Sunday, March 17, 2019

Jesus 1

Jacob the father of Joseph, the husband of Mary. Of her was born Jesus who is called the Messiah.
Matthew 1:16
യാക്കോബ്‌ മറിയത്തിന്‍െറ ഭര്‍ത്താവായ ജോസഫിന്‍െറ പിതാവായിരുന്നു. അവളില്‍ നിന്നു ക്രിസ്‌തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു.
മത്തായി 1 : 16

Now this is how the birth of Jesus Christ came about. When his mother Mary was betrothed to Joseph, but before they lived together, she was found with child through the holy Spirit.
Matthew 1:18
യേശുക്രിസ്‌തുവിന്‍െറ ജനനം ഇപ്രകാരമായിരുന്നു: അവന്‍െറ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്‌ചയം കഴിഞ്ഞിരിക്കെ, അവര്‍ സഹവസിക്കുന്നതിനുമുമ്പ്‌ അവള്‍ പരിശുദ്‌ധാത്‌മാവിനാല്‍ ഗര്‍ഭിണിയായി കാണപ്പെട്ടു.
മത്തായി 1 : 18

She will bear a son and you are to name him Jesus, because he will save his people from their sins.”
Matthew 1:21
അവള്‍ ഒരു പുത്രനെ പ്രസവിക്കും. നീ അവന്‌ യേശു എന്നുപേരിടണം. എന്തെന്നാല്‍, അവന്‍ തന്‍െറ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു മോചിപ്പിക്കും.
മത്തായി 1 : 21

“Behold, the virgin shall be with child and bear a son, and they shall name him Emmanuel,” which means “God is with us.”
Matthew 1:23
ദൈവം നമ്മോടുകൂടെ എന്നര്‍ഥമുള്ള എമ്മാനുവേല്‍ എന്ന്‌ അവന്‍ വിളിക്കപ്പെടും എന്നു കര്‍ത്താവ്‌ പ്രവാചകന്‍മുഖേന അരുളിച്ചെയ്‌തതു പൂര്‍ത്തിയാകാന്‍വേണ്ടിയാണ്‌ ഇതെല്ലാം സംഭവിച്ചത്‌.
മത്തായി 1 : 23

He went and dwelt in a town called Nazareth, so that what had been spoken through the prophets might be fulfilled, “He shall be called a Nazorean.”
Matthew 2:23
അവന്‍ നസറായന്‍ എന്നു വിളിക്കപ്പെടും എന്നു പ്രവാചകന്‍വഴി അരുളിച്ചെയ്യപ്പെട്ടതു നിവൃത്തിയാകുവാന്‍, നസ്രത്ത്‌ എന്ന പട്ടണത്തില്‍ അവന്‍ ചെന്നുപാര്‍ത്തു.
മത്തായി 2 : 23

And a voice came from the heavens, saying, “This is my beloved Son, with whom I am well pleased.”
Matthew 3:17
ഇവന്‍ എന്‍െറ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്ന്‌ ഒരു സ്വരം സ്വര്‍ഗത്തില്‍നിന്നു കേട്ടു.
മത്തായി 3 : 17

Take my yoke upon you and learn from me, for I am meek and humble of heart; and you will find rest for yourselves.
Matthew 11:29
ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്‍െറ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്ക്‌ ആശ്വാസം ലഭിക്കും.
മത്തായി 11 : 29
As they were gathering in Galilee, Jesus said to them, “The Son of Man is to be handed over to men,
Matthew 17:22
അവര്‍ ഗലീലിയില്‍ ഒരുമിച്ചുകൂടിയപ്പോള്‍ യേശു അവരോടു പറഞ്ഞു: മനുഷ്യപുത്രന്‍മനുഷ്യരുടെ കൈകളില്‍ ഏല്‍പിക്കപ്പെടാന്‍ പോകുന്നു.
മത്തായി 17 : 22

While he was still speaking, behold, a bright cloud cast a shadow over them, then from the cloud came a voice that said, “This is my beloved Son, with whom I am well pleased; listen to him.”
Matthew 17:5
അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ശോഭയേറിയ ഒരുമേഘംവന്ന്‌ അവരെ ആവരണം ചെയ്‌തു. മേഘത്തില്‍നിന്ന്‌ ഇങ്ങനെയൊരു സ്വരമുണ്ടായി: ഇവന്‍ എന്‍െറ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു. ഇവന്‍െറ വാക്കു ശ്രവിക്കുവിന്‍.
മത്തായി 17 : 5

Simon Peter said in reply, “You are the Messiah, the Son of the living God.”
Matthew 16:16
ശിമയോന്‍ പത്രോസ്‌ പറഞ്ഞു: നീ ജീവനുള്ള ദൈവത്തിന്‍െറ പുത്രനായ ക്രിസ്‌തുവാണ്‌.
മത്തായി 16 : 16

And the crowds replied, “This is Jesus the prophet, from Nazareth in Galilee.” The Cleansing of the Temple.
Matthew 21:11
ജനക്കൂട്ടം പറഞ്ഞു: ഇവന്‍ ഗലീലിയിലെ നസറത്തില്‍ നിന്നുള്ള പ്രവാചകനായ യേശുവാണ്‌.
മത്തായി 21 : 11

‘I am the God of Abraham, the God of Isaac, and the God of Jacob’? He is not the God of the dead but of the living.”
Matthew 22:32
അവിടുന്ന്‌ മരിച്ചവരുടെ അല്ല ജീവിക്കുന്നവരുടെ ദൈവമാണ്‌.
മത്തായി 22 : 32

Jesus said to them, “Did you never read in the scriptures: ‘The stone that the builders rejected has become the cornerstone; by the Lord has this been done, and it is wonderful in our eyes’?
Matthew 21:42
യേശു അവരോടുചോദിച്ചു: പണിക്കാര്‍ ഉപേക്‌ഷിച്ചുകളഞ്ഞകല്ലു തന്നെ മൂലക്കല്ലായിത്തീര്‍ന്നു. ഇതു കര്‍ത്താവിന്‍െറ പ്രവൃത്തിയാണ്‌. നമ്മുടെ ദൃഷ്‌ടികള്‍ക്ക്‌ ഇത്‌ അദ്‌ഭുതകരമായിരിക്കുന്നു എന്നു വിശുദ്‌ധലിഖിതത്തില്‍ നിങ്ങള്‍ വായിച്ചിട്ടില്ലേ?
മത്തായി 21 : 42

saying, “What is your opinion about the Messiah? Whose son is he?” They replied, “David’s.”
Matthew 22:42
നിങ്ങള്‍ ക്രിസ്‌തുവിനെപ്പറ്റി എന്തു വിചാരിക്കുന്നു? അവന്‍ ആരുടെ പുത്രനാണ്‌? ദാവീദിന്‍െറ, എന്ന്‌ അവര്‍ പറഞ്ഞു.
മത്തായി 22 : 42

And they placed over his head the written charge against him: This is Jesus, the King of the Jews.
Matthew 27:37
ഇവന്‍ യഹൂദരുടെ രാജാവായ യേശുവാണ്‌ എന്ന ആരോപണം അവര്‍ അവന്‍െറ ശിരസ്‌സിനു മുകളില്‍ എഴുതിവച്ചു.
മത്തായി 27 : 37

He trusted in God; let him deliver him now if he wants him. For he said, ‘I am the Son of God.’”
Matthew 27:43
ഇവന്‍ ദൈവത്തിലാശ്രയിച്ചു. വേണമെങ്കില്‍ ദൈവം ഇവനെ രക്‌ഷിക്കട്ടെ. ഞാന്‍ ദൈവപുത്രനാണ്‌ എന്നാണല്ലോ ഇവന്‍ പറഞ്ഞിരുന്നത്‌.
മത്തായി 27 : 43

and from Jesus Christ, the faithful witness, the firstborn of the dead and ruler of the kings of the earth. To him who loves us and has freed us from our sins by his blood
Revelation 1:5
വിശ്വസ്‌തസാക്‌ഷിയും മൃതരില്‍നിന്നുള്ള ആദ്യജാതനും ഭൂമിയിലെ രാജാക്കന്‍മാരുടെ അ ധിപതിയുമായ യേശുക്രിസ്‌തുവില്‍നിന്നും, നിങ്ങള്‍ക്കു കൃപയും സമാധാനവും.
വെളിപാട്‌ 1 : 5

Behold, he is coming amid the clouds, and every eye will see him, even those who pierced him. All the peoples of the earth will lament him. Yes. Amen.
Revelation 1:7
ഇതാ, അവന്‍ മേഘങ്ങളുടെ അകമ്പടിയോടെ ആഗതനാകുന്നു. ഓരോ മിഴിയും അവിടുത്തെ കാണും. അവനെ കുത്തിമുറിവേല്‍പിച്ചവരും അവനെ പ്രതി മാറത്തടിച്ചു വിലപിക്കുന്ന ഭൂമിയിലെ സര്‍വഗോത്രങ്ങളും അവനെ ദര്‍ശിക്കും. ആമേന്‍.
വെളിപാട്‌ 1 : 7

“I am the Alpha and the Omega,” says the Lord God, “the one who is and who was and who is to come, the almighty.”
Revelation 1:8
ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനും സര്‍വശക്‌തനുമായ കര്‍ത്താവായ ദൈവം അരുളിച്ചെയ്യുന്നു: ഞാന്‍ ആദിയും അന്തവുമാണ്‌.
വെളിപാട്‌ 1 : 8

the one who lives. Once I was dead, but now I am alive forever and ever. I hold the keys to death and the netherworld.
Revelation 1:18
ജീവിക്കുന്നവനും. ഞാന്‍ മരിച്ചവനായിരുന്നു; എന്നാല്‍, ഇതാ, ഞാന്‍ എന്നേക്കും ജീവിക്കുന്നു; മരണത്തിന്‍െറയും നരകത്തിന്‍െറയും താക്കോലുകള്‍ എന്‍െറ കൈയിലുണ്ട്‌.
വെളിപാട്‌ 1 : 18

“To the angel of the church in Ephesus, write this: “‘The one who holds the seven stars in his right hand and walks in the midst of the seven gold lampstands says this:
Revelation 2:1
എഫേസോസിലുള്ള സഭയുടെ ദൂതന്‌ എഴുതുക: വലത്തുകൈയില്‍ ഏഴു നക്‌ഷത്രങ്ങള്‍ വഹിച്ചുകൊണ്ട്‌ ഏഴു സ്വര്‍ണദീപ പീഠങ്ങള്‍ക്കു മധ്യേ നടക്കുന്നവന്‍ ഇപ്രകാരം പറയുന്നു:
വെളിപാട്‌ 2 : 1

“To the angel of the church in Smyrna, write this: “‘The first and the last, who once died but came to life, says this:
Revelation 2:8
സ്‌മിര്‍ണായിലെ സഭയുടെ ദൂതന്‌ എഴുതുക: ആദിയും അന്തവുമായവന്‍, മരിച്ചവനും എന്നാല്‍, വീണ്ടും ജീവിക്കുന്നവനുമായവന്‍, പറയുന്നു:
വെളിപാട്‌ 2 : 8

“To the angel of the church in Pergamum, write this: “‘The one with the sharp two-edged sword says this:
Revelation 2:12
പെര്‍ഗാമോസിലെ സഭയുടെ ദൂതന്‌ എഴുതുക: മൂര്‍ച്ചയേറിയ ഇരുതല വാളുള്ള വന്‍ പറയുന്നു,
വെളിപാട്‌ 2 : 12

“To the angel of the church in Thyatira, write this: “‘The Son of God, whose eyes are like a fiery flame and whose feet are like polished brass, says this:
Revelation 2:18
തിയത്തീറായിലെ സഭയുടെ ദൂതന്‌ എഴുതുക: അഗ്‌നിനാളം പോലെ മിഴികളും പിച്ചളപോലെ പാദങ്ങളുമുള്ള ദൈവസുതന്‍ അരുളിചെയ്യുന്നു:
വെളിപാട്‌ 2 : 18

“To the angel of the church in Sardis, write this: “‘The one who has the seven spirits of God and the seven stars says this: “I know your works, that you have the reputation of being alive, but you are dead.
Revelation 3:1
സാര്‍ദീസിലെ സഭയുടെ ദൂതന്‌ എഴുതുക: ദൈവത്തിന്‍െറ സപ്‌താത്‌മാക്കളും സ പ്‌തതാരങ്ങളുമുള്ളവന്‍ പറയുന്നു: നിന്‍െറ ചെയ്‌തികള്‍ ഞാനറിയുന്നു. ജീവിച്ചിരിക്കുന്നവന്‍ എന്നാണു നിന്നെക്കുറിച്ചു പറയുന്നത്‌; പക്‌ഷേ, നീ മൃതനാണ്‌.
വെളിപാട്‌ 3 : 1

“To the angel of the church in Philadelphia, write this: “‘The holy one, the true, who holds the key of David, who opens and no one shall close, who closes and no one shall open, says this:
Revelation 3:7
ഫിലദെല്‍ഫിയായിലെ സഭയുടെ ദൂതന്‌ എഴുതുക. പരിശുദ്‌ധനും സത്യവാനും ദാവീദിന്‍െറ താക്കോല്‍ കൈവശമുള്ളവനും മറ്റാര്‍ക്കും അടയ്‌ക്കാന്‍ കഴിയാത്തവണ്ണം തുറക്കുന്നവനും മറ്റാര്‍ക്കും തുറക്കാന്‍ കഴിയാത്തവിധം അടയ്‌ക്കുന്നവനും ആയവന്‍ പറയുന്നു:
വെളിപാട്‌ 3 : 7

One of the elders said to me, “Do not weep. The lion of the tribe of Judah, the root of David, has triumphed, enabling him to open the scroll with its seven seals.”
Revelation 5:5
അപ്പോള്‍ ശ്രഷ്‌ഠന്‍മാരിലൊരാള്‍ എന്നോടു പറഞ്ഞു: കരയാതിരിക്കൂ; ഇതാ, യൂദാവംശത്തില്‍ നിന്നുള്ള സിംഹവും ദാവീദിന്‍െറ വേരും ആയവന്‍ വിജയിച്ചിരിക്കുന്നു. അവനു ചുരുള്‍ നിവര്‍ത്താനും സപ്‌തമുദ്രകള്‍ പൊട്ടിക്കാനും കഴിയും.
വെളിപാട്‌ 5 : 5

They cried out in a loud voice: “Salvation comes from our God, who is seated on the throne, and from the Lamb.”
Revelation 7:10
അവര്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: സിംഹാസനാരൂഢനായ നമ്മുടെ ദൈവത്തിന്‍െറയും കുഞ്ഞാടിന്‍െറയും പക്കലാണു രക്‌ഷ.
വെളിപാട്‌ 7 : 10

For the Lamb who is in the center of the throne will shepherd them and lead them to springs of life-giving water, and God will wipe away every tear from their eyes.”
Revelation 7:17
എന്തെന്നാല്‍, സിംഹാസന മധ്യത്തിലിരിക്കുന്ന കുഞ്ഞാട്‌ അവരെ മേയിക്കുകയും ജീവജലത്തിന്‍െറ ഉറവകളിലേക്കു നയിക്കുകയും ചെയ്യും. ദൈവം അവരുടെ കണ്ണുകളില്‍നിന്നു കണ്ണീര്‍ തുടച്ചു നീക്കും.
വെളിപാട്‌ 7 : 17

and swore by the one who lives forever and ever, who created heaven and earth and sea and all that is in them, “There shall be no more delay.
Revelation 10:6
ആകാശവും അതിലുള്ളവയും, ഭൂമിയും അതിലുള്ളവയും, സമുദ്രവും അതിലുള്ളവയും സൃഷ്‌ടി  ച്ചനിത്യം ജീവിക്കുന്നവന്‍െറ നാമത്തില്‍ ആണയിട്ടു: ഇനി കാലവിളംബം ഉണ്ടാവുകയില്ല.
വെളിപാട്‌ 10 : 6

Then I looked and there was a white cloud, and sitting on the cloud one who looked like a son of man, with a gold crown on his head and a sharp sickle in his hand.
Revelation 14:14
പിന്നെ ഞാന്‍ കണ്ടു: ഇതാ, ഒരുവെണ്‍മേഘം; മേഘത്തിന്‍മേല്‍ മനുഷ്യപുത്രനെപ്പോലെയുള്ള ഒരുവന്‍ , അവന്‍െറ ശിരസ്‌ സില്‍ സ്വര്‍ണകിരീടവും കൈയില്‍ മൂര്‍ച്ചയുള്ള അരിവാളുമുണ്ട്‌.
വെളിപാട്‌ 14 : 14

Then I saw the heavens opened, and there was a white horse; its rider was [called] “Faithful and True.” He judges and wages war in righteousness.
Revelation 19:11
സ്വര്‍ഗം തുറക്കപ്പെട്ടതായി ഞാന്‍ കണ്ടു. ഇതാ, ഒരു വെള്ളക്കുതിര. അതിന്‍െറ പുറത്തിരിക്കുന്നവന്‍ വിശ്വസ്‌തനെന്നും സ ത്യവാനെന്നും വിളിക്കപ്പെടുന്നു. അവന്‍ നീതിയോടെ വിധിക്കുകയും പടപൊരുതുകയുംചെയ്യുന്നു.
വെളിപാട്‌ 19 : 11

He has a name written on his cloak and on his thigh, “King of kings and Lord of Lords.”
Revelation 19:16
അവനു മേലങ്കിയിലും തുടയിലും എഴുതപ്പെട്ട ഒരു നാമ മുണ്ട്‌: രാജാക്കന്‍മാരുടെ രാജാവും നാഥന്‍മാരുടെ നാഥനും.
വെളിപാട്‌ 19 : 16

I heard a loud voice from the throne saying, “Behold, God’s dwelling is with the human race. He will dwell with them and they will be his people and God himself will always be with them [as their God].
Revelation 21:3
സിംഹാസ നത്തില്‍നിന്നു വലിയൊരു സ്വരം ഞാന്‍ കേട്ടു: ഇതാ, ദൈവത്തിന്‍െറ കൂടാരം മനുഷ്യരോടുകൂടെ. അവിടുന്ന്‌ അവരോടൊത്തു വസിക്കും. അവര്‍ അവിടുത്തെ ജനമായിരിക്കും. അവിടുന്ന്‌ അവരോടുകൂടെ ആയിരിക്കുകയും ചെയ്യും.
വെളിപാട്‌ 21 : 3

He will wipe every tear from their eyes, and there shall be no more death or mourning, wailing or pain, [for] the old order has passed away.”
Revelation 21:4
അവിടുന്ന്‌ അവരുടെ മിഴികളില്‍നിന്നു കണ്ണീര്‍ തുടച്ചുനീക്കും. ഇനി മരണം ഉണ്ടായിരിക്കുകയില്ല. ഇനിമേല്‍ ദുഃഖമോ മുറവിളിയോ വേദനയോ ഉണ്ടാവുകയില്ല. പഴയതെല്ലാം കടന്നുപോയി.
വെളിപാട്‌ 21 : 4

He said to me, “They are accomplished. I [am] the Alpha and the Omega, the beginning and the end. To the thirsty I will give a gift from the spring of life-giving water.
Revelation 21:6
പിന്നെ അവന്‍ എന്നോടു പറഞ്ഞു: സംഭവിച്ചുകഴിഞ്ഞു. ഞാന്‍ ആല്‍ഫയും ഒമേഗയുമാണ്‌- ആദിയും അന്തവും. ദാഹിക്കുന്നവനു ജീവജലത്തിന്‍െറ ഉറവയില്‍ നിന്നു സൗജന്യമായി ഞാന്‍ കൊടുക്കും.
വെളിപാട്‌ 21 : 6

The one who spoke to me held a gold measuring rod to measure the city, its gates, and its wall.
Revelation 21:15
എന്നോടു സംസാരിച്ചവന്‍െറ അടുക്കല്‍ നഗരവും അതിന്‍െറ കവാടങ്ങളും മതിലുകളും അളക്കാന്‍, സ്വര്‍ണം കൊണ്ടുള്ള അളവുകോല്‍ ഉണ്ടായിരുന്നു.
വെളിപാട്‌ 21 : 15

I saw no temple in the city, for its temple is the Lord God almighty and the Lamb.
Revelation 21:22
നഗരത്തില്‍ ഞാന്‍ ദേവാലയം കണ്ടില്ല. എന്തുകൊണ്ടെന്നാല്‍, സര്‍വശക്‌തനുംദൈവവുമായ കര്‍ത്താവും കുഞ്ഞാടുമാണ്‌ അതിലെ ദേവാലയം.
വെളിപാട്‌ 21 : 22

The nations will walk by its light, and to it the kings of the earth will bring their treasure.
Revelation 21:24
അതിന്‍െറ ദീപം കുഞ്ഞാടാണ്‌. അതിന്‍െറ പ്രകാശത്തില്‍ ജനതകള്‍ സഞ്ചരിക്കും. ഭൂമിയിലെ രാജാക്കന്‍മാര്‍ തങ്ങളുടെ മഹത്വം അതിലേക്കുകൊണ്ടുവരും.
വെളിപാട്‌ 21 : 24

I am the Alpha and the Omega, the first and the last, the beginning and the end.”
Revelation 22:13
ഞാന്‍ ആല്‍ഫയും ഒമേഗയുമാണ്‌ - ഒന്നാമനും ഒടുവിലത്തവനും - ആദിയും അന്തവും.
വെളിപാട്‌ 22 : 13

No comments:

Post a Comment