Tuesday, August 14, 2018

God's promise to bless

Joel 2:25 I will repay you double what the swarming locust has eaten, The hopper, the consuming locust, and the cutter, my great army I sent against you.
വിട്ടില്‍, വെട്ടുകിളി, പച്ചക്കുതിര, കമ്പിളിപ്പുഴു എന്നിങ്ങനെ ഞാന്‍ അയ  ച്ചമഹാസൈന്യങ്ങള്‍ നശിപ്പി  ച്ചസംവത്‌സരങ്ങളിലെ വിളവുകള്‍ ഞാന്‍ തിരിച്ചുതരും. ജോയേല്‍ 2 : 25
 
Matthew 1:21She will bear a son and you are to name him Jesus, because he will save his people from their sins.
അവള്‍ ഒരു പുത്രനെ പ്രസവിക്കും. നീ അവന്‌ യേശു എന്നുപേരിടണം. എന്തെന്നാല്‍, അവന്‍ തന്‍െറ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു മോചിപ്പിക്കും. മത്തായി 1 : 21
 
Matthew 3:11 I am baptizing you with water, for repentance, but the one who is coming after me is mightier than I. I am not worthy to carry his sandals. He will baptize you with the holy Spirit and fire.
മാനസാന്തരത്തിനായി ഞാന്‍ ജലംകൊണ്ടു നിങ്ങളെ സ്‌നാനപ്പെടുത്തി. എന്‍െറ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ ശക്‌തന്‍; അവന്‍െറ ചെരിപ്പു വഹിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല; അവന്‍ പരിശുദ്‌ധാത്‌മാവിനാലും അഗ്‌നിയാലും നിങ്ങളെ സ്‌നാനപ്പെടുത്തും. വീശുമുറം അവന്‍െറ കൈയിലുണ്ട്‌. മത്തായി 3 : 11
 
Psalms 91:10 No evil shall befall you, no affliction come near your tent.
നിനക്ക്‌ ഒരു തിന്‍മയും ഭവിക്കുകയില്ല; ഒരനര്‍ഥവും നിന്‍െറ കൂടാരത്തെസമീപിക്കുകയില്ല. സങ്കീര്‍ത്തനങ്ങള്‍ 91 : 10
 
Zephaniah 3:17 The Lord , your God, is in your midst, a mighty savior, Who will rejoice over you with gladness, and renew you in his love, Who will sing joyfully because of you,
നിന്‍െറ ദൈവമായ കര്‍ത്താവ്‌, വിജയം നല്‍കുന്ന യോദ്‌ധാവ്‌, നിന്‍െറ മധ്യേ ഉണ്ട്‌. സെഫാനിയാ 3 : 17
 
Jeremiah 20:11 But the Lord is with me, like a mighty champion: my persecutors will stumble, they will not prevail. In their failure they will be put to utter shame, to lasting, unforgettable confusion.
എന്നാല്‍ വീരയോദ്‌ധാവിനെപ്പോലെ കര്‍ത്താവ്‌ എന്‍െറ പക്‌ഷത്തുണ്ട്‌. അതിനാല്‍ എന്‍െറ പീഡകര്‍ക്കു കാലിടറും. അവര്‍ എന്‍െറ മേല്‍ വിജയം വരിക്കുകയില്ല. വിജയിക്കാതെവരുമ്പോള്‍ അവര്‍ വല്ലാതെ ലജ്‌ജിക്കും. അവര്‍ക്കുണ്ടാകുന്ന നിത്യമായ അവമാനം ഒരിക്കലും വിസ്‌മരിക്കപ്പെടുകയില്ല. ജറെമിയാ 20 : 11
 
Ben Sira 2:10 Consider the generations long past and see: has anyone trusted in the Lord and been disappointed? Has anyone persevered in his fear and been forsaken? has anyone called upon him and been ignored?
കഴിഞ്ഞതലമുറകളെപ്പറ്റി ചിന്തിക്കുവിന്‍; കര്‍ത്താവിനെ ആശ്രയിച്ചിട്ട്‌ ആരാണ്‌ ഭഗ്‌നാശനായത്‌? കര്‍ത്താവിന്‍െറ ഭക്‌തരില്‍ ആരാണ്‌പരിത്യക്‌തനായത്‌? അവിടുത്തെ വിളിച്ചപേക്‌ഷിച്ചിട്ട്‌ആരാണ്‌ അവഗണിക്കപ്പെട്ടത്‌? പ്രഭാഷകന്‍ 2 : 10
 
Jeremiah 32:40 With them I will make an everlasting covenant, never to cease doing good to them; I will put fear of me in their hearts so that they never turn away from me.
ഞാന്‍ അവരുമായി ശാശ്വതമായ ഒരു ഉടമ്പടി ഉണ്ടാക്കും; അവര്‍ക്കു നന്‍മ ചെയ്യുന്നതില്‍നിന്നു ഞാന്‍ പിന്തിരിയുകയില്ല. അവര്‍ എന്നില്‍നിന്നു പിന്തിരിയാതിരിക്കാന്‍ എന്നോടുള്ള ഭക്‌തി ഞാന്‍ അവരുടെ ഹൃദയത്തില്‍ നിക്‌ഷേപിക്കും. ജറെമിയാ 32 : 40
 
Exodus 23:25‭-‬26 You shall serve the Lord , your God; then he will bless your food and drink, and I will remove sickness from your midst; no woman in your land will be barren or miscarry; and I will give you a full span of life.
നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ നിങ്ങള്‍ ആരാധിക്കണം. അപ്പോള്‍ ഞാന്‍ നിങ്ങളുടെ ഭക്‌ഷ്യവും പാനീയവും ആശീര്‍വദിക്കും; നിങ്ങളുടെ ഇടയില്‍ നിന്നു രോഗം നിര്‍മാര്‍ജനം ചെയ്യും. ഗര്‍ഭച്‌ഛിദ്രമോ വന്‌ധ്യതയോ നാട്ടില്‍ ഉണ്ടാവുകയില്ല; നിനക്കു ഞാന്‍ ദീര്‍ഘായുസ്‌സു തരും. പുറപ്പാട്‌ 23 : 25-26

No comments:

Post a Comment