Thursday, October 4, 2018

Praise and worship 2

and they cried out in a loud voice: “Worthy is the Lamb that was slain to receive power and riches, wisdom and strength, honor and glory and blessing.”  Revelation 5:12
ഉച്ചസ്വരത്തില്‍ ഇവര്‍ ഉദ്‌ഘോഷിച്ചു: കൊല്ലപ്പെട്ട കുഞ്ഞാടു ശക്‌തിയും ധനവും ജ്‌ഞാനവും ആധിപത്യവും ബഹുമാനവും മഹത്വവും സ്‌തുതിയും സ്വീകരിക്കാന്‍ യോഗ്യനാണ്‌. വെളിപാട്‌ 5 : 12

and said: “We give thanks to you, Lord God almighty, who are and who were. For you have assumed your great power and have established your reign.  Revelation 11:17

ആയിരുന്നവനും ആയിരിക്കുന്നവനും സര്‍വശക്‌തനും ദൈവവുമായ കര്‍ത്താവേ, അങ്ങേക്കു ഞങ്ങള്‍ നന്‌ദി പറയുന്നു. എന്തെന്നാല്‍, അങ്ങു വലിയ ശക്‌തി പ്രയോഗിക്കാനും ഭരിക്കാനും തുടങ്ങിയല്ലോ.

വെളിപാട്‌ 11 : 17


He said in a loud voice, “Fear God and give him glory, for his time has come to sit in judgment. Worship him who made heaven and earth and sea and springs of water.”
Revelation 14:7

അവന്‍ ഉച്ചസ്വരത്തില്‍ വിളിച്ചുപറഞ്ഞു: ദൈവത്തെ ഭയപ്പെടുകയും അവിടുത്തേക്കു മഹത്വം നല്‍കുകയും ചെയ്യുവിന്‍. എന്തെന്നാല്‍, അവിടുത്തെ വിധിയുടെ സമയം വന്നുകഴിഞ്ഞു. ആകാശത്തെയും ഭൂമിയെയും സമുദ്രത്തെയും നീരുറവകളെയും സൃഷ്‌ടിച്ചവനെ ആരാധിക്കുവിന്‍.

വെളിപാട്‌ 14 : 7

and they sang the song of Moses, the servant of God, and the song of the Lamb: “Great and wonderful are your works, Lord God almighty. Just and true are your ways, O king of the nations.
Revelation 15:3

അവര്‍ ദൈവത്തിന്‍െറ ദാസനായ മോശയുടെയും കുഞ്ഞാടിന്‍െറയും ഗീതങ്ങള്‍ ആല പിച്ചുകൊണ്ടു പറഞ്ഞു: സര്‍വശക്‌തനും ദൈവവുമായ

വെളിപാട്‌ 15 : 3


Who will not fear you, Lord, or glorify your name? For you alone are holy. All the nations will come and worship before you, for your righteous acts have been revealed.”
Revelation 15:4

കര്‍ത്താവേ, അങ്ങയുടെപ്രവൃത്തികള്‍ മഹനീയവും വിസ്‌മയാവഹ വുമാണ്‌. ജനതകളുടെ രാജാവേ, അങ്ങയുടെ മാര്‍ഗങ്ങള്‍ നീതിപൂര്‍ണവും സത്യസ ന്‌ധവുമാണ്‌. കര്‍ത്താവേ, അങ്ങേനാമത്തെ ഭയപ്പെടാത്തവനും സ്‌തുതിക്കാത്തവനും ആരുണ്ട്‌? അങ്ങുമാത്രമാണ്‌ പരിശുദ്‌ധന്‍. സകല ജനതകളും വന്ന്‌ അങ്ങയെ ആരാധിക്കും. കാരണം, അങ്ങയുടെന്യായവിധികള്‍ വെളിവാക്കപ്പെട്ടിരിക്കുന്നു.

വെളിപാട്‌ 15 : 4


Then I heard the altar cry out, “Yes, Lord God almighty, your judgments are true and just.”
Revelation 16:7

അപ്പോള്‍ ബലിപീഠംപറയുന്നതുകേട്ടു: അതേ, സര്‍വശക്‌ത നും ദൈവവുമായ കര്‍ത്താവേ, അങ്ങയുടെ വിധികള്‍ സത്യവും നീതിയും നിറഞ്ഞതാണ്‌. വെളിപാട്‌ 16 : 7


After this I heard what sounded like the loud voice of a great multitude in heaven, saying: “Alleluia! Salvation, glory, and might belong to our God,  Revelation 19:1

ഇതിനുശേഷം സ്വര്‍ഗത്തില്‍ വലിയ ജനക്കൂട്ടത്തിന്‍േറ തുപോലുള്ള ശക്‌തമായ സ്വരം ഞാന്‍ കേട്ടു; ഹല്ലേലുയ്യാ! രക്‌ഷയും മഹത്വവും ശക്‌തിയും നമ്മുടെ ദൈവത്തിന്‍േറതാണ്‌. വെളിപാട്‌ 19 : 1


A voice coming from the throne said: “Praise our God, all you his servants, [and] you who revere him, small and great.”  Revelation 19:5 

സിംഹാസനത്തില്‍നിന്ന്‌ ഒരു സ്വരംകേട്ടു: ദൈവത്തിന്‍െറ ദാസരും അവിടുത്തെ ഭയപ്പെടുന്നവരും ചെറിയവരും വലിയവരുമായ നിങ്ങളെല്ലാവരും നമ്മുടെ ദൈവത്തെ സ്‌തുതിക്കുവിന്‍. വെളിപാട്‌ 19 : 5


 Then I heard something like the sound of a great multitude or the sound of rushing water or mighty peals of thunder, as they said: “Alleluia! The Lord has established his reign, [our] God, the almighty.  Revelation 19:6 

പിന്നെ വലിയ ജനക്കൂട്ടത്തിന്‍െറയും പെരുവെള്ളത്തിന്‍െറയും ഗംഭീരമായ ഇടിമുഴക്കത്തിന്‍െറയും ശബ്‌ദംപോലെയുള്ള ഒരു സ്വരം ഞാന്‍ കേട്ടു; ഹല്ലേലുയ്യാ! സര്‍വശക്‌തനും നമ്മുടെ ദൈവവുമായ കര്‍ത്താവു വാഴുന്നു.

വെളിപാട്‌ 19 : 6

Let us rejoice and be glad and give him glory. For the wedding day of the Lamb has come, his bride has made herself ready.

Revelation 19:7 

നമുക്ക്‌ ആനന്‌ദിക്കാം; ആഹ്ലാദിച്ച്‌ ആര്‍പ്പുവിളിക്കാം. അവിടുത്തേക്ക്‌ മഹത്വം നല്‍കാം. എന്തെന്നാല്‍, കുഞ്ഞാടിന്‍െറ വിവാഹം സമീപിച്ചിരിക്കുന്നു. അവിടുത്തെ മണവാട്ടി അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു.

വെളിപാട്‌ 19 : 7

O Lord , our Lord, how awesome is your name through all the earth!
Psalms 8:9
കര്‍ത്താവേ, ഞങ്ങളുടെ കര്‍ത്താവേ, ഭൂമിയിലെങ്ങും അങ്ങയുടെ നാമം എത്ര മഹനീയം!
സങ്കീര്‍ത്തനങ്ങള്‍ 8 : 9

By the LORD has this been done; it is wonderful in our eyes. Psalms 118: 23

ഇതു കര്‍ത്താവിന്‍െറ പ്രവൃത്തിയാണ്‌; ഇതു നമ്മുടെ ദൃഷ്‌ടിയില്‍ വിസ്‌മയാവഹമായിരിക്കുന്നു. സങ്കീര്‍ത്തനങ്ങള്‍ 118:23

This is the day the LORD has made; let us rejoice in it and be glad. Psalms 118: 24 

കര്‍ത്താവ്‌ ഒരുക്കിയ ദിവസമാണിന്ന്‌; ഇന്നു സന്തോഷിച്ചുല്ലസിക്കാം.

സങ്കീര്‍ത്തനങ്ങള്‍ 118 : 24

Better one day in your courts than a thousand elsewhere. Better the threshold of the house of my God than a home in the tents of the wicked.

Psalms 84:10

അന്യസ്‌ഥലത്ത്‌ ആയിരം ദിവസത്തെക്കാള്‍ അങ്ങയുടെ അങ്കണത്തില്‍ ഒരു ദിവസംആയിരിക്കുന്നതു കൂടുതല്‍ അഭികാമ്യമാണ്‌; ദുഷ്‌ടതയുടെ കൂടാരങ്ങളില്‍വാഴുന്നതിനെക്കാള്‍, എന്‍െറ ദൈവത്തിന്‍െറ ആലയത്തില്‍ വാതില്‍കാവല്‍ക്കാരനാകാനാണു ഞാന്‍ ആഗ്രഹിക്കുന്നത്‌.

സങ്കീര്‍ത്തനങ്ങള്‍ 84 : 10

He has a name written on his cloak and on his thigh, “King of kings and Lord of Lords.” Revelation 19:16

അവനു മേലങ്കിയിലും തുടയിലും എഴുതപ്പെട്ട ഒരു നാമ മുണ്ട്‌: രാജാക്കന്‍മാരുടെ രാജാവും നാഥന്‍മാരുടെ നാഥനും.വെളിപാട്‌ 19 : 16

 
I look to you in the sanctuary to see your power and glory. Psalms 63:2

അങ്ങയുടെ ശക്‌തിയും മഹത്വവും ദര്‍ശിക്കാന്‍ ഞാന്‍ വിശുദ്‌ധ മന്‌ദിരത്തില്‍ വന്നു. സങ്കീര്‍ത്തനങ്ങള്‍ 63 : 2

 Give to the LORD the glory due his name! Bring gifts, and come before him; bow down to the LORD, splendid in holiness.1 Chronicles 16: 29

അവിടുത്തെനാമത്തെയഥായോഗ്യംമഹത്വപ്പെടുത്തുവിന്‍;തിരുമുന്‍പില്‍ കാഴ്‌ച സമര്‍പ്പിക്കുവിന്‍, കര്‍ത്താവിന്‍െറ പരിശുദ്‌ധതേജസ്‌സിനു മുന്‍പില്‍ വണങ്ങുവിന്‍. 1 ദിനവൃത്താന്തം 16 : 29

 At this, Jesus said to him, “Get away, Satan! It is written: ‘The Lord, your God, shall you worship and him alone shall you serve. Mathew 4:10

യേശു കല്‍പിച്ചു: സാത്താനേ, ദൂരെപ്പോവുക; എന്തെന്നാല്‍, നിന്‍െറ ദൈവമായ കര്‍ത്താവിനെ ആരാധിക്കണം; അവിടുത്തെ മാത്രമേ പൂജിക്കാവൂ എന്ന്‌ എഴുതപ്പെട്ടിരിക്കുന്നു. മത്തായി 4 : 10

 I fell at his feet to worship him. But he said to me, “Don’t! I am a fellow servant of yours and of your brothers who bear witness to Jesus. Worship God. Witness to Jesus is the spirit of prophecy.” Revelation 19:10

അപ്പോള്‍ ഞാന്‍ അവനെ ആരാധിക്കാനായി കാല്‍ക്കല്‍ വീണു. എന്നാല്‍, അവന്‍ എന്നോടു പറഞ്ഞു: അരുത്‌. ഞാന്‍ നിന്‍െറ ഒരു സഹദാസനാണ്‌ വ യേശുവിനു സാക്‌ഷ്യം നല്‍കുന്ന നിന്‍െറ സഹോദരില്‍ ഒരുവന്‍ . നീ ദൈവത്തെ ആരാധിക്കുക. യേശുവിനുളള സാക്‌ഷ്യമാണു പ്രവചനത്തിന്‍െറ ആത്‌മാവ്‌. വെളിപാട്‌ 19 : 10

Enter, let us bow down in worship; let us kneel before the LORD who made us. Psalms 95:6

വരുവിന്‍, നമുക്കു കുമ്പിട്ട്‌ ആരാധിക്കാംനമ്മെ സൃഷ്ടിച്ച കര്ത്താവിന്െറ മുന്പില്‍ മുട്ടുകുത്താംസങ്കീര്‍ത്തനങ്ങള്‍ 95 : 6

Sing praise to the LORD for he has done glorious things; let this be known throughout all the earth. Isiah 12:5

കര്‍ത്താവിനു സ്‌തുതിപാടുവിന്‍. അവിടുന്ന്‌ മഹത്വത്തോടെ പ്രവര്‍ത്തിച്ചു. ഏശയ്യാ 12 : 5

Through him [then] let us continually offer God a sacrifice of praise, that is, the fruit of lips that confess his name. Hebrews 13:15
  അവനിലൂടെ നമുക്ക്‌ എല്ലായ്പോഴും ദൈവത്തിനു സ്തുതിയുടെ ബലി അവന്െറ നാമത്തെ ഏറ്റുപറയുന്ന അധരങ്ങളുടെ ഫലങ്ങള്‍-അര്പ്പിക്കാംഹെബ്രായര്‍ 13 : 15

 

Therefore, we who are receiving the unshakable kingdom should have gratitude, with which we should offer worship pleasing to God in reverence and awe. Hebrews 12:28  

സുസ്ഥിരമായ ഒരു രാജ്യം ലഭി  ച്ചതില്‍ നമുക്കു നന്ദിയുള്ളവരായിരിക്കാംഅങ്ങനെദൈവത്തിനു സ്വീകാര്യമായ ആരാധന ഭയഭക്ത്യാദരങ്ങളോടെ സമര്പ്പിക്കാം.
ഹെബ്രായര്‍ 12 : 28

 Give to the LORD the glory due his name. Bow down before the LORD’s holy splendor. Psalms 29:2

കര്ത്താവിന്െറ മഹത്വപൂര്ണമായനാമത്തെ സ്തുതിക്കുവിന്‍; വിശുദ്ധവസ്ത്രങ്ങളണിഞ്ഞ്അവിടുത്തെ ആരാധിക്കുവിന്‍. 
സങ്കീര്ത്തനങ്ങള്‍ 29 : 2

Exalt the LORD, our God; bow down before his footstool; holy is he! Psalms 99: 5

നമ്മുടെ ദൈവമായ കര്‍ത്താവിനെപുകഴ്‌ത്തുവിന്‍; അവിടുത്തെ പാദപീഠത്തിങ്കല്‍ പ്രണമിക്കുവിന്‍;അവിടുന്നു പരിശുദ്‌ധനാണ്‌. സങ്കീര്‍ത്തനങ്ങള്‍ 99 : 5

 Let us enter his dwelling; let us worship at his footstool.”Psalms 132: 7

നമുക്ക്‌ അവിടുത്തെ വാസസ്ഥലത്തേക്കു പോകാംഅവിടുത്തെ പാദപീഠത്തിങ്കല്ആരാധിക്കാംസങ്കീര്ത്തനങ്ങള്‍ 132 : 7

Psalms 96:9  bow down to the LORD, splendid in holiness. Tremble before him, all the earth;
വിശുദ്ധവസ്ത്രങ്ങളണിഞ്ഞ്‌ അവിടുത്തെ ആരാധിക്കുവിന്‍; ഭൂമി മുഴുവന്‍ അവിടുത്തെമുന്പില്‍ ഭയന്നുവിറയ്ക്കട്ടെ!
സങ്കീര്ത്തനങ്ങള്‍ 96 : 9

Mathew 18: 20 For where two or three are gathered together in my name, there am I in the midst of them.”
എന്തെന്നാല്‍, രണ്ടോ മൂന്നോപേര്‍ എന്െറ നാമത്തില്‍ ഒരുമിച്ചു കൂടുന്നിടത്ത്‌ അവരുടെ മധ്യേ ഞാന്‍ ഉണ്ടായിരിക്കും.
മത്തായി 18 : 20

Psalms 66:4 All the earth falls in worship before you; they sing of you, sing of your name!”
ഭൂവാസികള്‍ മുഴുവന്‍ അവിടുത്തെആരാധിക്കുന്നുഅവര്‍ അങ്ങയെ പാടിപ്പുകഴ്ത്തുന്നുഅങ്ങയുടെ നാമത്തിനുസ്തോത്രമാലപിക്കുന്നു.
സങ്കീര്ത്തനങ്ങള്‍ 66 : 4

For then I will make pure the speech of the peoples, That they all may call upon the name of the LORD, to serve him with one accord;
Zephaniah 3:9
"കര്ത്താവിന്െറ നാമം ജനതകള്‍ വിളിച്ചപേക്ഷിക്കാനുംഏക മനസ്സോടെ അവിടുത്തേക്ക്‌ ശുശ്രൂഷ ചെയ്യാനും വേണ്ടി അന്ന്‌ ഞാന്‍ അവരുടെ അധരങ്ങളെ ശുദ്ധീകരിക്കും." 
സെഫാനിയാ 3 : 9

They sang a new hymn: Worthy are you to receive the scroll and to break open its seals, for you were slain and with your blood you purchased for God those from every tribe and tongue, people and nation.

Revelation 5:9
അവര്‍ ഒരു നവ്യഗാനം ആലപിച്ചുപുസ്തകച്ചുരുള്‍ സ്വീകരിക്കാനും അതിന്െറ മുദ്രകള്‍ തുറക്കാനും നീ യോഗ്യനാണ്‌. കാരണംനീ വധിക്കപ്പെടുകയും നിന്െറ രക്തംകൊണ്ട്‌ എല്ലാ ഗോത്രത്തിലും ഭാഷയിലും ജനതകളിലും രാജ്യങ്ങളിലും നിന്നുള്ളവരെ ദൈവത്തിനുവേണ്ടി വിലയ്ക്കുവാങ്ങുകയും ചെയ്തു
വെളിപാട്‌ 5:9


“Worthy are you, Lord our God, to receive glory and honor and power, for you created all things; because of your will they came to be and were created.”
Revelation 4:11
ഞങ്ങളുടെ ദൈവവും കര്ത്താവുമായ അവിടുന്നു മഹ ത്വവും ബഹുമാനവും ശക്തിയും സ്വീകരിക്കാന്‍ അര്ഹനാണ്‌. അങ്ങു സര്വ്വവും സൃഷ്ടിച്ചുഅങ്ങയുടെ ഹിതമനുസരിച്ച്‌ അവയ്ക്ക്‌ അസ്തിത്വം ലഭിക്കുകയും അവ സൃഷ്ടിക്കപ്പെടുകയും ചെയ്തു
വെളിപാട്‌ 4 : 11

As Moses entered the tent, the column of cloud would come down and stand at its entrance while the LORD spoke with Moses.

Exodus 33:9
മോശ കൂടാരത്തില്‍ പ്രവേശിക്കുമ്പോള്‍ മേഘസ്തംഭം ഇറങ്ങിവന്നു കൂടാരവാതില്ക്കല്‍ നില്ക്കുംഅപ്പോള്‍ കര്ത്താവു മോശയോടു സംസാരിക്കും

പുറപ്പാട്‌ 33:9


On seeing the column of cloud stand at the entrance of the tent, all the people would rise and bow down at the entrance of their own tents.
Exodus 33:10
മേഘസ്തംഭം കൂടാരവാതില്ക്കല്‍ നില്ക്കുന്നതു കാണുമ്പോള്‍ ജനം എഴുന്നേറ്റ് ഓരോരുത്തനും സ്വന്തം കൂടാരത്തിന്െറ വാതില്ക്കല്‍ കുമ്പിട്ടാരാധിച്ചിരുന്നു.
പുറപ്പാട്‌ 33 : 10


Proclaim your faith 2

God is a shield above me saving the upright of heart.
Psalms 7:10
ഹൃദയനിഷ്‌കളങ്കതയുള്ളവരെരക്‌ഷിക്കുന്ന ദൈവമാണ്‌ എന്‍െറ പരിച.
സങ്കീര്‍ത്തനങ്ങള്‍ 7 : 10

For you, Lord , bless the just one; you surround him with favor like a shield.
Psalms 5:12
കര്‍ത്താവേ, നീതിമാന്‍മാരെ അവിടുന്ന്‌ അനുഗ്രഹിക്കുന്നു; പരിചകൊണ്ടെന്നപോലെ കാരുണ്യംകൊണ്ട്‌ അവിടുന്ന്‌ അവരെ മറയ്‌ക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 5 : 12

The promises of the Lord are sure, silver refined in a crucible, silver purified seven times.
Psalms 12:6
കര്‍ത്താവിന്‍െറ വാഗ്‌ദാനങ്ങള്‍ നിര്‍മലമാണ്‌; ഉലയില്‍ ഏഴാവൃത്തി ശുദ്‌ധിചെയ്‌തെടുത്ത വെള്ളിയാണ്‌.
സങ്കീര്‍ത്തനങ്ങള്‍ 12 : 6

Pleasant places were measured out for me; fair to me indeed is my inheritance.
Psalms 16:6
അഭികാമ്യമായ ദാനമാണ്‌ എനിക്ക്‌അളന്നു കിട്ടിയിരിക്കുന്നത്‌; വിശിഷ്‌ടമായ അവകാശം എനിക്കു ലഭിച്ചിരിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 16 : 6

The Lord is king forever; the nations have vanished from his land.
Psalms 10:16
കര്‍ത്താവ്‌ എന്നേക്കും രാജാവാണ്‌. ജനതകള്‍ അവിടുത്തെ ദേശത്തുനിന്ന്‌ അറ്റുപോകും.
സങ്കീര്‍ത്തനങ്ങള്‍ 10 : 16

Lord , my allotted portion and my cup, you have made my destiny secure.
Psalms 16:5
കര്‍ത്താവാണ്‌ എന്‍െറ ഓഹരിയും പാനപാത്രവും; എന്‍െറ ഭാഗധേയം അവിടുത്തെ കരങ്ങളിലാണ്‌.
സങ്കീര്‍ത്തനങ്ങള്‍ 16 : 5

Truly, who is God except the Lord ? Who but our God is the rock?
Psalms 18:31
കര്‍ത്താവല്ലാതെ ദൈവം ആരുണ്ട്‌? നമ്മുടെ ദൈവമല്ലാതെ രക്‌ഷാശില എവിടെയുണ്ട്‌?
സങ്കീര്‍ത്തനങ്ങള്‍ 18 : 31

The Lord is a stronghold for the oppressed, a stronghold in times of trouble.
Psalms 9:9
കര്‍ത്താവു മര്‍ദിതരുടെ ശക്‌തിദുര്‍ഗമാണ്‌; കഷ്‌ടകാലത്ത്‌ അവരുടെഅഭയസ്‌ഥാനവും.
സങ്കീര്‍ത്തനങ്ങള്‍ 9 : 9

Those who know your name trust in you; you never forsake those who seek you, Lord .
Psalms 9:10
അങ്ങയുടെ നാമമറിയുന്നവര്‍ അങ്ങില്‍ വിശ്വാസമര്‍പ്പിക്കുന്നു; കര്‍ത്താവേ, അങ്ങയെ അന്വേഷിച്ചവരെ അങ്ങ്‌ ഉപേക്‌ഷിച്ചിട്ടില്ല.
സങ്കീര്‍ത്തനങ്ങള്‍ 9 : 10

The Lord looks down from heaven upon the children of men, To see if even one is wise, if even one seeks God.
Psalms 14:2
കര്‍ത്താവു സ്വര്‍ഗത്തില്‍നിന്നു മനുഷ്യമക്കളെ നോക്കുന്നു; ദൈവത്തെത്തേടുന്ന വിവേകികളുണ്ടോ എന്ന്‌അവിടുന്ന്‌ ആരായുന്നു.
സങ്കീര്‍ത്തനങ്ങള്‍ 14 : 2

I bless the Lord who counsels me; even at night my heart exhorts me.
Psalms 16:7
എനിക്ക്‌ ഉപദേശം നല്‍കുന്നകര്‍ത്താവിനെ ഞാന്‍ വാഴ്‌ത്തുന്നു; രാത്രിയിലും എന്‍െറ അന്തരംഗത്തില്‍ പ്രബോധനം നിറയുന്നു.
സങ്കീര്‍ത്തനങ്ങള്‍ 16 : 7

I say to the Lord , you are my Lord, you are my only good.
Psalms 16:2
അവിടുന്നാണ്‌ എന്‍െറ കര്‍ത്താവ്‌; അങ്ങില്‍നിന്നല്ലാതെ എനിക്കു നന്‍മയില്ല എന്നു ഞാന്‍ കര്‍ത്താവിനോടു പറയും.
സങ്കീര്‍ത്തനങ്ങള്‍ 16 : 2

I keep the Lord always before me; with him at my right hand, I shall never be shaken.
Psalms 16:8
കര്‍ത്താവ്‌ എപ്പോഴും എന്‍െറ കണ്‍മുന്‍പിലുണ്ട്‌; അവിടുന്ന്‌ എന്‍െറ വലത്തുഭാഗത്തുള്ളതു കൊണ്ടു ഞാന്‍ കുലുങ്ങുകയില്ല.
സങ്കീര്‍ത്തനങ്ങള്‍ 16 : 8

But you do see; you take note of misery and sorrow; you take the matter in hand. To you the helpless can entrust their cause; you are the defender of orphans.
Psalms 10:14
അങ്ങു കാണുന്നുണ്ട്‌;കഷ്‌ടപ്പാടുകളും ക്ലേശങ്ങളുംഅങ്ങു തീര്‍ച്ചയായും കാണുന്നുണ്ട്‌; അങ്ങ്‌ അവ ഏറ്റെടുക്കും, നിസ്‌സഹായന്‍ തന്നെത്തന്നെഅങ്ങേക്കു സമര്‍പ്പിക്കുന്നു; അനാഥന്‌ അവിടുന്നു സഹായകനാണല്ലോ.
സങ്കീര്‍ത്തനങ്ങള്‍ 10 : 14

You made room for my steps beneath me; my ankles never twisted.
Psalms 18:36
എന്‍െറ പാത അങ്ങു വിശാലമാക്കി; എന്‍െറ കാലുകള്‍ വഴുതിയില്ല.
സങ്കീര്‍ത്തനങ്ങള്‍ 18 : 36

You have given me your saving shield; your right hand has upheld me; your favor made me great.
Psalms 18:35
അങ്ങ്‌ എനിക്കു രക്‌ഷയുടെ പരിച നല്‍കി; അവിടുത്തെ വലത്തുകൈ എന്നെതാങ്ങിനിറുത്തി; അവിടുത്തെ വാത്‌സല്യം എന്നെ വലിയവനാക്കി.
സങ്കീര്‍ത്തനങ്ങള്‍ 18 : 35

For you, Lord , give light to my lamp; my God brightens my darkness.
Psalms 18:28
അങ്ങ്‌ എന്‍െറ ദീപം കൊളുത്തുന്നു; എന്‍െറ ദൈവമായ കര്‍ത്താവ്‌ എന്‍െറ അന്‌ധകാരം അകറ്റുന്നു.
സങ്കീര്‍ത്തനങ്ങള്‍ 18 : 28

With you I can rush an armed band, with my God to help I can leap a wall.
Psalms 18:29
അവിടുത്തെ സഹായത്താല്‍ ഞാന്‍ സൈന്യനിരയെ ഭേദിക്കും; എന്‍െറ ദൈവത്തിന്‍െറ സഹായത്താല്‍ഞാന്‍ കോട്ട ചാടിക്കടക്കും;
സങ്കീര്‍ത്തനങ്ങള്‍ 18 : 29

God’s way is unerring; the Lord ’s promise is refined; he is a shield for all who take refuge in him.
Psalms 18:30
ദൈവത്തിന്‍െറ മാര്‍ഗം അവികലമാണ്‌; കര്‍ത്താവിന്‍െറ വാഗ്‌ദാനം നിറവേറും; തന്നില്‍ അഭയം തേടുന്നവര്‍ക്ക്‌അവിടുന്നു പരിചയാണ്‌.
സങ്കീര്‍ത്തനങ്ങള്‍ 18 : 30

He said: I love you, Lord , my strength, Lord , my rock, my fortress, my deliverer, My God, my rock of refuge, my shield, my saving horn, my stronghold!
Psalms 18:1-2
കര്‍ത്താവേ! എന്‍െറ ശക്‌തിയുടെ ഉറവിടമേ, ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു.
അങ്ങാണ്‌ എന്‍െറ രക്‌ഷാശിലയും കോട്ടയും വിമോചകനും,എന്‍െറ ദൈവവും എനിക്ക്‌ അഭയം തരുന്ന പാറയും, എന്‍െറ പരിചയും രക്‌ഷാശൃംഗവും അഭയകേന്‌ദ്രവും.
സങ്കീര്‍ത്തനങ്ങള്‍ 18 : 1-2

He set me free in the open; he rescued me because he loves me.
Psalms 18:19
അവിടുന്ന്‌ എന്നെ വിശാലമായ സ്‌ഥലത്തേക്കു നയിച്ചു; എന്നില്‍ പ്രസാദിച്ചതിനാല്‍ എന്നെ വിമോചിപ്പിച്ചു.
സങ്കീര്‍ത്തനങ്ങള്‍ 18 : 19

You rescued me from the strife of peoples; you made me head over nations. A people I had not known served me; as soon as they heard of me they obeyed. Foreigners submitted before me;
Psalms 18:4‭3-‬44
ജനത്തിന്‍െറ കലഹത്തില്‍നിന്ന്‌അങ്ങ്‌ എന്നെ രക്‌ഷിച്ചു; അങ്ങ്‌ എന്നെ ജനതകളുടെ അധിപനാക്കി; എനിക്ക്‌ അപരിചിതമായിരുന്നജനത എന്നെ സേവിച്ചു.
എന്നെക്കുറിച്ചു കേട്ടമാത്രയില്‍അവര്‍ എന്നെ അനുസരിച്ചു; അന്യജനതകള്‍ എന്നോടു കേണിരന്നു.
സങ്കീര്‍ത്തനങ്ങള്‍ 18 : 43-44

He reached down from on high and seized me; drew me out of the deep waters.
Psalms 18:16
ഉന്നതത്തില്‍നിന്നു കൈനീട്ടിഅവിടുന്ന്‌ എന്നെ പിടിച്ചു; പെരുവെള്ളത്തില്‍നിന്ന്‌അവിടുന്ന്‌ എന്നെ പൊക്കിയെടുത്തു.
സങ്കീര്‍ത്തനങ്ങള്‍ 18 : 16

He rescued me from my mighty enemy, from foes too powerful for me. They attacked me on my day of distress, but the Lord was my support.
Psalms 18:17-18‭
പ്രബലനായ ശത്രുവില്‍നിന്നും എന്നെ വെറുത്തവരില്‍നിന്നും അവിടുന്ന്‌ എന്നെ രക്‌ഷിച്ചു; അവര്‍ എന്‍െറ ശക്‌തിക്കതീതരായിരുന്നു.
അനര്‍ഥകാലത്ത്‌ അവര്‍എന്‍െറ മേല്‍ ചാടിവീണു, കര്‍ത്താവ്‌ എനിക്ക്‌ അഭയമായിരുന്നു.
സങ്കീര്‍ത്തനങ്ങള്‍ 18 :17-18

Toward the faithful you are faithful; to the honest man you are honest; Toward the pure, you are pure; but to the perverse you are devious. For humble people you save; haughty eyes you bring low.
Psalms 18: 25-27
വിശ്വസ്‌തനോട്‌ അങ്ങ്‌വിശ്വസ്‌തത പുലര്‍ത്തുന്നു; നിഷ്‌കളങ്കനോടു നിഷ്‌കളങ്കമായിപെരുമാറുന്നു.
നിര്‍മലനോടു നിര്‍മലമായും ദുഷ്‌ടനോടു ക്രൂരമായും അങ്ങു പെരുമാറുന്നു.
വിനീതരെ അങ്ങ്‌ വിടുവിക്കുന്നു, അഹങ്കാരികളെ അങ്ങ്‌ വീഴ്‌ത്തുന്നു.
സങ്കീര്‍ത്തനങ്ങള്‍ 18 : 25-27

This God who girded me with might, kept my way unerring,
Psalms 18:32
അവിടുന്നു ശക്‌തികൊണ്ട്‌ എന്‍െറ അരമുറുക്കുന്നു; എന്‍െറ മാര്‍ഗം സുരക്‌ഷിതമാക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 18 : 32

Truly, who is God except the Lord ? Who but our God is the rock? This God who girded me with might, kept my way unerring, Who made my feet like a deer’s, and set me on the heights, Who trained my hands for war, my arms to string a bow of bronze.
Psalms 18:31- 34
കര്‍ത്താവല്ലാതെ ദൈവം ആരുണ്ട്‌? നമ്മുടെ ദൈവമല്ലാതെ രക്‌ഷാശില എവിടെയുണ്ട്‌?
അവിടുന്നു ശക്‌തികൊണ്ട്‌ എന്‍െറ അരമുറുക്കുന്നു; എന്‍െറ മാര്‍ഗം സുരക്‌ഷിതമാക്കുന്നു.
അവിടുന്ന്‌ എന്‍െറ കാലുകള്‍ക്കുമാന്‍പേടയുടെ വേഗം നല്‍കി; ഉന്നതഗിരികളില്‍ എന്നെസുരക്‌ഷിതനായി നിറുത്തി.
എന്‍െറ കൈകളെ അവിടുന്നുയുദ്‌ധമുറ അഭ്യസിപ്പിച്ചു; എന്‍െറ കരങ്ങള്‍ക്കു പിച്ചളവില്ല്‌കുലയ്‌ക്കാന്‍ കഴിയും.
സങ്കീര്‍ത്തനങ്ങള്‍ 18 : 31-34

Praised be the Lord , I exclaim! I have been delivered from my enemies.
Psalms 18:3
സ്‌തുത്യര്‍ഹനായ കര്‍ത്താവിനെഞാന്‍ വിളിച്ചപേക്‌ഷിക്കുന്നു; അവിടുന്ന്‌ എന്നെ ശത്രുക്കളില്‍നിന്നു രക്‌ഷിക്കും.
സങ്കീര്‍ത്തനങ്ങള്‍ 18 : 3

In my distress I called out: Lord ! I cried out to my God. From his temple he heard my voice; my cry to him reached his ears.
Psalms 18:6
കഷ്‌ടതയില്‍ ഞാന്‍ കര്‍ത്താവിനെവിളിച്ചപേക്‌ഷിച്ചു; എന്‍െറ ദൈവത്തോടു ഞാന്‍ സഹായത്തിനായി നിലവിളിച്ചു; അവിടുന്നു തന്‍െറ ആലയത്തില്‍നിന്ന്‌എന്‍െറ അപേക്‌ഷ കേട്ടു; എന്‍െറ നിലവിളി അവിടുത്തെകാതുകളിലെത്തി.
സങ്കീര്‍ത്തനങ്ങള്‍ 18 : 6

For you will not abandon my soul to Sheol, nor let your devout one see the pit.
Psalms 16:10
അവിടുന്ന്‌ എന്നെ പാതാളത്തില്‍ തള്ളുകയില്ല; അങ്ങയുടെ പരിശുദ്‌ധന്‍ ജീര്‍ണിക്കാന്‍അനുവദിക്കുകയില്ല.
സങ്കീര്‍ത്തനങ്ങള്‍ 16 : 10

You will show me the path to life, abounding joy in your presence, the delights at your right hand forever.
Psalms 16:11
അങ്ങ്‌ എനിക്കു ജീവന്‍െറ മാര്‍ഗംകാണിച്ചുതരുന്നു; അങ്ങയുടെ സന്നിധിയില്‍ ആനന്‌ദത്തിന്‍െറ പൂര്‍ണതയുണ്ട്‌; അങ്ങയുടെ വലത്തുകൈയില്‍ ശാശ്വതമായ സന്തോഷമുണ്ട്‌.
സങ്കീര്‍ത്തനങ്ങള്‍ 16 : 11

Oh, that from Zion might come the salvation of Israel! Jacob would rejoice, and Israel be glad when the Lord restores his people!
Psalms 14:7
ഇസ്രായേലിന്‍െറ വിമോചനംസീയോനില്‍നിന്നു വന്നിരുന്നെങ്കില്‍! കര്‍ത്താവു തന്‍െറ ജനതയുടെ സുസ്‌ഥിതി പുനഃസ്‌ഥാപിക്കുമ്പോള്‍ യാക്കോബ്‌ ആനന്‌ദിക്കും; ഇസ്രായേല്‍ സന്തോഷിക്കും.
സങ്കീര്‍ത്തനങ്ങള്‍ 14 : 7

But I trust in your mercy. Grant my heart joy in your salvation, I will sing to the Lord , for he has dealt bountifully with me!
Psalms 13:5-6
ഞാന്‍ അവിടുത്തെ കരുണയില്‍ ആശ്രയിക്കുന്നു; എന്‍െറ ഹൃദയം അങ്ങയുടെരക്‌ഷയില്‍ ആനന്‌ദം കൊള്ളും.
ഞാന്‍ കര്‍ത്താവിനെ പാടിസ്‌തുതിക്കും; അവിടുന്ന്‌ എന്നോട്‌ അതിരറ്റകരുണ കാണിച്ചിരിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 13 :5-6

The Lord is in his holy temple; the Lord ’s throne is in heaven. God’s eyes keep careful watch; they test the children of Adam.
Psalms 11:4
കര്‍ത്താവു തന്‍െറ വിശുദ്‌ധ മന്‌ദിരത്തിലുണ്ട്‌; അവിടുത്തെ സിംഹാസനംസ്വര്‍ഗത്തിലാണ്‌. അവിടുത്തെ കണ്ണുകള്‍ മനുഷ്യമക്കളെ കാണുന്നു; അവിടുന്ന്‌ അവരെ സൂക്‌ഷ്‌മമായി നിരീക്‌ഷിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 11 : 4

The Lord is just and loves just deeds; the upright will see his face.
Psalms 11:7
കര്‍ത്താവു നീതിമാനാണ്‌; അവിടുന്നു നീതിയുക്‌തമായപ്രവൃത്തികള്‍ ഇഷ്‌ടപ്പെടുന്നു; പരമാര്‍ഥഹൃദയര്‍ അവിടുത്തെ മുഖം ദര്‍ശിക്കും.
സങ്കീര്‍ത്തനങ്ങള്‍ 11 : 7

You listen, Lord , to the needs of the poor; you strengthen their heart and incline your ear.
Psalms 10:17
കര്‍ത്താവേ! എളിയവരുടെ അഭിലാഷംഅവിടുന്നു നിറവേറ്റും; അവരുടെ ഹൃദയത്തിനു ധൈര്യം പകരും; അവിടുന്ന്‌ അവര്‍ക്കു ചെവികൊടുക്കും.
സങ്കീര്‍ത്തനങ്ങള്‍ 10 : 17

You win justice for the orphaned and oppressed; no one on earth will cause terror again.
Psalms 10:18
അനാഥര്‍ക്കും പീഡിതര്‍ക്കുംഅങ്ങു നീതി നടത്തിക്കൊടുക്കും; മണ്ണില്‍നിന്നുള്ള മനുഷ്യന്‍ഇനിമേല്‍ അവരെ ഭീഷണിപ്പെടുത്തുകയില്ല.
സങ്കീര്‍ത്തനങ്ങള്‍ 10 : 18

For the needy will never be forgotten, nor will the hope of the afflicted ever fade.
Psalms 9:18
ദരിദ്രര്‍ എന്നേക്കും വിസ്‌മരിക്കപ്പെടുകയില്ല; പാവങ്ങളുടെ പ്രത്യാശ എന്നേക്കുമായി അസ്‌തമിക്കുകയില്ല.
സങ്കീര്‍ത്തനങ്ങള്‍ 9 : 18

with the mouths of babes and infants. You have established a bulwark against your foes, to silence enemy and avenger.
Psalms 8:2
ശത്രുക്കളെയും രക്‌തദാഹികളെയുംനിശ്‌ശബ്‌ദരാക്കാന്‍ അവിടുന്നു ശിശുക്കളുടെയും മുലകുടിക്കുന്ന കുഞ്ഞുങ്ങളുടെയും അധരങ്ങള്‍കൊണ്ടു സുശക്‌തമായ കോട്ടകെട്ടി.
സങ്കീര്‍ത്തനങ്ങള്‍ 8 : 2

I will thank the Lord in accordance with his justice; I will sing the name of the Lord Most High.
Psalms 7:17
കര്‍ത്താവിന്‍െറ നീതിക്കൊത്തുഞാന്‍ അവിടുത്തേക്കു നന്‌ദിപറയും;അത്യുന്നതനായ കര്‍ത്താവിന്‍െറ നാമത്തിനു ഞാന്‍ സ്‌തോത്രമാലപിക്കും
സങ്കീര്‍ത്തനങ്ങള്‍ 7 : 17

God is a just judge, powerful and patient, not exercising anger every day.
Psalms 7:11
ദൈവം നീതിമാനായന്യായാധിപനാണ്‌; അവിടുന്നു ദിനംപ്രതിരോഷംകൊള്ളുന്ന ദൈവമാണ്‌.
സങ്കീര്‍ത്തനങ്ങള്‍ 7 : 11

My foes will all be disgraced and will shudder greatly; they will turn back in sudden disgrace.
Psalms 6:10
എന്‍െറ സകല ശത്രുക്കളും ലജ്‌ജിച്ചു പരിഭ്രാന്തരാകും; അവര്‍ ക്‌ഷണത്തില്‍ അവമാനിതരായി പിന്‍വാങ്ങും.
സങ്കീര്‍ത്തനങ്ങള്‍ 6 : 10

The Lord has heard my plea; the Lord will receive my prayer.
Psalms 6:9
കര്‍ത്താവ്‌ എന്‍െറ യാചന ശ്രവിക്കുന്നു; അവിടുന്ന്‌ എന്‍െറ പ്രാര്‍ഥന കൈക്കൊള്ളുന്നു.
സങ്കീര്‍ത്തനങ്ങള്‍ 6 : 9

But I, through the abundance of your mercy, will enter into your house. I will bow down toward your holy sanctuary out of fear of you.
Psalms 5:7
എന്നാല്‍, അവിടുത്തെ കാരുണ്യാതിരേകത്താല്‍ ഞാന്‍ അങ്ങയുടെ ആലയത്തില്‍ പ്രവേശിക്കും. ഭക്‌തിപൂര്‍വം ഞാന്‍ അങ്ങയുടെ വിശുദ്‌ധ മന്‌ദിരത്തിനു നേരേ പ്രണമിക്കും;
സങ്കീര്‍ത്തനങ്ങള്‍ 5 : 7

the arrogant cannot stand before your eyes. You hate all who do evil; you destroy those who speak falsely. A bloody and fraudulent man the Lord abhors.
Psalms 5:5-6
അഹങ്കാരികള്‍ അങ്ങയുടെകണ്‍മുന്‍പില്‍ നില്‍ക്കുകയില്ല; അധര്‍മികളെ അങ്ങു വെറുക്കുന്നു.
വ്യാജം പറയുന്നവരെ അങ്ങ്‌ നശിപ്പിക്കുന്നു; രക്‌തദാഹികളെയും വഞ്ചകരെയുംകര്‍ത്താവു വെറുക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 5 : 5-6

You are not a god who delights in evil; no wicked person finds refuge with you;
Psalms 5:4
അങ്ങു ദുഷ്‌ടതയില്‍ പ്രസാദിക്കുന്ന ദൈവമല്ല; തിന്‍മ അങ്ങയോടൊത്തു വസിക്കുകയില്ല.
സങ്കീര്‍ത്തനങ്ങള്‍ 5 : 4

Proclaim your faith 1

The Lord is my light and my salvation; whom should I fear? The Lord is my life’s refuge; of whom should I be afraid?
Psalms 27:1 
കര്‍ത്താവ്‌ എന്‍െറ പ്രകാശവും രക്‌ഷയുമാണ്‌, ഞാന്‍ ആരെ ഭയപ്പെടണം?കര്‍ത്താവ്‌ എന്‍െറ ജീവിതത്തിനു കോട്ടയാണ്‌, ഞാന്‍ ആരെ പേടിക്കണം?
സങ്കീര്‍ത്തനങ്ങള്‍ 27 : 1

What then shall we say to this? If God is for us, who can be against us? 

Romans 8:31

ഇതിനെക്കുറിച്ചു നാം എന്താണു പറയേണ്ടത്‌? ദൈവം നമ്മുടെ പക്‌ഷത്തെങ്കില്‍ ആരു നമുക്ക്‌ എതിരുനില്‍ക്കും? 

റോമാ 8 : 31

I know that you can do all things, and that no purpose of yours can be hindered.

Job 42:2

അങ്ങേക്കെല്ലാം സാധിക്കുമെന്നും അങ്ങയുടെയാതൊരു ഉദ്‌ദേശ്യവുംതടയാനാവുകയില്ലെന്നുംഞാനറിയുന്നു.

ജോബ്‌ 42 : 2

He said, “They trust in weapons and acts of daring, but we trust in almighty God, who can by a mere nod destroy not only those who attack us but even the whole world.”

2 Maccabees 8:18

അവന്‍ വീണ്ടും പറഞ്ഞു: അവര്‍ ആയുധത്തിലും സാഹസകൃത്യങ്ങളിലും ആശ്രയിക്കുന്നു. നമുക്കെതിരേ വരുന്ന ശത്രുക്കളെയും ലോകം മുഴുവനെത്തന്നെയും അംഗുലീചലനംകൊണ്ടു തറപറ്റിക്കാന്‍ കഴിയുന്ന സര്‍വശക്‌തനായ ദൈവത്തിലാണു നമ്മുടെ പ്രത്യാശ.

2 മക്കബായര്‍ 8 : 18

My God will fully supply whatever you need, in accord with his glorious riches in Christ Jesus.

Philippians 4:19

എന്‍െറ ദൈവം തന്‍െറ മഹത്വത്തിന്‍െറ സമ്പന്നതയില്‍നിന്ന്‌ യേശുക്രിസ്‌തുവഴി നിങ്ങള്‍ക്ക്‌ ആവശ്യമുള്ളതെല്ലാം നല്‍കും.

ഫിലിപ്പി 4 : 19

I have the strength for everything through him who empowers me.

Philippians 4:13

എന്നെ ശക്‌തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും.

ഫിലിപ്പി 4 : 13

There is no salvation through anyone else, nor is there any other name under heaven given to the human race by which we are to be saved.” Acts 4:12 

ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല.

അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 12

Psalms 138:7. Though l walk in the midst of trouble, you preserve me against the wrath of my enemies; you stretch out your hand, and your right hand delivers me.
കഷ്‌ടതകളിലൂടെ കടന്നുപോകുന്നെങ്കിലും, എന്‍െറ ജീവനെ അവിടുന്നു പരിപാലിക്കുന്നു; എന്‍െറ ശത്രുക്കളുടെ ക്രോധത്തിനെ തിരേ അവിടുന്നു കരം നീട്ടും; അവിടുത്തെ വലത്തുകൈ എന്നെ രക്‌ഷിക്കും.
സങ്കീര്‍ത്തനങ്ങള്‍ 138 : 7

In peace I will lie down and fall asleep, for you alone, Lord , make me secure.

Psalms 4:8 

ഞാന്‍ പ്രശാന്തമായി കിടന്നുറങ്ങും; എന്തെന്നാല്‍, കര്‍ത്താവേ, അങ്ങുതന്നെയാണ്‌ എനിക്കുസുരക്‌ഷിതത്വം നല്‍കുന്നത്‌.

സങ്കീര്‍ത്തനങ്ങള്‍ 4 : 8

But you have given my heart more joy than they have when grain and wine abound.

Psalms 4:7

ധാന്യത്തിന്‍െറയും വീഞ്ഞിന്‍െറയും സമൃദ്‌ധിയില്‍ അവര്‍ക്കുണ്ടായതിലേറെ ആനന്‌ദം എന്‍െറ ഹൃദയത്തില്‍ അങ്ങു നിക്‌ഷേപിച്ചിരിക്കുന്നു.

സങ്കീര്‍ത്തനങ്ങള്‍ 4 : 7

Know that the Lord works wonders for his faithful one; the Lord hears when I call out to him.

Psalms 4:4

കര്‍ത്താവു നീതിമാന്‍മാരെ തനിക്കായി തിരഞ്ഞെടുത്തിരിക്കുന്നുവെന്ന്‌ അറിഞ്ഞുകൊള്ളുവിന്‍; ഞാന്‍ വിളിച്ചപേക്‌ഷിക്കുമ്പോള്‍ അവിടുന്നു കേള്‍ക്കുന്നു.

സങ്കീര്‍ത്തനങ്ങള്‍ 4 : 3

Salvation is from the Lord ! May your blessing be upon your people! Selah

Psalms 3:8

വിമോചനം കര്‍ത്താവില്‍നിന്നാണ്‌; അവിടുത്തെ അനുഗ്രഹം അങ്ങയുടെ ജനത്തിന്‍മേല്‍ ഉണ്ടാകുമാറാകട്ടെ!

സങ്കീര്‍ത്തനങ്ങള്‍ 3 : 8

I lie down and I fall asleep, [and] I will wake up, for the Lord sustains me. I do not fear, then, thousands of people arrayed against me on every side.

Psalms 3:5-6

ഞാന്‍ ശാന്തമായി കിടന്നുറങ്ങുന്നു, ഉണര്‍ന്നെഴുന്നേല്‍ക്കുന്നു; എന്തെന്നാല്‍, ഞാന്‍ കര്‍ത്താവിന്‍െറ കരങ്ങളിലാണ്‌.
എനിക്കെതിരേ പാളയമടിച്ചിരിക്കുന്ന പതിനായിരങ്ങളെ ഞാന്‍ ഭയപ്പെടുകയില്ല.
സങ്കീര്‍ത്തനങ്ങള്‍ 3 : 5-6

With my own voice I will call out to the Lord , and he will answer me from his holy mountain. Selah

Psalms 3:4

ഉച്ചത്തില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്‌ഷിക്കുന്നു; തന്‍െറ വിശുദ്‌ധപര്‍വതത്തില്‍നിന്ന്‌ അവിടുന്ന്‌ എനിക്ക്‌ ഉത്തരമരുളുന്നു.

സങ്കീര്‍ത്തനങ്ങള്‍ 3 : 4

But you, Lord , are a shield around me; my glory, you keep my head high.

Psalms 3:3

കര്‍ത്താവേ, അങ്ങാണ്‌ എന്‍െറ രക്‌ഷാകവചവും എന്‍െറ മഹത്വവും; എന്നെ ശിരസ്‌സുയര്‍ത്തി നിറുത്തുന്നതും അവിടുന്നുതന്നെ.

സങ്കീര്‍ത്തനങ്ങള്‍ 3 : 3



Tuesday, September 4, 2018

Wealth

The offering of the just enriches the altar: a sweet odor before the Most High. The sacrifice of the just is accepted, never to be forgotten. With a generous spirit pay homage to the Lord, and do not spare your freewill gifts. With each contribution show a cheerful countenance, and pay your tithes in a spirit of joy.

Ben Sira 35:8‭-‬11

നീതിമാന്‍െറ ബലി, ബലിപീഠത്തെഅഭിഷേകം ചെയ്യുന്നു; അതിന്‍െറ സുഗന്‌ധം അത്യുന്നതന്‍െറ സന്നിധിയിലേക്ക്‌ ഉയരുന്നു.
നീതിമാന്‍െറ ബലി സ്വീകാര്യമാണ്‌;അതു വിസ്‌മരിക്കപ്പെടുകയില്ല.
കര്‍ത്താവിനെ മനം തുറന്നു മഹത്വപ്പെടുത്തുക; ആദ്യഫലം സമര്‍പ്പിക്കുമ്പോള്‍ലുബ്‌ധു കാട്ടരുത്‌.
കാഴ്‌ച സമര്‍പ്പിക്കുമ്പോള്‍ മുഖം വാടരുത്‌; സന്തോഷത്തോടെ ദശാംശം കൊടുക്കുക.
പ്രഭാഷകന്‍ 35 : 8-11
 

Wealth from injustice is like a flooding wadi, like a mighty stream with lightning and thunder,
Ben Sira 40:13
അനീതി പ്രവര്‍ത്തിക്കുന്നവന്‍െറ സമ്പത്ത്‌ കുത്തിയൊഴുക്കുപോലെപെട്ടെന്ന്‌ അപ്രത്യക്‌ഷമാകും; ഭയാനകമായ ഇടിമുഴക്കംപോലെ തകര്‍ന്നുപോകും.
പ്രഭാഷകന്‍ 40 : 13

Happy the rich person found without fault, who does not turn aside after wealth. Who is he, that we may praise him? For he has done wonders among his people.
Ben Sira 31:8‭-‬9
കുറ്റമറ്റവനും സ്വര്‍ണത്തെകാംക്‌ഷിക്കാത്തവനുമായധനവാന്‍ അനുഗൃഹീതനാണ്‌.
അങ്ങനെയുള്ളവന്‍ ആരുണ്ട്‌?അവനെ ഞങ്ങള്‍ അനുഗൃഹീതന്‍എന്നുവിളിക്കും; സ്വജനമധ്യേ അവന്‍ അദ്‌ഭുതം പ്രവര്‍ത്തിച്ചിരിക്കുന്നു.
പ്രഭാഷകന്‍ 31 : 8-9

The lover of gold will not be free from sin; whoever pursues money will be led astray by it.
Ben Sira 31: ‬5
സ്വര്‍ണത്തെ സ്‌നേഹിക്കുന്നവനുനീതീകരണമില്ല; പണത്തെ പിന്തുടരുന്നവനുമാര്‍ഗഭ്രംശം സംഭവിക്കും.
പ്രഭാഷകന്‍ 31 : 5

The rich labor to pile up wealth, and if they rest, it is to enjoy pleasure;
Ben Sira 31:3
ധനികന്‍ പണം കുന്നുകൂട്ടാന്‍ അദ്‌ധ്വാനിക്കുന്നു; വിശ്രമവേളയില്‍ അവന്‍ സുഖഭോഗങ്ങളില്‍ മുഴുകുന്നു.
പ്രഭാഷകന്‍ 31 : 3

Wakefulness over wealth wastes away the flesh, and anxiety over it drives away sleep.
Ben Sira 31:1
ധനത്തിലുള്ള അതിശ്രദ്‌ധ ആരോഗ്യം നശിപ്പിക്കുകയും അതെക്കുറിച്ചുള്ള ഉത്‌കണ്‌ഠഉറക്കം ഇല്ലാതാക്കുകയും ചെയ്യുന്നു.
പ്രഭാഷകന്‍ 31 : 1

For the sake of profit many sin, and the struggle for wealth blinds the eyes.
Ben Sira 27:1
നിസ്‌സാരലാഭത്തിനുവേണ്ടിപാപം ചെയ്‌തിട്ടുള്ളവര്‍ ഏറെയുണ്ട്‌. ദ്രവ്യാഗ്രഹി പലതും കണ്ടില്ലെന്നു നടിക്കുന്നു
പ്രഭാഷകന്‍ 27 : 1

Harsh is the slavery and great the shame when a wife supports her husband.
Ben Sira 25:22
ഭാര്യയുടെ ധനത്തില്‍ ആശ്രയിച്ചുകഴിയുന്ന ഭര്‍ത്താവിനു കോപവുംനിന്‌ദയും അപകീര്‍ത്തിയും ഫലം.
പ്രഭാഷകന്‍ 25 : 22

Do not be enticed by a woman’s beauty, or be greedy for her wealth.
Ben Sira 25:21
സ്‌ത്രീയുടെ സൗന്‌ദര്യത്തില്‍കുടുങ്ങിപ്പോകരുത്‌; ധനത്തിനുവേണ്ടി അവളെ മോഹിക്കയുമരുത്‌.
പ്രഭാഷകന്‍ 25 : 21

Panic and pride wipe out wealth; so too the house of the proud is uprooted.
Ben Sira 21:4
ഭീകരതയും അക്രമവും ധനം നശിപ്പിക്കുന്നു; അതുപോലെ അഹങ്കാരിയുടെ ഭവനംശൂന്യമായിത്തീരുന്നു.
പ്രഭാഷകന്‍ 21 : 4

What they deny themselves they collect for someone else, and strangers will live sumptuously on their possessions. To whom will they be generous that are stingy with themselves and do not enjoy what is their own?
Ben Sira 14:4‭-‬5
സ്വന്തം കാര്യത്തില്‍ പിശുക്കു കാണിക്കുന്നവന്‍െറ സമ്പത്ത്‌ അന്യര്‍ക്കു പോകും; അവര്‍ അതുകൊണ്ട്‌ ആഡംബരപൂര്‍വംജീവിക്കും.
തന്നോടുതന്നെ പിശുക്കു കാണിക്കുന്നവന്‍ ആരോടെങ്കിലും ഒൗദാര്യം കാണിക്കുമോ? അവന്‍ സ്വന്തം സമ്പത്ത്‌ ആസ്വദിക്കുകയില്ല
പ്രഭാഷകന്‍ 14 : 4-5

Wealth is not appropriate for the mean-spirited; to misers, what use is gold?
Ben Sira 14:3
ലുബ്‌ധന്‍ സമ്പത്ത്‌ അര്‍ഹിക്കുന്നില്ല; അസൂയാലുവിന്‌ സമ്പത്തുകൊണ്ട്‌എന്തു പ്രയോജനം?
പ്രഭാഷകന്‍ 14 : 3

The poor are honored for their wisdom; the rich are honored for their wealth.
Ben Sira 10:30
ദരിദ്രന്‍ വിജ്‌ഞാനത്താല്‍ ബഹുമാനം നേടുന്നു; ധനവാന്‍ ധനത്താലും.
പ്രഭാഷകന്‍ 10 : 30

Do not rely on your wealth, or say, “I have the power.”
Ben Sira 5:1
സമ്പത്തില്‍ ആശ്രയിക്കരുത്‌; എനിക്കു മതിയാവോളം ഉണ്ടെന്നു മേനി പറയുകയും അരുത്‌.
പ്രഭാഷകന്‍ 5 : 1

What did our pride avail us? What have wealth and its boastfulness afforded us?
Wisdom 5:8
അഹങ്കാരംകൊണ്ടു നമുക്ക്‌ എന്തു നേട്ടമുണ്ടായി? ധനവും ഗര്‍വും നമുക്ക്‌ എന്തു നല്‍കി?
ജ്‌ഞാനം 5 : 8

Misers hurry toward wealth, not knowing that want is coming toward them.
Proverbs 28:22
ലുബ്‌ധന്‍ സമ്പത്തിനു പിന്നാലെപരക്കംപായുന്നു; തന്നെ ദാരിദ്യ്രംപിടികൂടുമെന്ന്‌ അവന്‍ അറിയുന്നില്ല.
സുഭാഷിതങ്ങള്‍ 28 : 22

For wealth does not last forever, nor even a crown from age to age.
Proverbs 27:24
എന്തെന്നാല്‍, സമ്പത്ത്‌ എന്നേക്കുംനിലനില്‍ക്കുകയില്ല. കിരീടം എല്ലാ തലമുറകളിലുംനിലനില്‍ക്കാറുണ്ടോ?
സുഭാഷിതങ്ങള്‍ 27 : 24

Do not wear yourself out to gain wealth, cease to be worried about it; When your glance flits to it, it is gone! For assuredly it grows wings, like the eagle that flies toward heaven.
Proverbs 23:4‭-‬5
സമ്പത്തു നേടാന്‍ അമിതാധ്വാനം ചെയ്യരുത്‌, അതില്‍നിന്ന്‌ ഒഴിഞ്ഞുനില്‍ക്കാന്‍വേണ്ടവിവേകം കാണിക്കുക
സമ്പത്തിന്‍മേല്‍ കണ്ണുവയ്‌ക്കുമ്പോഴേക്കും അത്‌ അപ്രത്യക്‌ഷമാകും; കഴുകനെപ്പോലെ ചിറകുവച്ച്‌ ആകാശത്തിലേക്കു പെട്ടെന്ന്‌ അതു പറന്നുപോകുന്നു.
സുഭാഷിതങ്ങള്‍ 23 : 4-5

Do not wear yourself out to gain wealth, cease to be worried about it;
Proverbs 23:4
സമ്പത്തു നേടാന്‍ അമിതാധ്വാനം ചെയ്യരുത്‌, അതില്‍നിന്ന്‌ ഒഴിഞ്ഞുനില്‍ക്കാന്‍വേണ്ടവിവേകം കാണിക്കുക.
സുഭാഷിതങ്ങള്‍ 23 : 4

The wealth of the rich is their strong city; they fancy it a high wall.
Proverbs 18:11
സമ്പത്താണു ധനികന്‍െറ ബലിഷ്‌ഠമായ നഗരം; ഉയര്‍ന്ന കോട്ടപോലെ അത്‌ അവനെസംരക്‌ഷിക്കുന്നു.
സുഭാഷിതങ്ങള്‍ 18 : 11

The crown of the wise is wealth; the diadem of fools is folly.
Proverbs 14:24
ജ്‌ഞാനമാണു വിവേകികളുടെ കിരീടം; ഭോഷത്തം ഭോഷന്‍മാര്‍ക്കു പൂമാലയും.
സുഭാഷിതങ്ങള്‍ 14 : 24

Wealth won quickly dwindles away, but gathered little by little, it grows.
Proverbs 13:11
അനായാസമായി നേടിയസമ്പത്തു ക്‌ഷയിച്ചുപോകും; അല്‍പ്പാല്‍പ്പമായി കരുതിവയ്‌ക്കുന്നവന്‍ അതു വര്‍ധിപ്പിച്ചുകൊണ്ടിരിക്കും.
സുഭാഷിതങ്ങള്‍ 13 : 11

But seek first the kingdom [of God] and his righteousness, and all these things will be given you besides.
Matthew 6:33
നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെനീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും.
മത്തായി 6 : 33

No man can ransom even a brother, or pay to God his own ransom. The redemption of his soul is costly; and he will pass away forever.
Psalms 49:7-‬9
തന്നെത്തന്നെ വീണ്ടെടുക്കാനോസ്വന്തം ജീവന്‍െറ വില ദൈവത്തിനു കൊടുക്കാനോ ആര്‍ക്കും കഴിയുകയില്ല.
ജീവന്‍െറ വിടുതല്‍വില വളരെ വലുതാണ്‌; എത്ര ആയാലും അതു തികയുകയുമില്ല.
സങ്കീര്‍ത്തനങ്ങള്‍ 49 : 7-8

Entrust your works to the Lord , and your plans will succeed.
Proverbs 16:3
നിന്‍െറ പ്രയത്‌നം കര്‍ത്താവില്‍അര്‍പ്പിക്കുക; നിന്‍െറ പദ്‌ധതികള്‍ ഫലമണിയും.
സുഭാഷിതങ്ങള്‍ 16 : 3

We are brought low, not raised high, because we sinned against the Lord , our God, not listening to his voice.
Baruch 2:5
ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്‍െറ സ്വരം ശ്രവിക്കാതെ ഞങ്ങള്‍ അവിടുത്തേക്കെതിരായി പാപം ചെയ്‌തതിനാല്‍ ഉന്നതി പ്രാപിക്കാതെ നിലംപറ്റി.
ബാറൂക്ക്‌ 2 : 5

Do not let this book of the law depart from your lips. Recite it by day and by night, that you may carefully observe all that is written in it; then you will attain your goal; then you will succeed.
Joshua 1:8
ന്യായപ്രമാണഗ്രന്‌ഥം എപ്പോഴും നിന്‍െറ അധരത്തിലുണ്ടായിരിക്കണം. അതില്‍ എഴുതിയിരിക്കുന്നതെല്ലാം പാലിക്കാന്‍ നീ ശ്രദ്‌ധിക്കണം. അതിനെക്കുറിച്ച്‌ രാവും പകലും ധ്യാനിക്കണം. അപ്പോള്‍ നീ അഭിവൃദ്‌ധി പ്രാപിക്കുകയും വിജയം വരിക്കുകയും ചെയ്യും.
ജോഷ്വ 1 : 8

At all times bless the Lord, your God, and ask him that all your paths may be straight and all your endeavors and plans may prosper. For no other nation possesses good counsel, but it is the Lord who gives all good things. Whomever the Lord chooses to raise is raised; and whomever the Lord chooses to cast down is cast down to the recesses of Hades. So now, son, keep in mind these my commandments, and never let them be erased from your heart.
Tobit 4:19
ദൈവമായ കര്‍ത്താവിനെ എപ്പോഴും വാഴ്‌ത്തുക; നിന്‍െറ പാതകള്‍ നേരേയാകാനും നീ നിനയ്‌ക്കുന്ന കാര്യങ്ങള്‍ ശുഭമായി ഭവിക്കാനും അവിടുത്തോടു പ്രാര്‍ഥിക്കുക. ജനതകള്‍ക്കു ജ്‌ഞാനം നല്‍കപ്പെട്ടിട്ടില്ല. കര്‍ത്താവാണ്‌ എല്ലാ നന്‍മയും നല്‍കുന്നത്‌. അവിടുന്ന്‌ എളിമപ്പെടുത്തണമെന്നു വിചാരിക്കുന്നവനെ അങ്ങനെ ചെയ്യുന്നു. അതിനാല്‍ മകനേ, എന്‍െറ കല്‍പനകള്‍ അനുസ്‌മരിക്കുക. അവനിന്‍െറ മനസ്‌സില്‍നിന്നു മാഞ്ഞുപോകാന്‍ അനുവദിക്കരുത്‌.
തോബിത്‌ 4 : 19

Ephraim! What more have I to do with idols? I have humbled him, but I will take note of him. I am like a verdant cypress tree. From me fruit will be found for you!
Hosea 14:8
എഫ്രായിം, വിഗ്രഹങ്ങളുമായി നിനക്കെന്തു ബന്‌ധം? നിനക്ക്‌ ഉത്തര മരുളുന്നതും നിന്നെ സംരക്‌ഷിക്കുന്നതും ഞാനാണ്‌. നിത്യഹരിതമായ സരളമരംപോലെയാണ്‌ ഞാന്‍. നിനക്കു ഫലം തരുന്നത്‌ ഞാനാണ്‌.
ഹോസിയാ 14 : 8

Wealth adds many friends, but the poor are left friendless.
Proverbs 19:4
സമ്പത്ത്‌ അനേകം പുതിയസ്‌നേഹിതരെ നേടുന്നു; ദാരിദ്യ്രം, ഉള്ള സ്‌നേഹിതരെപ്പോലുംഅകറ്റുന്നു.
സുഭാഷിതങ്ങള്‍ 19 : 4

Honored in poverty, how much more so in wealth! Disgraced in wealth, in poverty how much the more!
Ben Sira 10:31
ദരിദ്രനായിരിക്കേ ബഹുമാനിക്കപ്പെടുന്നെങ്കില്‍ സമ്പന്നനായാല്‍ എത്രയധികം! സമ്പന്നനായിരിക്കേ നിന്‌ദിക്കപ്പെടുന്നെങ്കില്‍ ദരിദ്രനായാല്‍ എത്രയധികം!
പ്രഭാഷകന്‍ 10 : 31

Such, then, are the wicked, always carefree, increasing their wealth.
Psalms 73:12
ഇതാ, ഇവരാണു ദുഷ്‌ടര്‍, അവര്‍സ്വസ്‌ഥത അനുഭവിക്കുന്നു,അവരുടെ സമ്പത്തു വര്‍ധിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 73 : 12

If, therefore, you are not trustworthy with dishonest wealth, who will trust you with true wealth?
If you are not trustworthy with what belongs to another, who will give you what is yours?
Luke 16:11-12
അധാര്‍മിക സമ്പത്തിന്‍െറ കാര്യത്തില്‍ വിശ്വസ്‌തരായിരിക്കുന്നില്ലെങ്കില്‍യഥാര്‍ഥധനം ആരു നിങ്ങളെ ഏല്‍പിക്കും?
മറ്റൊരുവന്‍െറ കാര്യത്തില്‍ നിങ്ങള്‍ വിശ്വസ്‌തരല്ലെങ്കില്‍, നിങ്ങള്‍ക്കു സ്വന്തമായവ ആരു നിങ്ങള്‍ക്കുതരും?
ലൂക്കാ 16 : 11-12

Do not fear, son, that we have lived in poverty. You will have great wealth, if you fear God, avoid all sin, and do what is good before the Lord your God.”
Tobit 4:21
മകനേ, നമ്മള്‍ ദരിദ്രരായിത്തീര്‍ന്നതില്‍ നിനക്ക്‌ ആധി വേണ്ടാ. നിനക്കു ദൈവത്തോടു ഭക്‌തി ഉണ്ടായിരിക്കുകയും നീ പാപത്തില്‍നിന്ന്‌ ഒഴിഞ്ഞുനില്‍ക്കുകയും അവിടുത്തേക്കു പ്രീതികരമായത്‌ അനുഷ്‌ഠിക്കുകയും ചെയ്‌താല്‍ നിനക്കു വലിയ സമ്പത്തു കൈവരും.
തോബിത്‌ 4 : 21

Jehoshaphat therefore had wealth and glory in abundance; but he became related to Ahab by marriage.
2 Chronicles 18:1
യഹോഷാഫാത്തിനു സമ്പത്തും പ്രശസ്‌തിയും വര്‍ധിച്ചു. അവന്‍ ആഹാബുകുടുംബവുമായി വിവാഹബന്‌ധത്തില്‍ ഏര്‍പ്പെട്ടു.
2 ദിനവൃത്താന്തം 18 : 1

മനുഷ്യന്‍ സ്വന്തം ആത്‌മാവിനു പകരമായി എന്തു കൊടുക്കും?

മര്‍ക്കോസ്‌ 8 : 37
What could one give in exchange for his life?
Mark 8:37

What profit would there be for one to gain the whole world and forfeit his life? Or what can one give in exchange for his life?
Matthew 16:26 
ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്‌മാവിനെ നഷ്‌ടപ്പെടുത്തിയാല്‍ അവന്‌ എന്തു പ്രയോജനം? ഒരുവന്‍ സ്വന്തം ആത്‌മാവിനുപകരമായി എന്തു കൊടുക്കും?
മത്തായി 16 : 26

What profit is there for one to gain the whole world and forfeit his life?
Mark 8:36 
ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും തന്‍െറ ആത്‌മാവിനെ നഷ്‌ടപ്പെടുത്തിയാല്‍ അതുകൊണ്ട്‌ അവന്‌ എന്തു പ്രയോജനം?
മര്‍ക്കോസ്‌ 8 : 36

What profit is there for one to gain the whole world yet lose or forfeit himself?
Luke 9:25
ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും തന്നെത്തന്നെ നഷ്‌ടപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്‌്‌താല്‍ അവന്‌ എന്തു പ്രയോജനം?
ലൂക്കാ 9 : 25

Whoever is not with me is against me, and whoever does not gather with me scatters. The Return of the Unclean Spirit.
Luke 11:23 
എന്നോടുകൂടെയല്ലാത്തവന്‍ എനിക്ക്‌ എതിരാണ്‌. എന്നോടുകൂടെ ശേഖരിക്കാത്തവന്‍ ചിതറിച്ചു കളയുന്നു.
ലൂക്കാ 11 : 23

When a strong man fully armed guards his palace, his possessions are safe.
Luke 11:21
ശക്‌തന്‍ ആയുധ ധാരിയായി തന്‍െറ കൊട്ടാരത്തിനു കാവല്‍ നില്‍ക്കുമ്പോള്‍ അവന്‍െറ വസ്‌തുക്കള്‍ സുരക്‌ഷിതമാണ്‌.
ലൂക്കാ 11 : 21

And the master commended that dishonest steward for acting prudently. Application of the Parable. “For the children of this world are more prudent in dealing with their own generation than are the children of light.
Luke 16:8 
കൗശലപൂര്‍വം പ്രവര്‍ത്തിച്ചതിനാല്‍ നീതിരഹിതനായ കാര്യസ്‌ഥനെയജമാനന്‍ പ്രശംസിച്ചു. എന്തെന്നാല്‍, ഈയുഗത്തിന്‍െറ മക്കള്‍ തങ്ങളുടെ തലമുറയില്‍ വെളിച്ചത്തിന്‍െറ മക്കളെക്കാള്‍ ബുദ്‌ധിശാലികളാണ്‌.
ലൂക്കാ 16 : 8

But Zacchaeus stood there and said to the Lord, “Behold, half of my possessions, Lord, I shall give to the poor, and if I have extorted anything from anyone I shall repay it four times over.”
Luke 19:8 
സക്കേ വൂസ്‌ എഴുന്നേറ്റു പറഞ്ഞു: കര്‍ത്താവേ, ഇതാ, എന്‍െറ സ്വത്തില്‍ പകുതി ഞാന്‍ ദരിദ്രര്‍ക്കു കൊടുക്കുന്നു. ആരുടെയെങ്കിലും വക വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കില്‍, നാലിരട്ടിയായി തിരിച്ചു കൊടുക്കുന്നു.
ലൂക്കാ 19 : 8

Then he said to the crowd, “Take care to guard against all greed, for though one may be rich, one’s life does not consist of possessions.” Parable of the Rich Fool.
Luke 12:15
അനന്തരം അവന്‍ അവരോടു പറഞ്ഞു: ജാഗരൂകരായിരിക്കുവിന്‍. എല്ലാ അത്യാഗ്രഹങ്ങളിലുംനിന്ന്‌ അകന്നിരിക്കുകയും ചെയ്യുവിന്‍. മനുഷ്യജീവിതം സമ്പത്തുകൊണ്ടല്ല ധന്യ മാകുന്നത്‌.
ലൂക്കാ 12 : 15

Then Judas, his betrayer, seeing that Jesus had been condemned, deeply regretted what he had done. He returned the thirty pieces of silver to the chief priests and elders,
Matthew 27:3
അവനെ ഒറ്റിക്കൊടുത്ത യൂദാസ്‌ അവന്‍ ശിക്‌ഷയ്‌ക്കു വിധിക്കപ്പെട്ടു എന്നറിഞ്ഞപ്പോള്‍ പശ്‌ചാത്തപിച്ച്‌ ആ മുപ്പതുവെള്ളിനാണയങ്ങള്‍ പ്രധാനപുരോഹിതന്‍മാരെയും പ്രമാണിമാരെയും ഏല്‍പിച്ചുകൊണ്ടു പറഞ്ഞു:
മത്തായി 27 : 3

For to everyone who has, more will be given and he will grow rich; but from the one who has not, even what he has will be taken away.
Matthew 25:29 
ഉള്ളവനു നല്‍കപ്പെടും; അവനു സമൃദ്‌ധിയുണ്ടാവുകയും ചെയ്യും. ഇല്ലാത്തവനില്‍നിന്ന്‌ ഉള്ളതുപോലും എടുക്കപ്പെടും.
മത്തായി 25 : 29

To anyone who has, more will be given and he will grow rich; from anyone who has not, even what he has will be taken away.
Matthew 13:12
ഉള്ളവനുനല്‍കപ്പെടും. അവനു സമൃദ്‌ധിയുണ്ടാവുകയും ചെയ്യും. ഇല്ലാത്തവനില്‍നിന്ന്‌ ഉള്ളതുപോലും എടുക്കപ്പെടും.
മത്തായി 13 : 12

But God said to him, ‘You fool, this night your life will be demanded of you; and the things you have prepared, to whom will they belong?’ Thus will it be for the one who stores up treasure for himself but is not rich in what matters to God.” Dependence on God.
Luke 12:20‭-‬21
എന്നാല്‍, ദൈവം അവനോടു പറഞ്ഞു: ഭോഷാ, ഈ രാത്രി നിന്‍െറ ആത്‌മാവിനെ നിന്നില്‍നിന്ന്‌ ആവശ്യപ്പെടും; അപ്പോള്‍ നീ ഒരുക്കിവെച്ചിരിക്കുന്നവ ആരുടേതാകും?
ഇതുപോലെയാണ്‌ ദൈവസന്നിധിയില്‍ സമ്പന്നനാകാതെ തനിക്കുവേണ്ടി സമ്പത്തു ശേഖരിച്ചുവയ്‌ക്കുന്നവനും.
ലൂക്കാ 12 : 20-21

Then he said to the crowd, “Take care to guard against all greed, for though one may be rich, one’s life does not consist of possessions.” Parable of the Rich Fool.
Luke 12:15
അനന്തരം അവന്‍ അവരോടു പറഞ്ഞു: ജാഗരൂകരായിരിക്കുവിന്‍. എല്ലാ അത്യാഗ്രഹങ്ങളിലുംനിന്ന്‌ അകന്നിരിക്കുകയും ചെയ്യുവിന്‍. മനുഷ്യജീവിതം സമ്പത്തുകൊണ്ടല്ല ധന്യ മാകുന്നത്‌.
ലൂക്കാ 12 : 15

When the poor man died, he was carried away by angels to the bosom of Abraham. The rich man also died and was buried,
Luke 16:22 
ആദരിദ്രന്‍മരിച്ചു. ദൈവദൂതന്‍മാര്‍ അവനെ അബ്രാഹത്തിന്‍െറ മടിയിലേക്കു സംവഹിച്ചു. ആ ധനികനും മരിച്ച്‌ അടക്കപ്പെട്ടു.
ലൂക്കാ 16 : 22

For the sun comes up with its scorching heat and dries up the grass, its flower droops, and the beauty of its appearance vanishes. So will the rich person fade away in the midst of his pursuits. Temptation.
James 1:11
സൂര്യന്‍ ഉഗ്രതാപത്തോടെ ഉദിച്ചുയര്‍ന്ന്‌ പുല്ലിനെ ഉണക്കിക്കളയുന്നു. അതിന്‍െറ പൂവു കൊഴിഞ്ഞുവീഴുന്നു; സൗന്‌ദര്യം അസ്‌തമിക്കുകയുംചെയ്യുന്നു. ഇപ്രകാരം ധനികനും തന്‍െറ ഉദ്യമങ്ങള്‍ക്കിടയ്‌ക്കു മങ്ങിമറഞ്ഞു പോകും.
യാക്കോബ്‌ 1 : 11

The brother in lowly circumstances should take pride in his high standing,  and the rich one in his lowliness, for he will pass away “like the flower of the field.”
James 1:9‭-‬10
എളിയ സഹോദരന്‍പോലും തനിക്കു ലഭിച്ചിരിക്കുന്ന ഒൗന്നത്യത്തില്‍ അഭിമാനിക്കട്ടെ.
ധനവാന്‍ താഴ്‌ത്തപ്പെടുന്നതില്‍ അഭിമാനിക്കട്ടെ. എന്തെന്നാല്‍, പുല്ലിന്‍െറ പൂവുപോലെ അവന്‍ കടന്നു പോകും.
യാക്കോബ്‌ 1 : 9-10

Jesus, looking at him, loved him and said to him, “You are lacking in one thing. Go, sell what you have, and give to [the] poor and you will have treasure in heaven; then come, follow me.”
Mark 10:21 

യേശു സ്‌നേഹപൂര്‍വം അവനെ കടാക്‌ഷിച്ചുകൊണ്ടു പറഞ്ഞു: നിനക്ക്‌ ഒരു കുറവുണ്ട്‌. പോയി നിനക്കുള്ളതെല്ലാം വിറ്റ്‌ ദരിദ്രര്‍ക്കു കൊടുക്കുക. അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്‌ഷേപമുണ്ടാകും. പിന്നെ വന്ന്‌ എന്നെ അനുഗമിക്കുക.
മര്‍ക്കോസ്‌ 10 : 21

The hungry he has filled with good things; the rich he has sent away empty.
Luke 1:53 
വിശക്കുന്നവരെ വിശിഷ്‌ടവിഭവങ്ങള്‍ കൊണ്ട്‌ സംതൃപ്‌തരാക്കി; സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയച്ചു.
ലൂക്കാ 1 : 53

and they cried out in a loud voice: “Worthy is the Lamb that was slain to receive power and riches, wisdom and strength, honor and glory and blessing.”
Revelation 5:12 
ഉച്ചസ്വരത്തില്‍ ഇവര്‍ ഉദ്‌ഘോഷിച്ചു: കൊല്ലപ്പെട്ട കുഞ്ഞാടു ശക്‌തിയും ധനവും ജ്‌ഞാനവും ആധിപത്യവും ബഹുമാനവും മഹത്വവും സ്‌തുതിയും സ്വീകരിക്കാന്‍ യോഗ്യനാണ്‌.
വെളിപാട്‌ 5 : 12

To me, the very least of all the holy ones, this grace was given, to preach to the Gentiles the inscrutable riches of Christ,
Ephesians 3:7
ദൈവത്തിന്‍െറ കൃപാവരത്താല്‍ ഞാന്‍ ഈ സുവിശേഷത്തിന്‍െറ ശുശ്രൂഷകനായി. അവിടുത്തെ ശക്‌തിയുടെ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടത്ര എനിക്ക്‌ ഈ കൃപാവരം നല്‍കപ്പെട്ടത്‌.
എഫേസോസ്‌ 3 : 7

that in the ages to come he might show the immeasurable riches of his grace in his kindness to us in Christ Jesus.
Ephesians 2:7
അവിടുന്ന്‌ യേശുക്രിസ്‌തുവില്‍ നമ്മോടു കാണി  ച്ചകാരുണ്യത്താല്‍, വരാനിരിക്കുന്ന കാലങ്ങളില്‍ തന്‍െറ അപരിമേയമായ കൃപാസമൃദ്‌ധിയെ വ്യക്‌തമാക്കാനാണ്‌ ഇപ്രകാരം ചെയ്‌തത്‌.
എഫേസോസ്‌ 2 : 7

In him we have redemption by his blood, the forgiveness of transgressions, in accord with the riches of his grace
Ephesians 1:7
അവിടുത്തെ കൃപയുടെ സമൃദ്‌ധിക്കൊത്ത്‌ നമുക്കു ക്രിസ്‌തുവില്‍ പാപമോചനവും അവന്‍െറ രക്‌തംവഴി രക്‌ഷയും കൈവന്നിരിക്കുന്നു.
എഫേസോസ്‌ 1 : 7

Oh, the depth of the riches and wisdom and knowledge of God! How inscrutable are his judgments and how unsearchable his ways!
Romans 11:33
ഹാ! ദൈവത്തിന്‍െറ സമ്പത്തിന്‍െറയും ജ്‌ഞാനത്തിന്‍െറയും അറിവിന്‍െറയും ആഴം! അവിടുത്തെ വിധികള്‍ എത്ര ദുര്‍ജ്‌ഞേയം! അവിടുത്തെ മാര്‍ഗങ്ങള്‍ എത്ര ദുര്‍ഗ്രഹം!
റോമാ 11 : 33

This was to make known the riches of his glory to the vessels of mercy, which he has prepared previously for glory,
Romans 9:23
അത്‌, താന്‍മഹത്വത്തിനായി മുന്‍കൂട്ടി തയ്യാറാക്കിയിരുന്ന കൃപാപാത്രങ്ങള്‍ക്കുവേണ്ടിയുള്ള തന്‍െറ മഹത്വത്തിന്‍െറ സമ്പത്ത്‌ വെളിപ്പെടുത്താന്‍വേണ്ടിയാണ്‌.
റോമാ 9 : 23

but worldly anxiety, the lure of riches, and the craving for other things intrude and choke the word, and it bears no fruit.
Mark 4:19
എന്നാല്‍, ലൗകിക വ്യഗ്രതയും ധനത്തിന്‍െറ ആകര്‍ഷണവും മറ്റു വസ്‌തുക്കള്‍ക്കുവേണ്ടിയുള്ള ആഗ്രഹവും അവരില്‍ കടന്നുകൂടി വചനത്തെ ഞെരുക്കുകയും അതു ഫലശൂന്യമാവുകയും ചെയ്യുന്നു.

മര്‍ക്കോസ്‌ 4 : 19
The seed sown among thorns is the one who hears the word, but then worldly anxiety and the lure of riches choke the word and it bears no fruit.
Matthew 13:22 
ഒരുവന്‍ വചനം ശ്രവിക്കുന്നു; എന്നാല്‍ ലൗകിക വ്യഗ്രതയും ധനത്തിന്‍െറ ആകര്‍ഷണവും വചനത്തെ ഞെരുക്കുകയും അതു ഫലശൂന്യമാവുകയും ചെയ്യുന്നു. ഇവനാണു മുള്ളുകളുടെയിടയില്‍ വീണ വിത്ത്‌.
മത്തായി 13 : 22

“No one can serve two masters. He will either hate one and love the other, or be devoted to one and despise the other. You cannot serve God and mammon. Dependence on God.
Matthew 6:24
രണ്ട്‌യജമാനന്‍മാരെ സേവിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല: ഒന്നുകില്‍, ഒരുവനെ ദ്വേഷിക്കുകയും അപരനെ സ്‌നേഹിക്കുകയും ചെയ്യും; അല്ലെങ്കില്‍ ഒരുവനെ ബഹുമാനിക്കുകയും അപരനെ നിന്‌ദിക്കുകയുംചെയ്യും. ദൈവത്തെയും മാമോനെയും സേവിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല.
മത്തായി 6 : 24

My God will fully supply whatever you need, in accord with his glorious riches in Christ Jesus.
Philippians 4:19
എന്‍െറ ദൈവം തന്‍െറ മഹത്വത്തിന്‍െറ സമ്പന്നതയില്‍നിന്ന്‌ യേശുക്രിസ്‌തുവഴി നിങ്ങള്‍ക്ക്‌ ആവശ്യമുള്ളതെല്ലാം നല്‍കും.
ഫിലിപ്പി 4 : 19

They threw dust on their heads and cried out, weeping and mourning: “Alas, alas, great city, in which all who had ships at sea grew rich from her wealth. In one hour she has been ruined.
Revelation 18:19
അവര്‍ തങ്ങളുടെ തലയില്‍ പൊടി വിതറുകയും കരഞ്ഞും വിലപിച്ചുംകൊണ്ടു വിളിച്ചുപറയുകയും ചെയ്‌തു: മഹാനഗരമേ! കഷ്‌ടം! കഷ്‌ടം! കടലില്‍ കപ്പലുകളുള്ളവരെല്ലാം നീ മൂലം സമ്പന്നരായി. പക്‌ഷേ, ഒറ്റ മണിക്കൂര്‍കൊണ്ടു നീ നശിപ്പിക്കപ്പെട്ടു.
വെളിപാട്‌ 18 : 19

Indeed, religion with contentment is a great gain.  For we brought nothing into the world, just as we shall not be able to take anything out of it.
1 Timothy 6:6‭-‬7 
ഉള്ളതുകൊണ്ടു തൃപ്‌തിപ്പെടുന്നവന്‌ ദൈവഭക്തി വലിയൊരു നേട്ടമാണ്‌.
കാരണം, നാം ഈ ലോകത്തിലേക്ക്‌ ഒന്നും കൊണ്ടുവന്നില്ല. ഇവിടെനിന്ന്‌ ഒന്നും ഒന്നും കൊണ്ടുപോകാനും നമുക്കു സാധിക്കുകയില്ല.
1 തിമോത്തേയോസ്‌ 6 : 6-7

For the love of money is the root of all evils, and some people in their desire for it have strayed from the faith and have pierced themselves with many pains. Exhortations to Timothy.
1 Timothy 6:10
ധനമോഹമാണ്‌ എല്ലാതിന്മകളുടെയും അടിസ്ഥാനകാരണം. ധനമോഹത്തിലുടെ പലരും വിശ്വാസത്തില്‍നിന്നു വ്യതിചലിച്ചുപോകാനും ഒട്ടേറെ വ്യഥകളാല്‍ തങ്ങളെതന്നെ മുറിപ്പെടുത്താനും ഇടയുണ്ട്‌.
1 തിമോത്തേയോസ്‌ 6 : 10

Tell the rich in the present age not to be proud and not to rely on so uncertain a thing as wealth but rather on God, who richly provides us with all things for our enjoyment.
1 Timothy 6:17 
ഈ ലോകത്തിലെ ധനവാന്മാരോട്‌, ഒൗദ്ധത്യം ഉപേക്ഷിക്കാനും തങ്ങളുടെ പ്രതീക്ഷകള്‍ അനിശ്ചിതമായ സമ്പത്തില്‍ വയ്‌ക്കാതെ അവയെല്ലാം നമുക്കനുഭിക്കുവാന്‍വേണ്ടി ധാരാളമായി നല്‍കിയിട്ടുള്ള ദൈവത്തില്‍ അര്‍പ്പിക്കാനും നീ ഉദ്‌ബോധിപ്പിക്കുക.
1 തിമോത്തേയോസ്‌ 6 : 17

He considered the reproach of the Anointed greater wealth than the treasures of Egypt, for he was looking to the recompense.
Hebrews 11:26
ക്രിസ്‌തുവിനെ പ്രതി സഹിക്കുന്ന നിന്‌ദനങ്ങള്‍ ഈജിപ്‌തിലെ നിധികളെക്കാള്‍ വിലയേറിയ സമ്പത്തായി അവന്‍ കരുതി. തനിക്കു ലഭിക്കാനിരുന്ന പ്രതിഫലത്തിലാണ്‌ അവന്‍ ദൃഷ്‌ടിപതിച്ചത്‌.
ഹെബ്രായര്‍ 11 : 26

for in a severe test of affliction, the abundance of their joy and their profound poverty overflowed in a wealth of generosity on their part.
2 Corinthians 8:2
എന്തെന്നാല്‍, ക്ലേശങ്ങളുടെ തീവ്രമായ പരീക്‌ഷയില്‍ അവരുടെ സന്തോഷാധിക്യവും കൊടിയ ദാരിദ്യ്രവും ഉദാരതയുടെ സമ്പത്തായി കരകവിഞ്ഞൊഴുകി.
2 കോറിന്തോസ്‌ 8 : 2

Jesus looked at him [now sad] and said, “How hard it is for those who have wealth to enter the kingdom of God!
Luke 18:24 
യേശു അവനെ നോക്കിക്കൊണ്ടു പറഞ്ഞു: സമ്പത്തുള്ളവര്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നത്‌ എത്ര ദുഷ്‌കരം!
ലൂക്കാ 18 : 24

I tell you, make friends for yourselves with dishonest wealth, so that when it fails, you will be welcomed into eternal dwellings.
Luke 16:9
ഞാന്‍ നിങ്ങളോടു പറയുന്നു. അധാര്‍മിക സമ്പത്തുകൊണ്ട്‌ നിങ്ങള്‍ക്കായി സ്‌നേഹിതരെ സമ്പാദിച്ചുകൊള്ളുവിന്‍. അതു നിങ്ങളെകൈവെടിയുമ്പോള്‍ അവര്‍ നിങ്ങളെ നിത്യകൂടാരങ്ങളില്‍ സ്വീകരിക്കും.
ലൂക്കാ 16 : 9

For they have all contributed from their surplus wealth, but she, from her poverty, has contributed all she had, her whole livelihood.”
Mark 12:44 
എന്തെന്നാല്‍, അവരെല്ലാവരും തങ്ങളുടെ സമൃദ്‌ധിയില്‍നിന്നു സംഭാവന ചെയ്‌തു. ഇവളാകട്ടെ, തന്‍െറ ദാരിദ്യ്രത്തില്‍നിന്ന്‌ തനിക്കുണ്ടായിരുന്നതെല്ലാം, തന്‍െറ ഉപജീവനത്തിനുള്ള വക മുഴുവനും നിക്‌ഷേപിച്ചിരിക്കുന്നു.
മര്‍ക്കോസ്‌ 12 : 44

It is easier for a camel to pass through [the] eye of [a] needle than for one who is rich to enter the kingdom of God.”
Mark 10:25
ധനവാന്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതിനെക്കാള്‍ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ്‌.
മര്‍ക്കോസ്‌ 10 : 25

Jesus said, “Amen, I say to you, there is no one who has given up house or brothers or sisters or mother or father or children or lands for my sake and for the sake of the gospel who will not receive a hundred times more now in this present age: houses and brothers and sisters and mothers and children and lands, with persecutions, and eternal life in the age to come.
Mark 10:29‭-‬30 
യേശു പ്രതിവചിച്ചു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്നെപ്രതിയും സുവിശേഷത്തെപ്രതിയും ഭവനത്തെയോ സഹോദരന്‍മാരെയോ സഹോദരിമാരെയോ മാതാവിനെയോ പിതാവിനെയോ മക്കളെയോ വയലുകളെയോ ത്യജിക്കുന്നവരിലാര്‍ക്കും
ഇവിടെ വച്ചുതന്നെ നൂറിരട്ടി ലഭിക്കാതിരിക്കയില്ല - ഭവനങ്ങളും സഹോദരന്‍മാരും സഹോദരിമാരും മാതാക്കളും മക്കളും വയലുകളും അവയോടൊപ്പം പീഡനങ്ങളും; വരാനിരിക്കുന്ന കാലത്തു നിത്യജീവനും.
മര്‍ക്കോസ്‌ 10 : 29-30

Jesus looked around and said to his disciples, “How hard it is for those who have wealth to enter the kingdom of God!”
Mark 10:23 
യേശു ചുറ്റും നോക്കി ശിഷ്യരോടു പറഞ്ഞു: സമ്പന്നന്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുക എത്രപ്രയാസം!
മര്‍ക്കോസ്‌ 10 : 23

This too is a grievous evil, that they go just as they came. What then does it profit them to toil for the wind?
Ecclesiastes 5:16
അതും വലിയ തിന്‍മയാണ്‌. അവന്‍ വന്നതുപോലെതന്നെ പോകും.
സഭാപ്രസംഗകന്‍ 5 : 16

This is a grievous evil which I have seen under the sun: riches hoarded by their owners to their own hurt.
Ecclesiastes 5:13
സൂര്യനു കീഴേ ഞാന്‍ വലിയൊരു തിന്‍മ കണ്ടു. ധനികന്‍ തന്‍െറ തന്നെ നാശത്തിനു മുതല്‍ സൂക്‌ഷിക്കുന്നു.
സഭാപ്രസംഗകന്‍ 5 : 13

In his prime, man does not understand. He is like the beasts—they perish.
Psalms 49:20
മനുഷ്യന്‍ തന്‍െറ പ്രതാപത്തില്‍നിലനില്‍ക്കുകയില്ല; മൃഗങ്ങളെപ്പോലെ അവന്‍ നശിച്ചുപോകും.
സങ്കീര്‍ത്തനങ്ങള്‍ 49 : 20

Indeed, he will see that the wise die, and the fool will perish together with the senseless, and they leave their wealth to others.
Their tombs are their homes forever, their dwellings through all generations, “They named countries after themselves”
Psalms 49:10-11
ജ്‌ഞാനിപോലും മരിക്കുന്നെന്നും മണ്ടനും മന്‌ദബുദ്‌ധിയും ഒന്നുപോലെനശിക്കുമെന്നും തങ്ങളുടെ സമ്പത്ത്‌ അന്യര്‍ക്കായിഉപേക്‌ഷിച്ചുപോകുമെന്നും അവര്‍ കാണും.
ദേശങ്ങള്‍ സ്വന്തമെന്ന്‌ അവകാശപ്പെട്ടെങ്കിലുംശവകുടീരങ്ങളായിരിക്കും അവരുടെ നിത്യവസതി;തലമുറകളോളം അവരുടെ വാസസ്‌ഥാനം.
സങ്കീര്‍ത്തനങ്ങള്‍ 49 : 10-11

But when you have eaten and are satisfied, you must bless the Lord , your God, for the good land he has given you. Be careful not to forget the Lord , your God, by failing to keep his commandments and ordinances and statutes which I enjoin on you today:
Otherwise, you might say in your heart, “It is my own power and the strength of my own hand that has got me this wealth.”
Deuteronomy 8:10‭-‬11,18
നിങ്ങള്‍ ഭക്‌ഷിച്ചു തൃപ്‌തരാകുമ്പോള്‍ നിങ്ങള്‍ക്കു നല്‍കിയിരിക്കുന്ന നല്ല ദേശത്തെപ്രതി ദൈവമായ കര്‍ത്താവിനെ സ്‌തുതിക്കണം.
ഞാനിന്നു നല്‍കുന്ന കല്‍പനകളും നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച്‌ നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ വിസ്‌മരിക്കാതിരിക്കാന്‍ ശ്രദ്‌ധിച്ചുകൊള്ളുവിന്‍.
നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ നിങ്ങള്‍ സ്‌മരിക്കണം. എന്തെന്നാല്‍, നിങ്ങളുടെ പിതാക്കന്‍മാരോടു ചെയ്‌ത ഉടമ്പടി ഇന്നും നിറവേറ്റുന്നതിനു വേണ്ടി സമ്പത്തു നേടാന്‍ അവിടുന്നാണ്‌ നിങ്ങള്‍ക്കു ശക്‌തി തരുന്നത്‌.
നിയമാവര്‍ത്തനം 8 : 10-11, 18

“Plunder the silver, plunder the gold!” There is no end to the treasure, to wealth in every precious thing!
Nahum 2:10
വെള്ളിയും സ്വര്‍ണവും കൊളളയടിക്കുക! അതിലെ നിധികള്‍ക്ക്‌ അന്തമില്ല; എല്ലാത്തരം അനര്‍ഘവസ്‌തുക്കളും അവിടെയുണ്ട്‌.
നാഹും 2 : 9

Damascus traded with you for your many wares, so great was your wealth, exchanging Helbon wine and Zahar wool.
Ezekiel 27:18 
നിന്‍െറ ധാരാളമായ ചരക്കുകളും ബഹുവിധ സമ്പത്തും കണ്ട്‌ ദമാസ്‌ക്കസ്‌ നിന്നോട്‌ വ്യാപാരബന്‌ധത്തിലേര്‍പ്പെട്ടു.
എസെക്കിയേല്‍ 27 : 18

Tarshish traded with you, so great was your wealth, Exchanging for your wares silver, iron, tin, and lead.
Ezekiel 27:12 
നിന്‍െറ എല്ലാത്തരത്തിലുമുള്ള സമ്പത്തുകണ്ട്‌ താര്‍ഷീഷുകാര്‍ നീയുമായി വ്യാപാരത്തിനു വന്നു. വെള്ളി, ഇരുമ്പ്‌, വെള്ളീയം, കാരീയം എന്നിവ അവര്‍ നിന്‍െറ ചരക്കുകള്‍ക്കു പകരം തന്നു.
എസെക്കിയേല്‍ 27 : 12

That which makes her seasons certain, her wealth, salvation, wisdom, and knowledge, is the fear of the Lord , her treasure.
Isaiah 33:6
അവിടുന്നാണ്‌ നിന്‍െറ ആയുസ്‌സിന്‍െറ ഉറപ്പ്‌. രക്‌ഷയുടെയും ജ്‌ഞാനത്തിന്‍െറയും അറിവിന്‍െറയും സമൃദ്‌ധി അവിടുന്ന്‌ തന്നെ. അവിടുന്ന്‌ നല്‍കുന്ന സമ്പത്ത്‌ ദൈവഭക്‌തിയാണ്‌.
ഏശയ്യാ 33 : 6

Think of the time of hunger in the time of plenty, poverty and need in the day of wealth.
Ben Sira 18:25
സമൃദ്‌ധിയുടെ കാലത്ത്‌ വിശപ്പിനെക്കുറിച്ചും , സമ്പത്തുകാലത്ത്‌ ദാരിദ്യ്രത്തെയുംവറുതിയെയും കുറിച്ചും ചിന്തിക്കുക.
പ്രഭാഷകന്‍ 18 : 25

Wealth is good where there is no sin; but poverty is evil by the standards of the proud.
Ben Sira 13:24 
പാപവിമുക്‌തമെങ്കില്‍ സമ്പത്ത്‌ നല്ലതുതന്നെ; ദൈവഭയം ഇല്ലാത്തവന്‍െറ ദൃഷ്‌ടിയില്‍ദാരിദ്യ്രം തിന്‍മയാണ്‌.
പ്രഭാഷകന്‍ 13 : 24

Do not rely on deceitful wealth, for it will be no help on the day of wrath.
Ben Sira 5:8 
വ്യാജംകൊണ്ടു നേടിയ ധനത്തില്‍ആശ്രയിക്കരുത്‌; ആപത്തില്‍ അത്‌ ഉപകരിക്കുകയില്ല.
പ്രഭാഷകന്‍ 5 : 8

Dead flies corrupt and spoil the perfumer’s oil; more weighty than wisdom or wealth is a little folly!
Ecclesiastes 10:1
ചത്ത ഈ  ച്ചപരിമളദ്രവ്യത്തില്‍ ദുര്‍ഗന്‌ധം കലര്‍ത്തുന്നു; അതുപോലെ ജ്‌ഞാനവും പ്രശസ്‌തിയും കെടുത്താന്‍ അല്‍പം മൗഢ്യം മതി.
സഭാപ്രസംഗകന്‍ 10 : 1

The covetous are never satisfied with money, nor lovers of wealth with their gain; so this too is vanity.
Ecclesiastes 5:9 
ദ്രവ്യാഗ്രഹിക്കു ദ്രവ്യംകൊണ്ടു തൃപ്‌തിവരുകയില്ല. ധനം മോഹിക്കുന്നവന്‍ധനംകൊണ്ടു തൃപ്‌തിയടയുകയില്ല.
സഭാപ്രസംഗകന്‍ 5 : 10

Whoever amasses wealth by interest and overcharge gathers it for the one who is kind to the poor.
Proverbs 28:8
പലിശയും കൊള്ളലാഭവും വഴിനേടിയ സമ്പത്ത്‌ ദരിദ്രരോടു ദയയുളളവന്‍െറ കൈയില്‍ ചെന്നുചേരും.
സുഭാഷിതങ്ങള്‍ 28 : 8

Keep your way far from her, do not go near the door of her house, Lest you give your honor to others, and your years to a merciless one; Lest outsiders take their fill of your wealth, and your hard-won earnings go to another’s house;
Proverbs 5:7‭-‬9
ആകയാല്‍, മക്കളേ, ഞാന്‍ പറയുന്നതുകേള്‍ക്കുവിന്‍. എന്‍െറ വചനങ്ങളില്‍നിന്ന്‌ വ്യതിചലിക്കരുത്‌.
അവളില്‍ നിന്ന്‌ അകന്നുമാറുവിന്‍. അവളുടെ വാതില്‍ക്കല്‍ ചെല്ലരുത്‌.
ചെന്നാല്‍ മറ്റുള്ളവരുടെ ദൃഷ്‌ടിയില്‍നിന്‍െറ സത്‌കീര്‍ത്തി നഷ്‌ടപ്പെടുകയും നിന്‍െറ ആയുസ്‌സ്‌ നിര്‍ദയര്‍ അപഹരിക്കുകയും ചെയ്യും.
സുഭാഷിതങ്ങള്‍ 5 : 7-9

He gave them the lands of the nations, they took possession of the wealth of the peoples, That they might keep his statutes and observe his teachings. Hallelujah!
Psalms 105:44‭-‬45
അവിടുന്നു ജനതകളുടെ ദേശങ്ങള്‍അവര്‍ക്കു നല്‍കി; ജനതകളുടെ അധ്വാനത്തിന്‍െറഫലം അവര്‍ കൈയടക്കി.
അവര്‍ എന്നെന്നും തന്‍െറ ചട്ടങ്ങള്‍ ആദരിക്കാനും തന്‍െറ നിയമങ്ങള്‍ അനുസരിക്കാനുംവേണ്ടിത്തന്നെ. കര്‍ത്താവിനെ സ്‌തുതിക്കുവിന്‍!
സങ്കീര്‍ത്തനങ്ങള്‍ 105 : 44-45

Do not trust in extortion; in plunder put no empty hope. On wealth that increases, do not set your heart.
Psalms 62:10
ചൂഷണത്തില്‍ ആശ്രയിക്കരുത്‌, കവര്‍ച്ചയില്‍ വ്യര്‍ഥമായി ആശവയ്‌ക്കരുത്‌. സമ്പത്തു വര്‍ധിച്ചാല്‍ അതില്‍മനസ്‌സു വയ്‌ക്കരുത്‌.
സങ്കീര്‍ത്തനങ്ങള്‍ 62 : 10

They carried off all their wealth, their children, and their women, and looted whatever was in the houses.
Genesis 34:29
അവരുടെ സ്വത്തും വീട്ടുവകകളൊക്കെയും യാക്കോബിന്‍െറ മക്കള്‍ കൈവശപ്പെടുത്തി. കുഞ്ഞുങ്ങളെയും സ്‌ത്രീകളെയും പിടിച്ചുകൊണ്ടു പോവുകയും ചെയ്‌തു.
ഉല്‍പത്തി 34 : 29

Thus King Solomon surpassed all the kings of the earth in riches and wisdom. And the whole world sought audience with Solomon, to hear the wisdom God had put into his heart. They all brought their yearly tribute: vessels of silver and gold, garments, weapons, spices, horses and mules—what was due each year. Solomon’s Riches: Chariots and Horses.
1 Kings 10:23‭-‬25
ഇങ്ങനെ, സോളമന്‍രാജാവ്‌ സമ്പത്തിലും ജ്‌ഞാനത്തിലും ഭൂമിയിലുള്ള സകല രാജാക്കന്‍മാരെയും പിന്നിലാക്കി.
1 രാജാക്കന്‍മാര്‍ 10 : 23

The treasure and wealth of the nations will be brought there,
Revelation 21:26
ജനതകള്‍ തങ്ങളുടെ മഹത്വവും ബഹുമാനവും അതിലേക്കു കൊണ്ടുവരും.
വെളിപാട്‌ 21 : 26

Come now, you rich, weep and wail over your impending miseries.  Your wealth has rotted away, your clothes have become moth-eaten,
James 5:1‭-‬2 
ധനവാന്‍മാരേ, നിങ്ങള്‍ക്കു സംഭവിക്കാനിരിക്കുന്ന ദുരിതങ്ങളോര്‍ത്ത്‌ ഉച്ചത്തില്‍ നിലവിളിക്കുവിന്‍.
നിങ്ങളുടെ സമ്പത്ത്‌ ക്‌ഷയിച്ചുകഴിഞ്ഞിരിക്കുന്നു. നിങ്ങളുടെ വസ്‌ത്രങ്ങള്‍ പുഴു അരിച്ചുപോയി.
യാക്കോബ്‌ 5 : 1-2

Yet these also were godly; their virtues have not been forgotten. Their wealth remains in their families, their heritage with their descendants.
Ben Sira 44:10‭-‬11
എന്നാല്‍, അവര്‍ കാരുണ്യമുള്ളവരായിരുന്നു; അവരുടെ സത്‌പ്രവൃത്തികള്‍വിസ്‌മരിക്കപ്പെട്ടിട്ടില്ല.
അവരുടെ ഐശ്വര്യം അവരുടെപിന്‍ഗാമികളിലും അവരുടെ അവകാശം മക്കളുടെമക്കളിലും നിലനില്‍ക്കും.
പ്രഭാഷകന്‍ 44 : 10-11

Wealth or wages can make life sweet, but better than either, finding a treasure.
Ben Sira 40:18
സ്വാശ്രയശീലനും അധ്വാനപ്രിയനുംജീവിതം മധുരമാണ്‌; നിധി ലഭിച്ചവന്‍ ഇവരെക്കാള്‍ ഭാഗ്യവാനാണ്‌.
പ്രഭാഷകന്‍ 40 : 18

The offshoot of violence will not flourish, for the root of the godless is on sheer rock.
Ben Sira 40:15 

ദൈവഭയമില്ലാത്തവന്‍െറ സന്തതിഅധികം ശാഖ ചൂടുകയില്ല. വെറും പാറമേല്‍പടര്‍ന്നദുര്‍ബലമായ വേരുകളാണവര്‍.

പ്രഭാഷകന്‍ 40 : 15