Friday, August 24, 2018

What should you pray for?

But I say to you, love your enemies, and pray for those who persecute you,
Matthew 5:44
എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍.
മത്തായി 5 : 44

bless those who curse you, pray for those who mistreat you.
Luke 6:28
ശപിക്കുന്നവരെ അനുഗ്രഹിക്കുവിന്‍; അധിക്‌ഷേപിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍.
ലൂക്കാ 6 : 28

Then he said to them, “My soul is sorrowful even to death. Remain here and keep watch with me.”
Matthew 26:38
അവന്‍ അവരോടു പറഞ്ഞു: തീവ്രദുഃഖത്താല്‍ ഞാന്‍ മരണത്തോളം എത്തിയിരിക്കുന്നു. നിങ്ങള്‍ എന്നോടൊത്ത്‌ ഉണര്‍ന്നിരിക്കുക.
മത്തായി 26 : 38

Watch and pray that you may not undergo the test. The spirit is willing, but the flesh is weak.”
Matthew 26:41
പ്രലോഭനത്തില്‍ അകപ്പെടാതിരിക്കാന്‍ നിങ്ങള്‍ ഉണര്‍ന്നിരുന്നു പ്രാര്‍ഥിക്കുവിന്‍; ആത്‌മാവു സന്നദ്‌ധമെങ്കിലും ശരീരം ബലഹീനമാണ്‌.
മത്തായി 26 : 41

Watch and pray that you may not undergo the test. The spirit is willing but the flesh is weak.”
Mark 14:38
പ്രലോഭനത്തില്‍ അകപ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ഥിക്കുവിന്‍. ആത്‌മാവ്‌ സന്നദ്‌ധമെങ്കിലും ശരീരം ബലഹീനമാണ്‌.
മര്‍ക്കോസ്‌ 14 : 38

For everyone who asks, receives; and the one who seeks, finds; and to the one who knocks, the door will be opened.
Luke 11:10
എന്തെന്നാല്‍ ചോദിക്കുന്ന ഏവനും ലഭിക്കുന്നു. അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു. മുട്ടുന്നവനു തുറന്നുകിട്ടുകയും ചെയ്യുന്നു.
ലൂക്കാ 11 : 10

And we have this confidence in him, that if we ask anything according to his will, he hears us.
1 John 5:14
അവന്‍െറ ഇഷ്‌ടത്തിനനുസൃതമായി എന്തെങ്കിലും നാം ചോദിച്ചാല്‍, അവിടുന്നു നമ്മുടെ പ്രാര്‍ഥന കേള്‍ക്കും എന്നതാണു നമുക്ക്‌ അവനിലുള്ള ഉറപ്പ്‌.
1 യോഹന്നാന്‍ 5 : 14

And if we know that he hears us in regard to whatever we ask, we know that what we have asked him for is ours.
1 John 5:15
നമ്മുടെ അപേക്‌ഷ അവിടുന്നു കേള്‍ക്കുന്നെന്നു നമുക്കറിയാമെങ്കില്‍, നാം ചോദിച്ചതു കിട്ടിക്കഴിഞ്ഞു എന്നു നമുക്ക്‌ അറിയാം.
1 യോഹന്നാന്‍ 5 : 15

Strive eagerly for the greatest spiritual gifts. But I shall show you a still more excellent way.
1 Corinthians 12:31
എന്നാല്‍, ഉത്‌കൃഷ്‌ടദാനങ്ങള്‍ക്കുവേണ്ടി തീക്‌ഷ്‌ണമായി അഭിലഷിക്കുവിന്‍. ഉത്തമ മായ മാര്‍ഗം ഞാന്‍ നിങ്ങള്‍ക്കു കാണിച്ചു തരാം.
1 കോറിന്തോസ്‌ 12 : 31

കൃതജ്‌ഞതാഭരിതരായി ഉണര്‍ന്നിരുന്ന്‌ നിരന്തരം പ്രാര്‍ഥിക്കുവിന്‍.
കൊളോസോസ്‌ 4 : 2
Persevere in prayer, being watchful in it with thanksgiving;
Colossians 4:2

so ask the master of the harvest to send out laborers for his harvest.”
Matthew 9:38
അതിനാല്‍, തന്‍െറ വിളഭൂമിയിലേക്കു വേലക്കാരെ അയയ്‌ക്കാന്‍ വിളവിന്‍െറ നാഥനോടു പ്രാര്‍ഥിക്കുവിന്‍.
മത്തായി 9 : 38

If you then, who are wicked, know how to give good gifts to your children, how much more will the Father in heaven give the holy Spirit to those who ask him?” .
Luke 11:13
മക്കള്‍ക്കു നല്ല ദാനങ്ങള്‍ നല്‍കാന്‍ ദുഷ്‌ടരായ നിങ്ങള്‍ക്ക്‌ അറിയാമെങ്കില്‍, സ്വര്‍ഗ സ്‌ഥനായ പിതാവ്‌ തന്നോടു ചോദിക്കുന്നവര്‍ക്ക്‌ എത്രയധികമായി പരിശുദ്‌ധാത്‌മാവിനെ നല്‍കുകയില്ല!
ലൂക്കാ 11 : 13

With all prayer and supplication, pray at every opportunity in the Spirit. To that end, be watchful with all perseverance and supplication for all the holy ones
Ephesians 6:18
നിങ്ങള്‍ അപേക്‌ഷകളോടുംയാചനകളോടും കൂടെ എല്ലാസമയവും ആത്‌മാവില്‍ പ്രാര്‍ഥനാനിരതരായിരിക്കുവിന്‍. അവിശ്രാന്തം ഉണര്‍ന്നിരുന്ന്‌ എല്ലാ വിശുദ്‌ധര്‍ക്കുംവേണ്ടി പ്രാര്‍ഥിക്കുവിന്‍.
എഫേസോസ്‌ 6 : 18

Then he told them a parable about the necessity for them to pray always without becoming weary. He said,
Luke 18:1
ഭഗ്‌നാശരാകാതെ എപ്പോഴും പ്രാര്‍ഥിക്കണം എന്നു കാണിക്കാന്‍ യേശു അവരോട്‌ ഒരു ഉപമ പറഞ്ഞു:
ലൂക്കാ 18 : 1

[For] if I pray in a tongue, my spirit is at prayer but my mind is unproductive.
1 Corinthians 14:14
ഞാന്‍ ഭാഷാവരത്തോടെ പ്രാര്‍ഥിക്കുമ്പോള്‍ എന്‍െറ ആത്‌മാവു പ്രാര്‍ഥിക്കുന്നു. എന്നാല്‍, എന്‍െറ മനസ്‌സ്‌ ഫലരഹിതമായിരിക്കും.
1 കോറിന്തോസ്‌ 14 : 14

In the same way, the Spirit too comes to the aid of our weakness; for we do not know how to pray as we ought, but the Spirit itself intercedes with inexpressible groanings.
Romans 8:26
നമ്മുടെ ബലഹീനതയില്‍ ആത്‌മാവ്‌ നമ്മെസഹായിക്കുന്നു. വേണ്ടവിധം പ്രാര്‍ഥിക്കേണ്ടതെങ്ങനെയെന്നു നമുക്കറിഞ്ഞുകൂടാ. എന്നാല്‍, അവാച്യമായ നെടുവീര്‍പ്പുകളാല്‍ ആത്‌മാവുതന്നെ നമുക്കുവേണ്ടി മാധ്യസ്‌ഥ്യം വഹിക്കുന്നു.
റോമാ 8 : 26

And the one who searches hearts knows what is the intention of the Spirit, because it intercedes for the holy ones according to God’s will. God’s Indomitable Love in Christ.
Romans 8:27
ഹൃദയങ്ങള്‍ പരിശോധിക്കുന്നവന്‍ ആത്‌മാവിന്‍െറ ഇംഗിതം ഗ്രഹിക്കുന്നു. എന്തെന്നാല്‍, ആത്‌മാവ്‌ദൈവഹിതമനുസരിച്ചാണ്‌ വിശുദ്‌ധര്‍ക്കുവേണ്ടി മാധ്യസ്‌ഥ്യം വഹിക്കുന്നത്‌.
റോമാ 8 : 27

Therefore, confess your sins to one another and pray for one another, that you may be healed. The fervent prayer of a righteous person is very powerful.
James 5:16
നിങ്ങള്‍ സൗഖ്യം പ്രാപിക്കാനായി പരസ്‌പരം പാപങ്ങള്‍ ഏറ്റുപറയുകയും പ്രാര്‍ഥിക്കുകയും ചെയ്യുവിന്‍. നീതിമാന്‍െറ പ്രാര്‍ഥന വളരെ ശക്‌തിയുള്ളതും ഫല ദായകവുമാണ്‌.
യാക്കോബ്‌ 5 : 16

Is anyone among you sick? He should summon the presbyters of the church, and they should pray over him and anoint [him] with oil in the name of the Lord,
James 5:14
നിങ്ങളില്‍ ആരെങ്കിലും രോഗിയാണെങ്കില്‍ അവന്‍ സഭയിലെ ശ്രഷ്‌ഠന്‍മാരെ വിളിക്കട്ടെ. അവര്‍ കര്‍ത്താവിന്‍െറ നാമത്തില്‍ അവനെ തൈ ലാഭിഷേകം ചെയ്‌ത്‌ അവനുവേണ്ടി പ്രാര്‍ഥിക്കട്ടെ.
യാക്കോബ്‌ 5 : 14

and the prayer of faith will save the sick person, and the Lord will raise him up. If he has committed any sins, he will be forgiven. Confession and Intercession.
James 5:15
വിശ്വാസത്തോടെയുള്ള പ്രാര്‍ഥന രോഗിയെ സുഖപ്പെടുത്തും; കര്‍ത്താവ്‌ അവനെ എഴുന്നേല്‍പിക്കും; അവന്‍ പാപങ്ങള്‍ചെയ്‌തിട്ടുണ്ടെങ്കില്‍ അവിടുന്ന്‌ അവനു മാപ്പു നല്‍കും.
യാക്കോബ്‌ 5 : 15

Is anyone among you suffering? He should pray. Is anyone in good spirits? He should sing praise.
James 5:13
നിങ്ങളുടെയിടയില്‍ ദുരിതം അനുഭവിക്കുന്നവന്‍ പ്രാര്‍ഥിക്കട്ടെ. ആഹ്ലാദിക്കുന്നവന്‍ സ്‌തുതിഗീതം ആലപിക്കട്ടെ.
യാക്കോബ്‌ 5 : 13

Finally, brothers, pray for us, so that the word of the Lord may speed forward and be glorified, as it did among you,
2 Thessalonians 3:1
അവസാനമായി സഹോദരരേ, കര്‍ത്താവിന്‍െറ വചനത്തിനു നിങ്ങളുടെയിടയില്‍ ലഭിച്ചതുപോലെ മറ്റെല്ലായിടത്തും പ്രചാര വും മഹത്വവും ലഭിക്കുന്നതിനും ദുഷ്‌ടന്‍മാരും അധര്‍മികളുമായ മനുഷ്യരില്‍നിന്നു ഞങ്ങള്‍ രക്‌ഷപെടുന്നതിനുമായി ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍.
2 തെസലോനിക്കാ 3 : 1

at the same time, pray for us, too, that God may open a door to us for the word, to speak of the mystery of Christ, for which I am in prison,
Colossians 4:3
ദൈവം വചനത്തിന്‍െറ കവാടം ഞങ്ങള്‍ക്കു തുറന്നുതരാനും ഞങ്ങള്‍ ക്രിസ്‌തുവിന്‍െറ രഹസ്യം പ്രഖ്യാപിക്കാനുമായി നിങ്ങള്‍ ഞങ്ങള്‍ക്കുവേണ്ടിയും പ്രാര്‍ഥിക്കണം. ഇതിനായിട്ടാണല്ലോ ഞാന്‍ ബന്‌ധനസ്‌ഥനായിരിക്കുന്നത്‌.
കൊളോസോസ്‌ 4 : 3

Give your servant, therefore, a listening heart to judge your people and to distinguish between good and evil. For who is able to give judgment for this vast people of yours?”
1 Kings 3:9
ഈ മഹാജനത്തെ ഭരിക്കാന്‍ ആര്‍ക്കു കഴിയും? ആകയാല്‍, നന്‍മയും തിന്‍മയും വിവേചി  ച്ചറിഞ്ഞ്‌ അങ്ങയുടെ ജനത്തെ ഭരിക്കാന്‍ പോരുന്ന വിവേകം ഈ ദാസനു നല്‍കിയാലും.
1 രാജാക്കന്‍മാര്‍ 3 : 9

Give to my son Solomon a wholehearted desire to keep your commandments, precepts, and statutes, that he may carry out all these plans and build the palace for which I have made preparation.”
1 Chronicles 29:19
എന്‍െറ മകന്‍ സോളമന്‌ അവിടുത്തെ കല്‍പനകളും നിയമങ്ങളും ചട്ടങ്ങളും പൂര്‍ണഹൃദയത്തോടെ പാലിക്കാനും അവിടുത്തെ ആലയം - ഞാന്‍ അതിനു സജ്‌ജീകരണങ്ങള്‍ ചെയ്‌തിട്ടുണ്ട്‌ - നിര്‍മിക്കാനും കൃപ നല്‌കണമേ!
1 ദിനവൃത്താന്തം 29 : 19

Answer me, Lord ! Answer me, that this people may know that you, Lord , are God and that you have turned their hearts back to you.”
1 Kings 18:37
കര്‍ത്താവേ, എന്‍െറ പ്രാര്‍ഥന കേള്‍ക്കണമേ! അങ്ങ്‌ മാത്രമാണു ദൈവമെന്നും അങ്ങ്‌ ഇവരുടെ ഹൃദയങ്ങളെ തിരിച്ചുവിളിക്കുന്നെന്നും അവര്‍ അറിയുന്നതിന്‌ എന്‍െറ പ്രാര്‍ഥന കേള്‍ക്കണമേ!
1 രാജാക്കന്‍മാര്‍ 18 : 37

and went a day’s journey into the wilderness, until he came to a solitary broom tree and sat beneath it. He prayed for death: “Enough, Lord ! Take my life, for I am no better than my ancestors.”
1 Kings 19:4
അവിടെനിന്ന്‌ അവന്‍ തനിയെ മരുഭൂമിയിലൂടെ ഒരു ദിവസത്തെ വഴി നടന്ന്‌ ഒരു വാടാമുള്‍ച്ചെടിയുടെ തണലിലിരുന്നു. അവന്‍ മരണത്തിനായി പ്രാര്‍ഥിച്ചു: കര്‍ത്താവേ, മതി; എന്‍െറ പ്രാണനെ സ്വീകരിച്ചാലും! ഞാന്‍ എന്‍െറ പിതാക്കന്‍മാരെക്കാള്‍ മെച്ചമല്ല.
1 രാജാക്കന്‍മാര്‍ 19 : 4

For the peace of Jerusalem pray: “May those who love you prosper!
Psalms 122:6
ജറുസലെമിന്‍െറ സമാധാനത്തിനുവേണ്ടി പ്രാര്‍ഥിക്കുവിന്‍; നിന്നെ സ്‌നേഹിക്കുന്നവര്‍ക്ക്‌ ഐശ്വര്യമുണ്ടാകട്ടെ!
സങ്കീര്‍ത്തനങ്ങള്‍ 122 : 6

Seek the welfare of the city to which I have exiled you; pray for it to the Lord , for upon its welfare your own depends.
Jeremiah 29:7
ഞാന്‍ നിങ്ങളെ അടിമകളായി അയച്ചിരിക്കുന്ന നഗരങ്ങളുടെ സമാധാനത്തിനായിയത്‌നിക്കുവിന്‍; അവയ്‌ക്കുവേണ്ടി കര്‍ത്താവിനോടു പ്രാര്‍ഥിക്കുവിന്‍. നിങ്ങളുടെ ക്‌ഷേമം അവയുടെ ക്‌ഷേമത്തെ ആശ്രയിച്ചാണിരിക്കുന്നത്‌.
ജറെമിയാ 29 : 7

He shall pray and God will favor him; he shall see God’s face with rejoicing; for he restores a person’s righteousness.
Job 33:26
അപ്പോള്‍ മനുഷ്യന്‍ ദൈവത്തോടുപ്രാര്‍ഥിക്കുകയും അവിടുന്ന്‌അവനെ സ്വീകരിക്കുകയും ചെയ്യും, അവിടുത്തെ സന്നിധിയില്‍ അവന്‍ സന്തോഷത്തോടെ പ്രവേശിക്കും. അവന്‍ തന്‍െറ രക്‌ഷയെക്കുറിച്ച്‌മനുഷ്യരോട്‌ ആവര്‍ത്തിച്ചു പറയും.
ജോബ്‌ 33 : 26

As for me, far be it from me to sin against the Lord by ceasing to pray for you and to teach you the good and right way.
1 Samuel 12:23
നിങ്ങള്‍ക്കുവേണ്ടി തുടര്‍ന്നു പ്രാര്‍ഥിക്കാതെ കര്‍ത്താവിനെതിരേ പാപം ചെയ്യാന്‍ അവിടുന്ന്‌ എനിക്കു ഇടവരുത്താതിരിക്കട്ടെ! ഞാന്‍ നിങ്ങള്‍ക്കു നേര്‍വഴി ഉപദേശിക്കും.
1 സാമുവല്‍ 12 : 23

Then Moses cried to the Lord , “Please, not this! Please, heal her!”
Numbers 12:13
മോശ കര്‍ത്താവിനോടു നിലവിളിച്ചു: ഞാന്‍ കേണപേക്ഷിക്കുന്നു, ദൈവമേ, അവളെ സുഖപ്പെടുത്തണമേ!
സംഖ്യ 12 : 13

Then I proclaimed a fast, there by the river of Ahava, that we might humble ourselves before our God to seek from him a safe journey for ourselves, our children, and all our possessions.
Ezra 8:21
ദൈവസന്നിധിയില്‍ ഞങ്ങളെത്തന്നെ എളിമപ്പെടുത്തുന്നതിനും, മക്കളോടും വ സ്‌തുവകകളോടും കൂടെയുള്ള ഞങ്ങളുടെയാത്ര സുഗമമാകുന്നതിനും വേണ്ടി ദൈവത്തോടു പ്രാര്‍ഥിക്കുന്നതിന്‌ അഹാവാ നദീതീരത്തുവച്ചു ഞാന്‍ ഒരു ഉപവാസം പ്രഖ്യാപിച്ചു.
എസ്രാ 8 : 21

May your ears be attentive, and your eyes open, to hear the prayer that I, your servant, now offer in your presence day and night for your servants the Israelites, confessing the sins we have committed against you, I and my ancestral house included.
Nehemiah 1:6
ഈ ദാസനെ കടാക്‌ഷിച്ച്‌ പ്രാര്‍ഥന ശ്രവിക്കണമേ! അവിടുത്തെ ജന മായ ഞങ്ങള്‍ അങ്ങേക്കെതിരേ ചെയ്‌തുപോയ പാപങ്ങള്‍ ഏറ്റുപറയുന്നു. ഞാനും എന്‍െറ പിതൃഭവനവും പാപം ചെയ്‌തിരിക്കുന്നു.
നെഹമിയാ 1 : 6

Lord , may your ears be attentive to the prayer of your servant and that of all your servants who willingly revere your name. Grant success to your servant this day, and let him find favor with this man”—for I was cupbearer to the king.
Nehemiah 1:11
കര്‍ത്താവേ, ഈ ദാസന്‍െറയും അവിടുത്തെനാമം വണങ്ങുന്ന ഇതര ദാസരുടെയും പ്രാര്‍ഥന ശ്രവിക്കണമേ! അവിടുത്തെ ദാസന്‌ ഇന്ന്‌ വിജയമരുളണമേ! ഈ മനുഷ്യന്‌ എന്നോടു കരുണ തോന്നാന്‍ ഇടയാക്കണമേ! ഞാന്‍ രാജാവിന്‍െറ പാനപാത്രവാഹകന്‍ ആയിരുന്നു.
നെഹമിയാ 1 : 11

We prayed to our God and posted a watch against them day and night for fear of what they might do.
Nehemiah 4:3
ഞങ്ങള്‍ ഞങ്ങളുടെ ദൈവത്തോടു പ്രാര്‍ഥിക്കുകയും അവര്‍ക്കെതിരേ രാവും പകലും കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്‌തു.
നെഹമിയാ 4 : 9

Ask the Lord for rain in the spring season, the Lord who brings storm clouds, and heavy rains, who gives to everyone grain in the fields.
Zechariah 10:1
വസന്തവൃഷ്‌ടിയുടെ കാലത്ത്‌ കര്‍ത്താവിനോടു മഴ ചോദിക്കുവിന്‍. മഴക്കാറയയ്‌ക്കുന്നതും മഴ പെയ്യിച്ച്‌ എല്ലാവര്‍ക്കും വേണ്ടി വയലിനെ ഹരിതപൂര്‍ണമാക്കുന്നതും കര്‍ത്താവാണ്‌.
സഖറിയാ 10 : 1

I prayed for this child, and the Lord granted my request.
1 Samuel 1:27
ഈ കുഞ്ഞിനുവേണ്ടിയാണു ഞാന്‍ പ്രാര്‍ഥിച്ചത്‌; എന്‍െറ പ്രാര്‍ഥന കര്‍ത്താവ്‌ കേട്ടു.
1 സാമുവല്‍ 1 : 27

Manoah then prayed to the Lord . “Please, my Lord,” he said, “may the man of God whom you sent return to us to teach us what to do for the boy who is to be born.”
Judges 13:8
മനോവ കര്‍ത്താവിനോട്‌ പ്രാര്‍ഥിച്ചു. കര്‍ത്താവേ, അങ്ങ്‌ അയ  ച്ചദൈവപുരുഷന്‍ വീണ്ടും ഞങ്ങളുടെയടുക്കല്‍ വന്ന്‌ ജനിക്കാനിരിക്കുന്ന ശിശുവിനുവേണ്ടി ഞങ്ങളെന്താണ്‌ ചെയ്യേണ്ടതെന്ന്‌ അറിയിക്കാന്‍ ഇടയാക്കണമേ!
ന്യായാധിപന്‍മാര്‍ 13 : 8

When I heard this report, I began to weep and continued mourning for several days, fasting and praying before the God of heaven.
Nehemiah 1:4
ഇതുകേട്ടു ഞാന്‍ നിലത്തിരുന്നു കരഞ്ഞു; ദിവസങ്ങളോളം വിലപിക്കുകയും ഉപവസിക്കുകയും ചെയ്‌തു. സ്വര്‍ഗസ്‌ഥനായ ദൈവത്തിന്‍െറ സന്നിധിയില്‍ ഞാന്‍ പ്രാര്‍ഥിച്ചു:
നെഹമിയാ 1 : 4

approached Jeremiah the prophet and said, “Please grant our petition; pray for us to the Lord , your God, for all this remnant. As you see, only a few of us remain, but once we were many.
Jeremiah 42:2
ജറെമിയാപ്രവാചകനോടു പറഞ്ഞു: ഞങ്ങളുടെ അപേക്‌ഷ കേട്ടാലും. അവശേഷിച്ചിരിക്കുന്ന ഞങ്ങള്‍ക്കുവേണ്ടി നിന്‍െറ ദൈവമായ കര്‍ത്താവിനോടു പ്രാര്‍ഥിക്കുക. വലിയ ജനമായിരുന്ന ഞങ്ങളില്‍ കുറച്ചുപേര്‍ മാത്രമേ അവശേഷിച്ചിട്ടുള്ളു എന്നു നീ കാണുന്നുവല്ലോ.
ജറെമിയാ 42 : 2

The greater part of the people, in fact, chiefly from Ephraim, Manasseh, Issachar, and Zebulun, had not cleansed themselves. Nevertheless they ate the Passover, contrary to the prescription; because Hezekiah prayed for them, saying, “May the good Lord grant pardon to all who have set their heart to seek God, the Lord , the God of their ancestors, even though they are not clean as holiness requires.”
2 Chronicles 30:18‭-‬19
വളരെപ്പേര്‍ - അതില്‍ ബഹുഭൂരിപക്‌ഷവും എഫ്രായിം, മനാസ്‌സെ, ഇസാക്കര്‍, സെബുലൂണ്‍ ഗോത്രങ്ങളില്‍നിന്നുള്ളവര്‍ - വിധിപ്രകാരമല്ലാതെ പെസഹാ ഭക്‌ഷിച്ചു. ഹെസെക്കിയാ അവര്‍ക്കുവേണ്ടി ഇപ്രകാരം പ്രാര്‍ഥിച്ചു:
ദേവാലയനിയമപ്രകാരമുള്ള ശുദ്‌ധീകരണം കഴിഞ്ഞിട്ടില്ലാത്തവരെങ്കിലും, തങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവിനെ ഹൃദയപൂര്‍വം അന്വേഷിക്കുന്ന ഓരോരുത്തരോടും നല്ലവനായ കര്‍ത്താവു ക്‌ഷമിക്കുമാറാകട്ടെ.
2 ദിനവൃത്താന്തം 30 : 18-19

I pray for them. I do not pray for the world but for the ones you have given me, because they are yours,
John 17:9
ഞാന്‍ അവര്‍ക്കുവേണ്ടിയാണുപ്രാര്‍ഥിക്കുന്നത്‌; ലോകത്തിനുവേണ്ടിയല്ല, അങ്ങ്‌ എനിക്കു തന്നവര്‍ക്കു വേണ്ടിയാണ്‌ പ്രാര്‍ഥിക്കുന്നത്‌. എന്തെന്നാല്‍, അവര്‍ അവിടുത്തേക്കുള്ളവരാണ്‌. എനിക്കുള്ളതെല്ലാം അങ്ങയുടേതാണ്‌.
യോഹന്നാന്‍ 17 : 9

“I pray not only for them, but also for those who will believe in me through their word,
John 17:20
അവര്‍ക്കുവേണ്ടി മാത്രമല്ല, അവരുടെ വചനം മൂലം എന്നില്‍ വിശ്വസിക്കുന്നവര്‍ക്കുവേണ്ടിക്കൂടിയാണു ഞാന്‍ പ്രാര്‍ഥിക്കുന്നത്‌.
യോഹന്നാന്‍ 17 : 20

He advanced a little and fell prostrate in prayer, saying, “My Father, if it is possible, let this cup pass from me; yet, not as I will, but as you will.”
Matthew 26:39
അവന്‍ അല്‍പദൂരം മുന്നോട്ടു ചെന്ന്‌ കമിഴ്‌ന്നു വീണു പ്രാര്‍ഥിച്ചു: എന്‍െറ പിതാവേ, സാധ്യമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നകന്നുപോകട്ടെ. എങ്കിലും എന്‍െറ ഹിതംപോലെയല്ല; അവിടുത്തെ ഹിതംപോലെയാകട്ടെ.
മത്തായി 26 : 39

Withdrawing a second time, he prayed again, “My Father, if it is not possible that this cup pass without my drinking it, your will be done!”
Matthew 26:42
രണ്ടാം പ്രാവശ്യവും അവന്‍ പോയി പ്രാര്‍ഥിച്ചു: എന്‍െറ പിതാവേ, ഞാന്‍ കുടിക്കാതെ ഇതു കടന്നുപോകയില്ലെങ്കില്‍ അങ്ങയുടെ ഹിതം നിറവേറട്ടെ!
മത്തായി 26 : 42

He left them and withdrew again and prayed a third time, saying the same thing again.
Matthew 26:44
അവന്‍ അവരെവിട്ടു മൂന്നാം പ്രാവശ്യവും പോയി അതേ പ്രാര്‍ഥന ആവര്‍ത്തിച്ചു.
മത്തായി 26 : 44

Then he said to them, “My soul is sorrowful even to death. Remain here and keep watch.”
Mark 14:34
അവന്‍ അവരോടു പറഞ്ഞു: എന്‍െറ ആത്‌മാവ്‌ മരണത്തോളം ദുഃഖിതമായിരിക്കുന്നു. നിങ്ങള്‍ ഇവിടെ ഉണര്‍ന്നിരിക്കുവിന്‍.
മര്‍ക്കോസ്‌ 14 : 34

He advanced a little and fell to the ground and prayed that if it were possible the hour might pass by him;
Mark 14:35
അവന്‍ അല്‍പദൂരം മുന്നോട്ടു ചെന്ന്‌, നിലത്തുവീണ്‌, സാധ്യമെങ്കില്‍ ആ മണിക്കൂര്‍ തന്നെ കടന്നുപോകട്ടെ എന്നു പ്രാര്‍ഥിച്ചു.
മര്‍ക്കോസ്‌ 14 : 35

he said, “Abba, Father, all things are possible to you. Take this cup away from me, but not what I will but what you will.”
Mark 14:36
അവന്‍ പറഞ്ഞു: ആബ്‌ബാ, പിതാവേ, എല്ലാം അങ്ങേക്കു സാധ്യമാണ്‌. ഈ പാനപാത്രം എന്നില്‍ നിന്നു മാറ്റിത്തരണമേ! എന്നാല്‍ എന്‍െറ ഹിതമല്ല അങ്ങയുടെ ഹിതം മാത്രം.
മര്‍ക്കോസ്‌ 14 : 36

Withdrawing again, he prayed, saying the same thing.
Mark 14:39
അവന്‍ വീണ്ടും പോയി, അതേ വചനം പറഞ്ഞുപ്രാര്‍ഥിച്ചു.
മര്‍ക്കോസ്‌ 14 : 39

For we rejoice when we are weak but you are strong. What we pray for is your improvement.
2 Corinthians 13:9
ഞങ്ങള്‍ ബലഹീനരും നിങ്ങള്‍ ബലവാന്‍മാരും ആയിരിക്കുമ്പോള്‍ ഞങ്ങള്‍ സന്തോഷിക്കുന്നു. നിങ്ങളുടെ പുനരുദ്‌ധാരണത്തിനുവേണ്ടിയാണ്‌ ഞങ്ങള്‍ പ്രാര്‍ഥിക്കുന്നത്‌.
2 കോറിന്തോസ്‌ 13 : 9

do not cease giving thanks for you, remembering you in my prayers,  that the God of our Lord Jesus Christ, the Father of glory, may give you a spirit of wisdom and revelation resulting in knowledge of him.
Ephesians 1:16‭-‬17
നിങ്ങളെപ്രതി ദൈവത്തിനു കൃതജ്‌ഞതയര്‍പ്പിക്കുകയും ചെയ്യുന്നതില്‍നിന്ന്‌ ഞാന്‍ വിരമിച്ചിട്ടില്ല.
നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്‍െറ ദൈവവും മഹത്വത്തിന്‍െറ പിതാവുമായവന്‍ ജ്‌ഞാനത്തിന്‍െറയും വെ ളിപാടിന്‍െറയും ആത്‌മാവിനെ നിങ്ങള്‍ക്കു പ്രദാനം ചെയ്‌തുകൊണ്ട്‌ തന്നെക്കുറിച്ചുള്ള പൂര്‍ണമായ അറിവിലേക്കു നിങ്ങളെ നയിക്കട്ടെ!
എഫേസോസ്‌ 1 : 16-17

To this end, we always pray for you, that our God may make you worthy of his calling and powerfully bring to fulfillment every good purpose and every effort of faith,
2 Thessalonians 1:11
നമ്മുടെ ദൈവം നിങ്ങളെ തന്‍െറ വിളിക്കു യോഗ്യരായി പരിഗണിക്കുന്നതിനും നിങ്ങളുടെ എല്ലാ സദുദ്‌ദേശ്യങ്ങളും വിശ്വാസത്തിന്‍െറ പ്രവൃത്തികളും തന്‍െറ ശക്‌തിയാല്‍ പൂര്‍ത്തിയാക്കുന്നതിനുമായി ഞങ്ങള്‍ സദാ പ്രാര്‍ഥിക്കുന്നു.
2 തെസലോനിക്കാ 1 : 11

And this is my prayer: that your love may increase ever more and more in knowledge and every kind of perception,  to discern what is of value, so that you may be pure and blameless for the day of Christ,
Philippians 1:9‭-‬10
നിങ്ങളുടെ സ്‌നേഹം ജ്‌ഞാനത്തിലും എല്ലാത്തരത്തിലുമുള്ള വിവേചനാശക്‌തിയിലും ഉത്തരോത്തരം വര്‍ധിച്ചുവരട്ടെ എന്നു ഞാന്‍ പ്രാര്‍ഥിക്കുന്നു.
അങ്ങനെ, ഉത്തമമായവ തെരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്കു കഴിയും.
ഫിലിപ്പി 1 : 9-10

Paul replied, “I would pray to God that sooner or later not only you but all who listen to me today might become as I am except for these chains.”
Acts 26:29
പൗലോസ്‌ പറഞ്ഞു: എളുപ്പത്തിലോ അല്ലാതെയോ, നീ മാത്രമല്ല ഇന്ന്‌ എന്‍െറ വാക്കു കേട്ടുകൊണ്ടിരിക്കുന്ന എല്ലാവരും, ഈ ചങ്ങലയുടെ കാര്യത്തിലൊഴികെ, എന്നെപ്പോലെ ആകണമെന്നാണ്‌ ഞാന്‍ ദൈവത്തോടു പ്രാര്‍ഥിക്കുന്നത്‌.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 26 : 29

First of all, then, I ask that supplications, prayers, petitions, and thanksgivings be offered for everyone,
1 Timothy 2:1
എല്ലാവര്‍ക്കുംവേണ്ടി അപേക്ഷകളുംയാചനകളും മാധ്യസ്ഥപ്രാര്‍ത്ഥനകളും ഉപകാരസ്‌മരണകളും അര്‍പ്പിക്കണമെന്ന്‌ ഞാന്‍ ആദ്യമേ ആഹ്വനം ചെയ്യുന്നു.
1 തിമോത്തേയോസ്‌ 2 : 1

and also for me, that speech may be given me to open my mouth, to make known with boldness the mystery of the gospel
Ephesians 6:19
ഞാന്‍ വായ്‌ തുറക്കുമ്പോള്‍ എനിക്കു വചനം ലഭിക്കാനും സുവിശേഷത്തിന്‍െറ രഹസ്യം ധൈര്യപൂര്‍വം പ്രഘോഷിക്കാനും നിങ്ങള്‍ എനിക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍.
എഫേസോസ്‌ 6 : 19

for which I am an ambassador in chains, so that I may have the courage to speak as I must. A Final Message.
Ephesians 6:20
സുവിശേഷ രഹസ്യത്തിന്‍െറ ബന്‌ധനസ്‌ഥനായ സ്‌ഥാനപതിയാണല്ലോ ഞാന്‍. എന്‍െറ കടമയ്‌ക്കൊത്തവിധം ധീരതയോടെ പ്രസംഗിക്കാന്‍വേണ്ടി നിങ്ങള്‍ പ്രാര്‍ഥിക്കണം.
എഫേസോസ്‌ 6 : 20

So now take seven bulls and seven rams, and go to my servant Job, and sacrifice a burnt offering for yourselves, and let my servant Job pray for you. To him I will show favor, and not punish your folly, for you have not spoken rightly concerning me, as has my servant Job.”
Job 42:8
അതിനാല്‍, ഇപ്പോള്‍ത്തന്നെ ഏഴുകാളകളെയും ഏഴു മുട്ടാടുകളെയും കൊണ്ട്‌ ജോബിന്‍െറ അടുക്കല്‍ച്ചെന്ന്‌ നിങ്ങള്‍ക്കുവേണ്ടി ദഹനബലി അര്‍പ്പിക്കുവിന്‍; എന്‍െറ ദാസനായ ജോബ്‌ നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്‌ഥിക്കും. ഞാന്‍ അവന്‍െറ പ്രാര്‍ത്‌ഥന സ്വീകരിച്ച്‌ നിങ്ങളുടെ ഭോഷത്തത്തിന്‌ നിങ്ങളെ ശിക്‌ഷിക്കുകയില്ല. നിങ്ങള്‍ എന്‍െറ ദാസനായ ജോബിനെപ്പോലെ എന്നെപ്പറ്റി ശരിയായതു സംസാരിച്ചില്ല.
ജോബ്‌ 42 : 8

If anyone sees his brother sinning, if the sin is not deadly, he should pray to God and he will give him life. This is only for those whose sin is not deadly. There is such a thing as deadly sin, about which I do not say that you should pray.
1 John 5:16
 മരണത്തിനര്‍ഹമല്ലാത്ത പാപം സഹോദരന്‍ ചെയ്യുന്നത്‌ ഒരുവന്‍ കണ്ടാല്‍ അവന്‍ പ്രാര്‍ഥിക്കട്ടെ. അവനു ദൈവം ജീവന്‍ നല്‍കും. മരണാര്‍ഹമല്ലാത്ത പാപം ചെയ്യുന്നവര്‍ക്കു മാത്രമാണിത്‌. മരണാര്‍ഹമായ പാപമുണ്ട്‌. അതെപ്പറ്റി പ്രാര്‍ഥിക്കണമെന്നു ഞാന്‍ പറയുന്നില്ല.
1 യോഹന്നാന്‍ 5 : 16

The Lord also restored the prosperity of Job, after he had prayed for his friends; the Lord even gave to Job twice as much as he had before.
Job 42:10
ജോബ്‌ തന്‍െറ സ്‌നേഹിതന്‍മാര്‍ക്കുവേണ്ടി പ്രാര്‍ത്‌ഥിച്ചപ്പോള്‍ അവനുണ്ടായിരുന്ന ഐശ്വര്യം കര്‍ത്താവ്‌ തിരിയെക്കൊടുത്തു. അവിടുന്ന്‌ അത്‌ ഇരട്ടിയായിക്കൊടുത്തു.
ജോബ്‌ 42 : 10

But he persisted: “Please, do not let my Lord be angry if I speak up this last time. What if ten are found there?” For the sake of the ten, he replied, I will not destroy it.
Genesis 18:32
അവന്‍ പറഞ്ഞു: കര്‍ത്താവേ, കോപിക്കരുതേ! ഒരു തവണകൂടി മാത്രം ഞാന്‍ സംസാരിക്കട്ടെ. പത്തുപേരെ അവിടെയുള്ളുവെങ്കിലോ? അവിടുന്ന്‌ അരുളിച്ചെയ്‌തു: ആ പത്തുപേരെപ്രതി ഞാന്‍ അതു നശിപ്പിക്കുകയില്ല.
ഉല്‍പത്തി 18 : 32

In return for my love they slander me, even though I prayed for them.
Psalms 109:4
ഞാന്‍ അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുമ്പോള്‍ പോലും എന്‍െറ സ്‌നേഹത്തിനു പകരമായി അവര്‍ കുറ്റാരോപണം നടത്തുന്നു.
സങ്കീര്‍ത്തനങ്ങള്‍ 109 : 4

Brothers, pray for us [too].
1 Thessalonians 5:25
സഹോദരരേ, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍.
1 തെസലോനിക്കാ 5 : 25

I especially ask for your prayers that I may be restored to you very soon.
Hebrews 13:19
ഞാന്‍ എത്രയും വേഗം നിങ്ങളുടെ അടുത്തു തിരിച്ചുവരുന്നതിനു നിങ്ങള്‍ ഏറെശുഷ്‌കാന്തിയോടെ പ്രാര്‍ഥിക്കണമെന്നു ഞാനപേക്‌ഷിക്കുന്നു.
ഹെബ്രായര്‍ 13 : 19

Simon said in reply, “Pray for me to the Lord, that nothing of what you have said may come upon me.”
Acts 8:24
ശിമയോന്‍മറുപടി പറഞ്ഞു: നിങ്ങള്‍ പറഞ്ഞതൊന്നും എനിക്കു സംഭവിക്കാതിരിക്കാന്‍ എനിക്കുവേണ്ടി നിങ്ങള്‍ കര്‍ത്താവിനോടു പ്രാര്‍ഥിക്കുക.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 8 : 24

Again, [amen,] I say to you, if two of you agree on earth about anything for which they are to pray, it shall be granted to them by my heavenly Father.
Matthew 18:19
വീണ്ടും ഞാന്‍ നിങ്ങളോടു പറയുന്നു: ഭൂമിയില്‍ നിങ്ങളില്‍ രണ്ടുപേര്‍ യോജിച്ചു ചോദിക്കുന്ന ഏതു കാര്യവും എന്‍െറ സ്വര്‍ഗസ്‌ഥനായ പിതാവ്‌ നിറവേറ്റിത്തരും.
മത്തായി 18 : 19

No comments:

Post a Comment