Tuesday, August 14, 2018

House of God

‘If evil comes upon us, the sword of judgment, or pestilence, or famine, we will stand before this house and before you, for your name is in this house, and we will cry out to you in our affliction, and you will hear and save!’
2 Chronicles 20:9 
അവര്‍ പറഞ്ഞു:യുദ്‌ധം, ഈതിബാധ, മഹാമാരി, ക്‌ഷാമം എന്നിങ്ങനെ അനര്‍ഥങ്ങള്‍ ഞങ്ങളുടെമേല്‍ പതിക്കുമ്പോള്‍, അങ്ങയുടെ നാമം അധിവസിക്കുന്ന ഈ ആലയത്തിനു മുന്‍പില്‍, അങ്ങയുടെ മുന്‍പില്‍ വന്നു ഞങ്ങള്‍ ഞങ്ങളുടെ ദുരിതങ്ങളുടെ ആഴത്തില്‍നിന്നു വിളിച്ചപേക്‌ഷിച്ചാല്‍ അങ്ങു ഞങ്ങളുടെ പ്രാര്‍ഥന ശ്രവിച്ചു ഞങ്ങളെ രക്‌ഷിക്കും.
2 ദിനവൃത്താന്തം 20 : 9
 
If anyone destroys God’s temple, God will destroy that person; for the temple of God, which you are, is holy.
1 Corinthians 3:17 
ദൈവത്തിന്‍െറ ആലയം നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും. എന്തെന്നാല്‍, ദൈവത്തിന്‍െറ ആലയം പരിശുദ്‌ധമാണ്‌. ആ ആലയം നിങ്ങള്‍ തന്നെ.
1 കോറിന്തോസ്‌ 3 : 17
 
and since we have “a great priest over the house of God,” let us approach with a sincere heart and in absolute trust, with our hearts sprinkled clean from an evil conscience and our bodies washed in pure water.
Hebrews 10:21‭-‬22
ദൈവഭവനത്തിന്‍െറ മേല്‍നോട്ടക്കാരനായി നമുക്കൊരു മഹാപുരോഹിതനുണ്ട്‌.
അതിനാല്‍, വിശ്വാസത്തിന്‍െറ ഉറപ്പുള്ള സത്യഹൃദയത്തോടെ നമുക്ക്‌ അടുത്തുചെല്ലാം. ഇതിന്‌ ദുഷ്‌ടമനഃസാക്‌ഷിയില്‍നിന്നു നമ്മുടെ ഹൃദയത്തെ വെടിപ്പാക്കുകയും ശരീരം ശുദ്‌ധജലത്താല്‍ കഴുകുകയും വേണം.
ഹെബ്രായര്‍ 10 : 21-22
 
Hallelujah! Praise the name of the Lord ! Praise, you servants of the Lord , Who stand in the house of the Lord , in the courts of the house of our God!
Psalms 135:1‭-‬2
കര്‍ത്താവിനെ സ്‌തുതിക്കുവിന്‍; കര്‍ത്താവിന്‍െറ നാമത്തെ സ്‌തുതിക്കുവിന്‍; കര്‍ത്താവിന്‍െറ ദാസരേ, അവിടുത്തെ സ്‌തുതിക്കുവിന്‍.
കര്‍ത്താവിന്‍െറ ആലയത്തില്‍ ശുശ്രൂഷചെയ്യുന്നവരേ, ദൈവത്തിന്‍െറഭവനാങ്കണത്തില്‍ നില്‍ക്കുന്നവരേ, അവിടുത്തെ സ്‌തുതിക്കുവിന്‍,
സങ്കീര്‍ത്തനങ്ങള്‍ 135 : 1-2
 
But let those who favor my just cause shout for joy and be glad. May they ever say, “Exalted be the Lord who delights in the peace of his loyal servant.”
Psalms 35:27 
എന്‍െറ നീതി സ്‌ഥാപിച്ചുകിട്ടാന്‍ആഗ്രഹിക്കുന്നവര്‍ ആനന്‌ദിച്ച്‌ ആര്‍പ്പിടട്ടെ! തന്‍െറ ദാസന്‍െറ ശ്രയസ്‌സില്‍സന്തോഷിക്കുന്ന കര്‍ത്താവുവലിയവനാണ്‌, എന്ന്‌ അവര്‍ എന്നും പറയുമാറാകട്ടെ!
സങ്കീര്‍ത്തനങ്ങള്‍ 35 : 27
 
An altar of earth make for me, and sacrifice upon it your burnt offerings and communion sacrifices, your sheep and your oxen. In every place where I cause my name to be invoked I will come to you and bless you.
Exodus 20:24 
നിങ്ങള്‍ എനിക്കു മണ്ണുകൊണ്ട്‌ ഒരു ബലിപീഠം ഉണ്ടാക്കണം. അ തിന്‍മേല്‍ ആടുകളെയും കാളകളെയും ദഹ നബലികളും സമാധാനബലികളുമായി അര്‍പ്പിക്കണം. എന്‍െറ നാമം അനുസ്‌മരിക്കാന്‍ ഞാന്‍ ഇടവരുത്തുന്നിടത്തെല്ലാം ഞാന്‍ നിങ്ങളുടെ അടുക്കലേക്കു വന്ന്‌ നിങ്ങളെ അനുഗ്രഹിക്കും.
പുറപ്പാട്‌ 20 : 24
 
The Lord, however, had not chosen the nation for the sake of the place, but the place for the sake of the nation. Therefore, the place itself, having shared in the nation’s misfortunes, afterward participated in their good fortune; and what the Almighty had forsaken in wrath was restored in all its glory, once the great Sovereign Lord became reconciled.
2 Maccabees 5:19‭-‬20
കര്‍ത്താവ്‌ വിശുദ്‌ധ സ്‌ഥലത്തിനുവേണ്ടി ജനത്തെ തിരഞ്ഞെടുക്കുകയല്ല, ജനത്തിനുവേണ്ടി സ്‌ഥലം തിരഞ്ഞെടുക്കുകയാണു ചെയ്‌തത്‌.
അതിനാല്‍, ജനത്തിന്‍െറ കഷ്‌ടതകളിലും ഐശ്വര്യത്തിലും ആ സ്‌ഥലവും പങ്കുചേര്‍ന്നു. സര്‍വശക്‌തന്‍ ക്രോധത്താല്‍ പുറംതള്ളിയതിനെ പരമോന്നതനായ അവിടുന്ന്‌ ജനത്തോട്‌ അനുരഞ്‌ജനപ്പെട്ടപ്പോള്‍ അതിന്‍െറ സര്‍വ മഹത്വത്തിലും പുനഃസ്‌ഥാപിച്ചു.
2 മക്കബായര്‍ 5 : 19-20

No comments:

Post a Comment