Tuesday, August 14, 2018

God's promises 1


But the righteous live forever, and in the Lord is their recompense, and the thought of them is with the Most High. Therefore shall they receive the splendid crown, the beautiful diadem, from the hand of the Lord , For he will shelter them with his right hand, and protect them with his arm.
Wisdom 5:15‭-‬16 

നീതിമാന്‍മാര്‍ എന്നേക്കും ജീവിക്കും. അവരുടെ പ്രതിഫലം കര്‍ത്താവിന്‍െറ പക്കലുണ്ട്‌; അത്യുന്നതന്‍ അവരെ പരിപാലിക്കുന്നു.
അതുകൊണ്ട്‌ മഹത്തരവും സുന്‌ദരവുമായ കിരീടം അവര്‍ക്ക്‌ കര്‍ത്താവില്‍നിന്നു ലഭിക്കും. അവിടുത്തെ വലത്തുകരം അവരെ രക്‌ഷിക്കും. അവിടുത്തെ ഭുജം അവരെ കാത്തുകൊള്ളും.
ജ്‌ഞാനം 5 : 15-16

The Lord is close to the brokenhearted, saves those whose spirit is crushed.
Psalms 34:18
ഹൃദയം നുറുങ്ങിയവര്‍ക്കു കര്‍ത്താവ്‌സമീപസ്‌ഥനാണ്‌; മനമുരുകിയവരെ അവിടുന്നു രക്‌ഷിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 34 : 18

“They trust in weapons and acts of daring, but we trust in almighty God, who can by a mere nod destroy not only those who attack us but even the whole world.”
2 Maccabees 8:18
അവന്‍ ആയുധത്തിലും സാഹസകൃത്യങ്ങളിലും ആശ്രയിക്കുന്നു. നമുക്കെതിരേ വരുന്ന ശത്രുക്കളെയും ലോകം മുഴുവനെത്തന്നെയും അംഗുലീചലനംകൊണ്ടു തറപറ്റിക്കാന്‍ കഴിയുന്ന സര്‍വശക്‌തനായ ദൈവത്തിലാണു നമ്മുടെ പ്രത്യാശ.
2 മക്കബായര്‍ 8 : 18
 
No evil shall befall you, no affliction come near your tent.
Psalms 91:10
നിനക്ക്‌ ഒരു തിന്‍മയും ഭവിക്കുകയില്ല; ഒരനര്‍ഥവും നിന്‍െറ കൂടാരത്തെ സമീപിക്കുകയില്ല.
സങ്കീര്‍ത്തനങ്ങള്‍ 91 : 10
 
The angel of the Lord encamps around those who fear him, and he saves them.
Psalms 34:7
കര്‍ത്താവിന്‍െറ ദൂതന്‍ദൈവഭക്‌തരുടെ ചുറ്റും പാളയമടിച്ച്‌അവരെ രക്‌ഷിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 34 : 7
 
I know that you can do all things, and that no purpose of yours can be hindered.
Job 42:2
അങ്ങേക്കെല്ലാം സാധിക്കുമെന്നും അങ്ങയുടെ യാതൊരു ഉദ്‌ദേശ്യവും തടയാനാവുകയില്ലെന്നും ഞാനറിയുന്നു.
ജോബ്‌ 42 : 2
 
The righteous cry out, the Lord hears and he rescues them from all their afflictions.
Psalms 34:17
നീതിമാന്‍മാര്‍ സഹായത്തിനു നിലവിളിക്കുമ്പോള്‍ കര്‍ത്താവു കേള്‍ക്കുന്നു; അവരെ സകലവിധ കഷ്‌ടതകളിലുംനിന്ന്‌ രക്‌ഷിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 34 : 17

Many are the troubles of the righteous, but the Lord delivers him from them all.
Psalms 34:19
നീതിമാന്‍െറ ക്‌ളേശങ്ങള്‍ അസംഖ്യമാണ്‌, അവയില്‍നിന്നെല്ലാം കര്‍ത്താവുഅവനെ മോചിപ്പിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 34 : 19

Behind and before you encircle me and rest your hand upon me. Such knowledge is too wonderful for me, far too lofty for me to reach.
Psalms 139:5‭-‬6 
മുന്‍പിലും പിന്‍പിലും അവിടുന്ന്‌എനിക്കു കാവല്‍നില്‍ക്കുന്നു; അവിടുത്തെ കരം എന്‍െറ മേലുണ്ട്‌.
ഈ അറിവ്‌ എന്നെ വിസ്‌മയിപ്പിക്കുന്നു; എനിക്ക്‌ അപ്രാപ്യമാംവിധം അത്‌ ഉന്നതമാണ്‌.
സങ്കീര്‍ത്തനങ്ങള്‍ 139 : 5-6

Then the Lord will guide you always and satisfy your thirst in parched places, will give strength to your bones And you shall be like a watered garden, like a flowing spring whose waters never fail.
Isaiah 58:11
കര്‍ത്താവ്‌ നിന്നെ നിരന്തരം നയിക്കും; മരുഭൂമിയിലും നിനക്കു സമൃദ്‌ധി നല്‍കും; നിന്‍െറ അസ്‌ഥികളെ ബലപ്പെടുത്തും. നനച്ചു വളര്‍ത്തിയ പൂന്തോട്ടവും വറ്റാത്തനീരുറവയുംപോലെ ആകും നീ.
ഏശയ്യാ 58 : 11
 
Whatever you ask for in prayer with faith, you will receive.”
Matthew 21:22
വിശ്വാസത്തോടെ പ്രാര്‍ഥിക്കുന്നതെല്ലാം നിങ്ങള്‍ക്കു ലഭിക്കും.
മത്തായി 21 : 22
 
But not in hurried flight will you go out, nor leave in headlong haste, For the Lord goes before you, and your rear guard is the God of Israel.
Isaiah 52:12
നിങ്ങള്‍ തിടുക്കം കൂട്ടേണ്ടാ; വേഗം ഓടുകയും വേണ്ടാ. കര്‍ത്താവ്‌ നിങ്ങളുടെ മുന്‍പില്‍ നടക്കും. ഇസ്രായേലിന്‍െറ ദൈവമായിരിക്കും നിങ്ങളുടെ പിന്‍കാവല്‍ക്കാരന്‍.
ഏശയ്യാ 52 : 12

And you shall be secure, because there is hope; you shall look round you and lie down in safety;
Job 11:18
പ്രത്യാശയുള്ളതുകൊണ്ട്‌ നിനക്ക്‌ആത്‌മവിശ്വാസം ഉണ്ടാകും. നീ സംരക്‌ഷിക്കപ്പെടുകയും സുരക്‌ഷിതനായിവിശ്രമിക്കുകയും ചെയ്യും.
ജോബ്‌ 11 : 18

Cast all your worries upon him because he cares for you.
1 Peter 5:7 
ദൈവത്തിന്‍െറ ശക്‌തമായ കരത്തിന്‍കീഴില്‍, നിങ്ങള്‍ താഴ്‌മയോടെ നില്‍ക്കുവിന്‍. അവിടുന്നു തക്കസമയത്തു നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്‌കണ്‌ഠകളെല്ലാം അവിടുത്തെ ഏല്‍പിക്കുവിന്‍. അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്‌ധാലുവാണ്‌.
നിങ്ങള്‍ സമചിത്തതയോടെ ഉണര്‍ന്നിരിക്കുവിന്‍.
1 പത്രോസ് 5 : 6-7

I will give them a heart to know me, that I am the Lord . They shall be my people and I will be their God, for they shall return to me with their whole heart.
Jeremiah 24:7
ഞാനാണു കര്‍ത്താവ്‌ എന്നു ഗ്രഹിക്കുന്നതിനായി ഞാന്‍ അവര്‍ക്കു ഹൃദയം നല്‍കും. അവര്‍ എന്‍െറ ജനവും ഞാന്‍ അവരുടെ ദൈവവുമായിരിക്കും. അവര്‍ പൂര്‍ണഹൃദയത്തോടെ എന്‍െറ അടുക്കലേക്കു തിരിച്ചുവരും. ജറെമിയാ 24 : 7

I know, Lord , that your judgments are righteous; though you afflict me, you are faithful.
Psalms 119:75 
കര്‍ത്താവേ, അങ്ങയുടെ വിധികള്‍ന്യായയുക്‌തമാണെന്നും വിശ്വസ്‌തതമൂലമാണ്‌ അവിടുന്ന്‌ എന്നെ കഷ്‌ടപ്പെടുത്തിയതെന്നും ഞാനറിയുന്നു.
സങ്കീര്‍ത്തനങ്ങള്‍ 119 : 75

let Israel hope in the Lord , For with the Lord is mercy, with him is plenteous redemption,
Psalms 130:7 
പ്രഭാതത്തിനുവേണ്ടി കാത്തിരിക്കുന്ന കാവല്‍ക്കാരെക്കാള്‍ ആകാംക്‌ഷയോടെ ഇസ്രായേല്‍ കര്‍ത്താവിനെ കാത്തിരിക്കട്ടെ; എന്തെന്നാല്‍, കര്‍ത്താവു കാരുണ്യവാനാണ്‌; അവിടുന്ന്‌ ഉദാരമായി രക്‌ഷ നല്‍കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 130 : 7

The law of the Lord is perfect, refreshing the soul. The decree of the Lord is trustworthy, giving wisdom to the simple.
Psalms 19:8 
കര്‍ത്താവിന്‍െറ സാക്‌ഷ്യം വിശ്വാസ്യമാണ്‌; അതു വിനീതരെ വിജ്‌ഞാനികളാക്കുന്നു: കര്‍ത്താവിന്‍െറ കല്‍പനകള്‍നീതിയുക്‌തമാണ്‌; അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; കര്‍ത്താവിന്‍െറ പ്രമാണം വിശുദ്‌ധമാണ്‌; അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 19 : 8

Have you not surrounded him and his family and all that he has with your protection? You have blessed the work of his hands, and his livestock are spread over the land.
Job 1:10
അങ്ങ്‌ അവനും അവന്‍െറ ഭവനത്തിനും സമ്പത്തിനും ചുറ്റും വേലികെട്ടി സുരക്‌ഷിതത്വം നല്‍കി. അവന്‍െറ പ്രവൃത്തികളെ അനുഗ്രഹിച്ചു; അവന്‍െറ സമ്പത്ത്‌ വര്‍ധിപ്പിക്കുകയും ചെയ്‌തു.
ജോബ്‌ 1 : 10
 
If, then, you truly listen to my commandments which I give you today, loving and serving the Lord , your God, with your whole heart and your whole being, I will give the seasonal rain to your land, the early rain and the late rain, that you may have your grain, wine and oil to gather in; and I will bring forth grass in your fields for your animals. Thus you may eat and be satisfied.
Deuteronomy 11:13‭-‬15 

ഇന്നു ഞാന്‍ നിങ്ങള്‍ക്കു നല്‍കുന്ന കല്‍പനകള്‍ അനുസരിച്ചു നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ പൂര്‍ണഹൃദയത്തോടും പൂര്‍ണാത്‌മാവോടും കൂടെ സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്യുകയാണെങ്കില്‍
നിങ്ങള്‍ക്ക്‌ ധാന്യങ്ങളും വീഞ്ഞും എണ്ണയും സമൃദ്‌ധമായി ലഭിക്കത്തക്കവിധം നിങ്ങളുടെ ഭൂമിക്കാവശ്യമായ ശരത്‌കാലവൃഷ്‌ടിയും വസന്തകാലവൃഷ്‌ടിയുംയഥാസമയം അവിടുന്നു നല്‍കും.
നിങ്ങള്‍ക്കു ഭക്‌ഷ്യവിഭവങ്ങള്‍ നല്‍കുന്ന കന്നുകാലികള്‍ക്കാവശ്യമായ പുല്ല്‌ നിങ്ങളുടെ മേച്ചില്‍ സ്‌ഥലത്തു ഞാന്‍ മുളപ്പിക്കും. അങ്ങനെ നിങ്ങള്‍ സംതൃപ്‌തരാകും.
നിയമാവര്‍ത്തനം 11 : 13-15

Whoever has my commandments and observes them is the one who loves me. And whoever loves me will be loved by my Father, and I will love him and reveal myself to him.”
John 14:21
എന്‍െറ കല്‍പനകള്‍ സ്വീകരിക്കുകയും പാലിക്കുകയും ചെയ്യുന്നവനാണ്‌ എന്നെ സ്‌നേഹിക്കുന്നത്‌. എന്നെ സ്‌നേഹിക്കുന്നവനെ എന്‍െറ പിതാവും സ്‌നേഹിക്കും. ഞാനും അവനെ സ്‌നേഹിക്കുകയും എന്നെ അവനു വെളിപ്പെടുത്തുകയും ചെയ്യും.
യോഹന്നാന്‍ 14 : 21

To proclaim: “The Lord is just; my rock, in whom there is no wrong.”
Psalms 92:16
 കര്‍ത്താവു നീതിമാനാണെന്ന്‌ അവര്‍പ്രഘോഷിക്കുന്നു; അവിടുന്നാണ്‌ എന്‍െറ അഭയശില; അനീതി അവിടുത്തെ തീണ്ടിയിട്ടില്ല.
സങ്കീര്‍ത്തനങ്ങള്‍ 92 : 15

A psalm of David. The Lord is my shepherd; there is nothing I lack.
Psalms 23:1
കര്‍ത്താവാണ്‌ എന്‍െറ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
സങ്കീര്‍ത്തനങ്ങള്‍ 23 : 1

 
Asa called upon the Lord , his God: “Lord , there is none like you to help the powerless against the strong. Help us, Lord , our God, for we rely on you, and in your name we have come against this multitude. You are the Lord , our God; do not let men prevail against you.”
2 Chronicles 14:10
അപ്പോള്‍ ആസാ തന്‍െറ ദൈവമായ കര്‍ത്താവിനോടു നിലവിളിച്ചു: കര്‍ത്താവേ, ബലവാനെതിരേ ബലഹീനനെ സഹായിക്കാന്‍ അവിടുന്നല്ലാതെ മറ്റാരുമില്ല. ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, ഞങ്ങള്‍ അങ്ങയെ ശരണം പ്രാപിക്കുന്നു; ഞങ്ങളെ സഹായിക്കണമേ! അവിടുത്തെനാമത്തിലാണ്‌ ഞങ്ങള്‍ ഈ വലിയ സൈന്യത്തിനെതിരേ വന്നിരിക്കുന്നത്‌. കര്‍ത്താവേ, അവിടുന്നാണു ഞങ്ങളുടെ ദൈവം; അങ്ങേക്കെതിരേ മര്‍ത്യന്‍ പ്രബലനാകരുതേ!
2 ദിനവൃത്താന്തം 14 : 11
  
I will encamp at my house, a garrison against invaders; No oppressor will overrun them again, for now I have seen their affliction. Zechariah 9:8
ആരും കയറിയിറങ്ങി നടക്കാതിരിക്കാന്‍ ഞാന്‍ എന്‍െറ ഭവനത്തിനു ചുറ്റും പാളയമടിച്ചു കാവല്‍ നില്‍ക്കും. ഒരു മര്‍ദകനും ഇനി അവരെ കീഴടക്കുകയില്ല. എന്‍െറ കണ്ണ്‌ അവരുടെമേല്‍ ഉണ്ട്‌.
സഖറിയാ 9 : 8
 
and he said to the latter, “Run, speak to that official: Jerusalem will be unwalled, because of the abundance of people and beasts in its midst. Zechariah 2:8
നിങ്ങളെ കവര്‍ച്ചചെയ്‌ത ജനതകളുടെ അടുത്തേക്ക്‌ അവിടുത്തെ മഹത്വം എന്നെ അയച്ചു. നിങ്ങളെ സ്‌പര്‍ശിക്കുന്നവന്‍ അവിടുത്തെ കൃഷ്‌ണമണിയെയാണ്‌ സ്‌പര്‍ശിക്കുന്നത്‌. സൈന്യങ്ങളുടെ കര്‍ത്താവായ അവിടുന്ന്‌ അരുളിച്ചെയ്യുന്നു: സഖറിയാ 2 : 8
 
The Lord will fight for you; you have only to keep still.” Exodus 14:14
കര്‍ത്താവു നിങ്ങള്‍ക്കുവേണ്ടിയുദ്‌ധം ചെയ്‌തു കൊള്ളും. നിങ്ങള്‍ ശാന്തരായിരുന്നാല്‍ മതി. പുറപ്പാട്‌ 14 : 14
 
When you lie down, you will not be afraid, when you rest, your sleep will be sweet. Proverbs 3:24
നീ നിര്‍ഭയനായിരിക്കും; നിനക്കു സുഖനിദ്രലഭിക്കുകയും ചെയ്യും. സുഭാഷിതങ്ങള്‍ 3 : 24
 
Thus says the Lord : See! I will restore the fortunes of Jacob’s tents, on his dwellings I will have compassion; A city shall be rebuilt upon its own ruins, a citadel restored where it should be. From them will come praise, the sound of people rejoicing. I will increase them, they will not decrease, I will glorify them, they will not be insignificant. Jeremiah 30:18‭-‬19
കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: യാക്കോബിന്‍െറ കൂടാരങ്ങളുടെ ഭാഗധേയം ഞാന്‍ പുനഃസ്‌ഥാപിക്കും. അവരുടെ വാസസ്‌ഥലങ്ങളോടു ഞാന്‍ കാരുണ്യം പ്രകടിപ്പിക്കും. നഗരം നാശക്കൂമ്പാരത്തില്‍നിന്നു വീണ്ടും പണിയപ്പെടും; കൊട്ടാരം അതിന്‍െറ സ്‌ഥാനത്തുതന്നെ വീണ്ടും ഉയര്‍ന്നു നില്‍ക്കും.
അവയില്‍നിന്നു കൃതജ്‌ഞതാഗീതങ്ങളും സന്തുഷ്‌ടരുടെ ആഹ്ലാദാരവവും ഉയരും: ഞാന്‍ അവരെ വര്‍ധിപ്പിക്കും; അവര്‍ കുറഞ്ഞു പോവുകയില്ല. ഞാന്‍ അവരെ മഹത്വമണിയിക്കും; അവര്‍ നിസ്‌സാരരാവുകയില്ല. ജറെമിയാ 30 : 18-19
 
For you will surely have a future, and your hope will not be cut off. Proverbs 23:18
തീര്‍ച്ചയായും നിനക്കൊരു ഭാവിയുണ്ട്‌; നിന്‍െറ പ്രതീക്‌ഷയ്‌ക്കു ഭംഗം നേരിടുകയില്ല.സുഭാഷിതങ്ങള്‍ 23 : 18
 
When you walk, your step will not be impeded, and should you run, you will not stumble. Proverbs 4:12
നടക്കുമ്പോള്‍ നിന്‍െറ കാലിടറുകയില്ല.ഓടുമ്പോള്‍ വീഴുകയുമില്ല. സുഭാഷിതങ്ങള്‍ 4 : 12
 
Proverbs 18:10 The name of the Lord is a strong tower; the just run to it and are safe.
കര്‍ത്താവിന്‍െറ നാമം ബലിഷ്‌ഠമായ ഒരു ഗോപുരമാണ്‌; നീതിമാന്‍ അതില്‍ ഓടിക്കയറിസുരക്‌ഷിതനായിക്കഴിയുന്നു.സുഭാഷിതങ്ങള്‍ 18 : 10
 
John 14:1 “Do not let your hearts be troubled. You have faith in God; have faith also in me.
നിങ്ങളുടെ ഹൃദയം അസ്വസ്‌ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍. യോഹന്നാന്‍ 14 : 1
 
Acts 18:10 for I am with you. No one will attack and harm you, for I have many people in this city.”
എന്തെന്നാല്‍, ഞാന്‍ നിന്നോടുകൂടെയുണ്ട്‌. ആരും നിന്നെ ആക്രമിക്കുകയോ ഉപദ്രവിക്കുകയോ ഇല്ല. ഈ നഗരത്തില്‍ എനിക്കു വളരെ ആളുകളുണ്ട്‌. അപ്പ. പ്രവര്‍ത്തനങ്ങള്‍ 18 : 10
 
Psalms 118:17 I shall not die but live and declare the deeds of the Lord .
ഞാന്‍ മരിക്കുകയില്ല, ജീവിക്കും;ഞാന്‍ കര്‍ത്താവിന്‍െറ പ്രവൃത്തികള്‍ പ്രഘോഷിക്കും. സങ്കീര്‍ത്തനങ്ങള്‍ 118 : 17
 
1 Maccabees 2:61 And so, consider this from generation to generation, that none who hope in Heaven shall fail in strength.
തലമുറ തലമുറയായി ദൈവത്തില്‍ വിശ്വാസം അര്‍പ്പിക്കുന്നവരാരും അശക്‌തരാവുകയില്ല എന്നു ഗ്രഹിക്കുവിന്‍. 1 മക്കബായര്‍ 2 : 61
 
2 Maccabees 8:18 He said, “They trust in weapons and acts of daring, but we trust in almighty God, who can by a mere nod destroy not only those who attack us but even the whole world.”
അവന്‍ വീണ്ടും പറഞ്ഞു: അവര്‍ ആയുധത്തിലും സാഹസകൃത്യങ്ങളിലും ആശ്രയിക്കുന്നു. നമുക്കെതിരേ വരുന്ന ശത്രുക്കളെയും ലോകം മുഴുവനെത്തന്നെയും അംഗുലീചലനം കൊണ്ടു തറപറ്റിക്കാന്‍ കഴിയുന്ന സര്‍വശക്‌തനായ ദൈവത്തിലാണു നമ്മുടെ പ്രത്യാശ. 2 മക്കബായര്‍ 8 : 18
 
Romans 8:28 We know that all things work for good for those who love God, who are called according to his purpose.
ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്‌, അവിടുത്തെ പദ്‌ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്‌, അവിടുന്നു സകലവും നന്‍മയ്‌ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ. റോമാ 8 : 28
 
Romans 8:31 What then shall we say to this? If God is for us, who can be against us?
ഇതിനെക്കുറിച്ചു നാം എന്താണു പറയേണ്ടത്‌? ദൈവം നമ്മുടെ പക്‌ഷത്തെങ്കില്‍ ആരു നമുക്ക്‌ എതിരുനില്‍ക്കും? റോമാ 8 : 31
 
Philippians 4:19 My God will fully supply whatever you need, in accord with his glorious riches in Christ Jesus.
എന്‍െറ ദൈവം തന്‍െറ മഹത്വത്തിന്‍െറ സമ്പന്നതയില്‍നിന്ന്‌ യേശുക്രിസ്‌തുവഴി നിങ്ങള്‍ക്ക്‌ ആവശ്യമുള്ളതെല്ലാം നല്‍കും. ഫിലിപ്പി 4 : 19
 
Philippians 4:13 I have the strength for everything through him who empowers me.
എന്നെ ശക്‌തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും.
ഫിലിപ്പി 4 : 13
 
Isaiah 40:29 He gives power to the faint, abundant strength to the weak.
തളര്‍ന്നവന്‌ അവിടുന്ന്‌ ബലം നല്‍കുന്നു; ദുര്‍ബലനു ശക്‌തി പകരുകയും ചെയ്യുന്നു.
ഏശയ്യാ 40 : 29
 
Psalm 121:2 My help comes from the Lord, the Maker of heaven and earth
എനിക്കു സഹായം കര്‍ത്താവില്‍നിന്നു വരുന്നു; ആകാശവും ഭൂമിയും സൃഷ്‌ടിച്ചകര്‍ത്താവില്‍നിന്ന്‌.
സങ്കീര്‍ത്തനങ്ങള്‍ 121 : 2

Isiah 41:10 Do not fear: I am with you; do not be anxious: I am your God. I will strengthen you, I will help you, I will uphold you with my victorious right hand.
ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്‌. സംഭ്രമിക്കേണ്ടാ, ഞാനാണ്‌ നിന്‍െറ ദൈവം. ഞാന്‍ നിന്നെ ശക്‌തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്‍െറ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും. ഏശയ്യാ 41 : 10
 
Isiah 41: 13. For I am the LORD, your God, who grasp your right hand;It is I who say to you, Do not fear,I will help you.
നിന്‍െറ ദൈവവും കര്‍ത്താവുമായ ഞാന്‍ നിന്‍െറ വലത്തുകൈ പിടിച്ചിരിക്കുന്നു. ഞാനാണു പറയുന്നത്‌, ഭയപ്പെടേണ്ടാ. ഞാന്‍ നിന്നെ സഹായിക്കും. ഏശയ്യാ 41 : 13
 
The spirit of the Lord G od is upon me, because the Lord has anointed me; He has sent me to bring good news to the afflicted, to bind up the brokenhearted, To proclaim liberty to the captives, release to the prisoners, To announce a year of favor from the Lord and a day of vindication by our God; To comfort all who mourn; to place on those who mourn in Zion a diadem instead of ashes, To give them oil of gladness instead of mourning, a glorious mantle instead of a faint spirit. They will be called oaks of justice, the planting of the Lord to show his glory.
Isaiah 61:1‭-‬3 

ദൈവമായ കര്‍ത്താവിന്‍െറ ആത്‌മാവ്‌ എന്‍െറ മേല്‍ ഉണ്ട്‌. പീഡിതരെ സദ്വാര്‍ത്ത അറിയിക്കുന്നതിന്‌ അവിടുന്ന്‌ എന്നെ അഭിഷേകംചെയ്‌തിരിക്കുന്നു.
ഹൃദയം തകര്‍ന്ന വരെ ആശ്വസിപ്പിക്കാനും തടവുകാര്‍ക്കു മോചനവും ബന്‌ധിതര്‍ക്കു സ്വാതന്ത്യ്രവും പ്രഖ്യാപിക്കാനും കര്‍ത്താവിന്‍െറ കൃപാവത്‌സരവും നമ്മുടെ ദൈവത്തിന്‍െറ പ്രതികാരദിനവും പ്രഘോഷിക്കാനും വിലപിക്കുന്നവര്‍ക്കു സമാശ്വാസം നല്‍കാനും എന്നെ അയച്ചിരിക്കുന്നു.
സീയോനില്‍ വിലപിക്കുന്നവര്‍ കര്‍ത്താവ്‌ നട്ടുപിടിപ്പി  ച്ചനീതിയുടെ ഓക്കുമരങ്ങള്‍ എന്ന്‌ വിളിക്കപ്പെടാനും അവിടുത്തെ മഹത്വം പ്രകീര്‍ത്തിക്കപ്പടാനും വേണ്ടി അവര്‍ക്കു വെണ്ണീറിനുപകരം പുഷ്‌പ മാല്യവും വിലാപത്തിനുപകരം ആനന്‌ദത്തിന്‍െറ തൈലവും തളര്‍ന്ന മനസ്‌സിനുപകരം സ്‌തുതിയുടെ മേലങ്കിയും നല്‍കാന്‍ അവിടുന്ന്‌ എന്നെ അയച്ചിരിക്കുന്നു.
ഏശയ്യാ 61 : 1-3

No comments:

Post a Comment