do not be weakhearted or afraid, alarmed or frightened by them.
Deuteronomy 20:3
അവന്‍ ഇപ്രകാരം പറയട്ടെ: ഇസ്രായേലേ, കേള്‍ക്കുക, ശത്രുക്കള്‍ക്കെതിരായി നിങ്ങള്‍യുദ്‌ധത്തിനിറങ്ങുകയാണ്‌. ദുര്‍ബല ഹൃദയരാകരുത്‌; അവരുടെ മുന്‍പില്‍ ഭയപ്പെടുകയോ പരിഭ്രമിക്കുകയോ അരുത്‌.
നിയമാവര്‍ത്തനം 20 : 3

For it is the Lord , your God, who goes with you to fight for you against your enemies and give you victory.”
Deuteronomy 20:4
നിങ്ങളുടെ ദൈവമായ കര്‍ത്താവാണു നിങ്ങളുടെ കൂടെ വന്ന്‌ ശത്രുക്കള്‍ക്കെതിരായിയുദ്‌ധംചെയ്‌തു വിജയം നേടിത്തരുന്നത്‌.
നിയമാവര്‍ത്തനം 20 : 4

When you draw near a city to attack it, offer it terms of peace.
Deuteronomy 20:10
യുദ്‌ധത്തിനായി നിങ്ങള്‍ ഒരു നഗരത്തെ സമീപിക്കുമ്പോള്‍ സമാധാന സന്‌ധിക്കുള്ള അവസരം നല്‍കണം.
നിയമാവര്‍ത്തനം 20 : 10

No comments:

Post a Comment