Thursday, March 7, 2019

Obey God 2


except that you must hold fast to what you have until I come. “‘“To the victor, who keeps to my ways until the end, I will give authority over the nations.Revelation 2:25‭-‬26

എന്നാല്‍, നിങ്ങള്‍ക്കു ലഭിച്ചതിനെ ഞാന്‍ വരുവോളം മുറുകെപ്പിടിക്കുവിന്‍. വിജയംവരിക്കുന്നവനും അവസാനംവരെ എന്‍െറ പ്രവൃത്തികള്‍ ചെയ്യുന്നവനും ജനപദങ്ങളുടെമേല്‍ ഞാന്‍ അധികാരം നല്‍കും. വെളിപാട്‌ 2 : 25-26


Rejoice in the Lord always. I shall say it again: rejoice! Philippians 4:4 

നിങ്ങള്‍ എപ്പോഴും നമ്മുടെ കര്‍ത്താവില്‍ സന്തോഷിക്കുവിന്‍; ഞാന്‍ വീണ്ടും പറയുന്നു, നിങ്ങള്‍ സന്തോഷിക്കുവിന്‍. ഫിലിപ്പി 4 : 4

Be on your guard, stand firm in the faith, be courageous, be strong. Your every act should be done with love.

1 Corinthians 16:13‭-‬14

നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍. വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുവിന്‍; പൗരുഷ വും കരുത്തും ഉള്ളവരായിരിക്കുവിന്‍.നിങ്ങളുടെ സകല കാര്യങ്ങളും സ്‌നേഹത്തോടെ നിര്‍വഹിക്കുവിന്‍. 1 കോറിന്തോസ്‌ 16 : 13 ,14

Keep on doing what you have learned and received and heard and seen in me. Then the God of peace will be with you. Philippians 4:9 

എന്നില്‍നിന്നു പഠിച്ചതും സ്വീകരിച്ചതും കേട്ടതും എന്നില്‍ കണ്ടതും നിങ്ങള്‍ ചെയ്യുവിന്‍. അപ്പോള്‍ സമാധാനത്തിന്‍െറ ദൈവം നിങ്ങളു ടെകൂടെയുണ്ടായിരിക്കും. ഫിലിപ്പി 4 : 9

Have no anxiety at all, but in everything, by prayer and petition, with thanksgiving, make your requests known to God.  Then the peace of God that surpasses all understanding will guard your hearts and minds in Christ Jesus.

Philippians 4:6‭-‬7 

ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാര്‍ഥനയിലൂടെയും അപേക്‌ഷയിലൂടെയും കൃതജ്‌ഞ താസ്‌തോത്രങ്ങളോടെ നിങ്ങളുടെയാചന കള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍.
അപ്പോള്‍, നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്‍െറ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്‌തുവില്‍ കാത്തുകൊള്ളും. ഫിലിപ്പി 4:6-7

If anyone says, “I love God,” but hates his brother, he is a liar; for whoever does not love a brother whom he has seen cannot love God whom he has not seen.

1 John 4:20

ഞാന്‍ ദൈവത്തെ സ്‌നേഹിക്കുന്നു എന്ന്‌ ആരെങ്കിലും പറയുകയും സ്വന്തം സഹോദരനെ ദ്വേഷിക്കുകയും ചെയ്‌താല്‍, അവന്‍ കള്ളം പറയുന്നു. കാരണം, കാണപ്പെടുന്ന സഹോദരനെ സ്‌നേഹിക്കാത്തവനു കാണപ്പെടാത്ത ദൈവത്തെ സ്‌നേഹിക്കാന്‍ സാധിക്കുകയില്ല.

1 യോഹന്നാന്‍ 4 : 20

Deep waters cannot quench love, nor rivers sweep it away. Were one to offer all the wealth of his house for love, he would be utterly despised.

Song of Songs 8:7 

ജലസഞ്ചയങ്ങള്‍ക്കു പ്രമാഗ്‌നിയെകെടുത്താനാവില്ല; പ്രവാഹങ്ങള്‍ക്ക്‌ അതിനെ ആഴ്‌ത്താന്‍കഴിയുകയുമില്ല. പ്രമം വിലയ്‌ക്കു വാങ്ങാന്‍സര്‍വസമ്പത്തും കൊടുത്താലും അത്‌ അപഹാസ്യമാവുകയേയുള്ളു.

ഉത്തമഗീതം 8 : 7

But I say to you, love your enemies, and pray for those who persecute you,

that you may be children of your heavenly Father, for he makes his sun rise on the bad and the good, and causes rain to fall on the just and the unjust.

Matthew 5:44-45

എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍.

അങ്ങനെ, നിങ്ങള്‍ നിങ്ങളുടെ സ്വര്‍ഗസ്‌ഥനായ പിതാവിന്‍െറ മക്കളായിത്തീരും. അവിടുന്ന്‌ ശിഷ്‌ടരുടെയുംദുഷ്‌ടരുടെയും മേല്‍ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്‍മാരുടെയും, നീതിരഹിതരുടെയും മേല്‍ മഴ പെയ്യിക്കുകയും ചെയ്യുന്നു.

മത്തായി 5 : 44-45

For the first step toward Wisdom is an earnest desire for discipline;

Wisdom 6:17 

“Whoever loves father or mother more than me is not worthy of me, and whoever loves son or daughter more than me is not worthy of me;

ശിക്‌ഷണത്തോടുള്ള ആത്‌മാര്‍ത്‌ഥമായ അഭിലാഷമാണ്‌ ജ്‌ഞാനത്തിന്‍െറ ആരംഭം. ശിക്‌ഷണത്തെ സ്‌നേഹിക്കുന്നവന്‍ ജ്‌ഞാനത്തെ സ്‌നേഹിക്കുന്നു.

ജ്‌ഞാനം 6 : 17

Matthew 10:37 

എന്നെക്കാളധികം പിതാവിനെയോ മാതാവിനെയോ സ്‌നേഹിക്കുന്നവന്‍ എനിക്കു യോഗ്യനല്ല; എന്നെക്കാളധികം പുത്രനെയോ പുത്രിയെയോ സ്‌നേഹിക്കുന്നവനും എനിക്കു യോഗ്യനല്ല.

മത്തായി 10 : 37

In this way we know that we love the children of God when we love God and obey his commandments.

1 John 5:2 

നമ്മള്‍ ദൈവത്തെ സ്‌നേഹിക്കുകയും അവിടുത്തെ കല്‍പനകള്‍ അനുസരിക്കുകയും ചെയ്യുമ്പോള്‍ ദൈവത്തിന്‍െറ മക്കളെ സ്‌നേഹിക്കുന്നു എന്നു നാമറിയുന്നു.

1 യോഹന്നാന്‍ 5 : 2

Above all, let your love for one another be intense, because love covers a multitude of sins.

1 Peter 4:8 

സര്‍വോപരി നിങ്ങള്‍ക്ക്‌, ഗാഢമായ പരസ്‌പരസ്‌നേഹം ഉണ്ടായിരിക്കട്ടെ; കാരണം, സ്‌നേഹം നിരവധി പാപങ്ങളെ മറയ്‌ക്കുന്നു.

1 പത്രോസ് 4 : 8


For this very reason, make every effort to supplement your faith with virtue, virtue with knowledge,  knowledge with self-control, self-control with endurance, endurance with devotion, devotion with mutual affection, mutual affection with love.

2 Peter 1:5‭-‬7

ഇക്കാരണത്താല്‍ നിങ്ങളുടെ വിശ്വാസത്തെ സുകൃതംകൊണ്ടും,

സുകൃത ത്തെ ജ്‌ഞാനംകൊണ്ടും,

ജ്‌ഞാനത്തെ ആത്‌മസംയമനംകൊണ്ടും, ആത്‌മസംയമനത്തെ ക്‌ഷമകൊണ്ടും, ക്‌ഷമയെ ഭക്‌തികൊണ്ടും, ഭക്‌തിയെ സഹോദരസ്‌നേഹം കൊണ്ടും, സഹോദരസ്‌നേഹത്തെ ഉപവികൊണ്ടും സമ്പൂര്‍ണമാക്കാന്‍ നന്നായി ഉത്‌സാഹിക്കുവിന്‍.

2 പത്രോസ് 1 : 5-7

 Owe nothing to anyone, except to love one another; for the one who loves another has fulfilled the law.
Romans 13:8

പരസ്‌പരം സ്‌നേഹിക്കുകയെന്നതൊഴികെ നിങ്ങള്‍ക്ക്‌ ആരോടും ഒരു കടപ്പാടുമുണ്ടാകരുത്‌. എന്തെന്നാല്‍, അയല്‍ക്കാരനെ സ്‌നേഹിക്കുന്നവന്‍ നിയമം പൂര്‍ത്തീകരിച്ചുകഴിഞ്ഞു.

റോമാ 13 : 8

So I tell you, her many sins have been forgiven; hence, she has shown great love. But the one to whom little is forgiven, loves little.”

Luke 7:47

അതിനാല്‍, ഞാന്‍ നിന്നോടു പറയുന്നു, ഇവളുടെ നിരവധിയായ പാപങ്ങള്‍ ക്‌ഷമിക്കപ്പെട്ടിരിക്കുന്നു. എന്തെന്നാല്‍, ഇവള്‍ അധികം സ്‌നേഹിച്ചു. ആരോട്‌ അല്‍പം ക്‌ഷമിക്കപ്പെടുന്നുവോ അവന്‍ അല്‍പം സ്‌നേഹിക്കുന്നു.

ലൂക്കാ 7 : 47

Love does no evil to the neighbor; hence, love is the fulfillment of the law.Romans 13:10 

സ്‌നേഹം അയല്‍ക്കാരന്‌ ഒരു ദ്രാഹവും ചെയ്യുന്നില്ല. അതുകൊണ്ടു നിയമത്തിന്‍െറ പൂര്‍ത്തീകരണം സ്‌നേഹമാണ്‌.

റോമാ 13 : 10

ഓരോരുത്തനും മേലധികാരികള്‍ക്കു വിധേയനായിരിക്കട്ടെ. എന്തെന്നാല്‍, ദൈവത്തില്‍ നിന്നല്ലാതെ അധികാരമില്ല. നിലവിലിരിക്കുന്ന അധികാരങ്ങള്‍ ദൈവത്താല്‍ സ്‌ഥാപിതമാണ്‌.

റോമാ 13 : 1

Let every person be subordinate to the higher authorities, for there is no authority except from God, and those that exist have been established by God.

Romans 13:1 

ഓരോരുത്തനും മേലധികാരികള്‍ക്കു വിധേയനായിരിക്കട്ടെ. എന്തെന്നാല്‍, ദൈവത്തില്‍ നിന്നല്ലാതെ അധികാരമില്ല. നിലവിലിരിക്കുന്ന അധികാരങ്ങള്‍ ദൈവത്താല്‍ സ്‌ഥാപിതമാണ്‌.

റോമാ 13 : 1

Therefore, whoever resists authority opposes what God has appointed, and those who oppose it will bring judgment upon themselves.

Romans 13:2

തന്നിമിത്തം, അധികാരത്തെ ധിക്കരിക്കുന്നവന്‍ ദൈവിക സംവിധാനത്തെയാണ്‌ ധിക്കരിക്കുന്നത്‌. ധിക്കരിക്കുന്നവന്‍ തങ്ങള്‍ക്കുതന്നെ ശിക്‌ഷാവിധി വരുത്തിവയ്‌ക്കും.

റോമാ 13 : 2

For rulers are not a cause of fear to good conduct, but to evil. Do you wish to have no fear of authority? Then do what is good and you will receive approval from it,

Romans 13:3

സത്‌പ്രവൃത്തികള്‍ചെയ്യുന്നവര്‍ക്കല്ല, ദുഷ്‌പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്കാണ്‌ അധികാരികള്‍ ഭീഷണിയായിരിക്കുന്നത്‌. നിനക്ക്‌ അധികാരിയെ ഭയപ്പെടാതെ കഴിയണമെന്നുണ്ടോ? എങ്കില്‍ നന്‍മ ചെയ്യുക; നിനക്ക്‌ അവനില്‍നിന്നു ബഹുമതിയുണ്ടാകും.

റോമാ 13 : 3

I give you a new commandment: love one another. As I have loved you, so you also should love one another.

John 13:34 

ഞാന്‍ പുതിയൊരു കല്‍പന നിങ്ങള്‍ക്കു നല്‍കുന്നു.

യോഹന്നാന്‍ 13 : 34

Pay to all their dues, taxes to whom taxes are due, toll to whom toll is due, respect to whom respect is due, honor to whom honor is due.

Romans 13:7 

ഓരോരുത്തര്‍ക്കും അവകാശപ്പെട്ടിരിക്കുന്നതു കൊടുക്കുവിന്‍. നികുതി അവകാശപ്പെട്ടവനു നികുതി; ചുങ്കം അവകാശപ്പെട്ടവനു ചുങ്കം; ആദരം അര്‍ഹിക്കുന്നവന്‌ ആദരം; ബഹുമാനം നല്‍കേണ്ടവനു ബഹുമാനം.

റോമാ 13 : 7

If you keep my commandments, you will remain in my love, just as I have kept my Father’s commandments and remain in his love.

John 15:10

ഞാന്‍ എന്‍െറ പിതാവിന്‍െറ കല്‍പനകള്‍ പാലിച്ച്‌ അവിടുത്തെ സ്‌നേഹത്തില്‍ നിലനില്‍ക്കുന്നതുപോലെ, നിങ്ങള്‍ എന്‍െറ കല്‍പന കള്‍ പാലിച്ചാല്‍ എന്‍െറ സ്‌നേഹത്തില്‍ നിലനില്‍ക്കും.

യോഹന്നാന്‍ 15 : 10

And do not grieve the holy Spirit of God, with which you were sealed for the day of redemption.

Ephesians 4:30 

രക്‌ഷയുടെ ദിനത്തിനുവേണ്ടി നിങ്ങളെ മുദ്രിതരാക്കിയ ദൈവത്തിന്‍െറ പരിശുദ്‌ധാത്‌മാവിനെ വേദനിപ്പിക്കരുത്‌.

എഫേസോസ്‌ 4 : 30

All bitterness, fury, anger, shouting, and reviling must be removed from you, along with all malice.

Ephesians 4:31 

സക ല വിദ്വേഷവും ക്‌ഷോഭവും ക്രോധവും അട്ട ഹാസവും ദൂഷണവും എല്ലാ തിന്‍മകളോടുംകൂടെ നിങ്ങള്‍ ഉപേക്‌ഷിക്കുവിന്‍.

എഫേസോസ്‌ 4 : 31

[And] be kind to one another, compassionate, forgiving one another as God has forgiven you in Christ.

Ephesians 4:32 

 
ദൈവം ക്രിസ്‌തുവഴി നിങ്ങളോടു ക്‌ഷമിച്ചതുപോലെ നിങ്ങളും പരസ്‌പരം ക്‌ഷമിച്ചും കരുണകാണിച്ചും ഹൃദയാര്‍ദ്രതയോടെ പെരുമാ റുവിന്‍.

എഫേസോസ്‌ 4 : 32

Therefore, gird up the loins of your mind, live soberly, and set your hopes completely on the grace to be brought to you at the revelation of Jesus Christ.

1 Peter 1:13

ആകയാല്‍, നിങ്ങള്‍ മാനസികമായി ഒരുങ്ങി സമചിത്തതയുള്ളവരായിരിക്കുവിന്‍. യേശുക്രിസ്‌തുവിന്‍െറ പ്രത്യാഗമനത്തില്‍ നിങ്ങള്‍ക്കു ലഭിക്കാനിരിക്കുന്ന കൃപയില്‍ പ്രത്യാശയര്‍പ്പിക്കുകയും ചെയ്യുവിന്‍.

1 പത്രോസ് 1 : 13

Like obedient children, do not act in compliance with the desires of your former ignorance

1 Peter 1:14 

മുന്‍കാലത്തു നിങ്ങള്‍ക്കുണ്ടായിരുന്ന അജ്‌ഞതയുടെ വ്യാമോഹങ്ങള്‍ക്ക്‌, അനുസരണയുള്ള മക്കളെന്നനിലയില്‍, നിങ്ങള്‍ വിധേയരാകാതിരിക്കുവിന്‍.

1 പത്രോസ് 1 : 14

but, as he who called you is holy, be holy yourselves in every aspect of your conduct,

1 Peter 1:15

മറിച്ച്‌, നിങ്ങളെ വിളിച്ചവന്‍ പരിശുദ്‌ധനായിരിക്കുന്നതുപോലെ എല്ലാ പ്രവൃത്തികളിലും നിങ്ങളും പരിശുദ്‌ധരായിരിക്കുവിന്‍.

1 പത്രോസ് 1 : 15

No one has ever seen God. Yet, if we love one another, God remains in us, and his love is brought to perfection in us.

1 John 4:12 

ദൈവത്തെ ഒരുവനും ഒരിക്കലും കണ്ടിട്ടില്ല; എന്നാല്‍, നാം പരസ്‌പരം സ്‌നേഹിച്ചാല്‍ ദൈവം നമ്മില്‍ വസിക്കും. അവിടുത്തെ സ്‌നേഹം നമ്മില്‍ പൂര്‍ണമാവുകയും ചെയ്യും.

1 യോഹന്നാന്‍ 4 : 12

that you should put away the old self of your former way of life, corrupted through deceitful desires,  and be renewed in the spirit of your minds,  and put on the new self, created in God’s way in righteousness and holiness of truth.

Ephesians 4:22‭-‬24

നിങ്ങളുടെ പഴയ ജീവിതരീതിയില്‍നിന്നു രൂപംകൊണ്ട വഞ്ചനനിറഞ്ഞആസക്‌തികളാല്‍ കലുഷിതനായ പഴയ മനുഷ്യനെ ദൂരെയെറിയുവിന്‍.

നിങ്ങള്‍ മനസ്‌സിന്‍െറ ചൈതന്യത്തില്‍ നവീകരിക്കപ്പെടട്ടെ.

യഥാര്‍ഥമായ വിശുദ്‌ധിയിലും നീതിയിലും ദൈവത്തിന്‍െറ സാ ദൃശ്യത്തില്‍ സൃഷ്‌ടിക്കപ്പെട്ട പുതിയ മനുഷ്യനെ നിങ്ങള്‍ ധരിക്കുവിന്‍.

എഫേസോസ്‌ 4 : 22-24

that you should put away the old self of your former way of life, corrupted through deceitful desires,

Ephesians 4:22‭

നിങ്ങളുടെ പഴയ ജീവിതരീതിയില്‍നിന്നു രൂപംകൊണ്ട വഞ്ചനനിറഞ്ഞആസക്‌തികളാല്‍ കലുഷിതനായ പഴയ മനുഷ്യനെ ദൂരെയെറിയുവിന്‍.

എഫേസോസ്‌ 4 : 22

 and be renewed in the spirit of your minds,  

Ephesians 4:23

നിങ്ങള്‍ മനസ്‌സിന്‍െറ ചൈതന്യത്തില്‍ നവീകരിക്കപ്പെടട്ടെ.

എഫേസോസ്‌ 4 : 23

and put on the new self, created in God’s way in righteousness and holiness of truth.

Ephesians 4:24

യഥാര്‍ഥമായ വിശുദ്‌ധിയിലും നീതിയിലും ദൈവത്തിന്‍െറ സാ ദൃശ്യത്തില്‍ സൃഷ്‌ടിക്കപ്പെട്ട പുതിയ മനുഷ്യനെ നിങ്ങള്‍ ധരിക്കുവിന്‍.

എഫേസോസ്‌ 4 : 24

but, as he who called you is holy, be holy yourselves in every aspect of your conduct,  for it is written, “Be holy because I [am] holy.”

1 Peter 1:15‭-‬16

മറിച്ച്‌, നിങ്ങളെ വിളിച്ചവന്‍ പരിശുദ്‌ധനായിരിക്കുന്നതുപോലെ എല്ലാ പ്രവൃത്തികളിലും നിങ്ങളും പരിശുദ്‌ധരായിരിക്കുവിന്‍.

ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: ഞാന്‍ പരിശുദ്‌ധനായിരിക്കുന്നതുകൊണ്ട്‌ നിങ്ങളും പരിശുദ്‌ധരായിരിക്കുവിന്‍.

1 പത്രോസ് 1 : 15-16

Since you have purified yourselves by obedience to the truth for sincere mutual love, love one another intensely from a [pure] heart.

1 Peter 1:22 

സത്യത്തോടുള്ള വിധേയത്വംവഴി നിഷ്‌കപടമായ സഹോദരസ്‌നേഹത്തിനായി നിങ്ങളുടെ ആത്‌മാവ്‌ പവിത്രീകരിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഹൃദയപൂര്‍വകമായും ഗാഢമായും പരസ്‌പരം സ്‌നേഹിക്കുവിന്‍.

1 പത്രോസ് 1 : 22

And do this because you know the time; it is the hour now for you to awake from sleep. For our salvation is nearer now than when we first believed;

Romans 13:11 

ഇതെല്ലാം ചെയ്യുന്നത്‌ കാലത്തിന്‍െറ പ്രത്യേകത അറിഞ്ഞുകൊണ്ടുവേണം. നിദ്രവിട്ട്‌ ഉണരേണ്ട മണിക്കൂറാണല്ലോ ഇത്‌. എന്തെന്നാല്‍, ഇപ്പോള്‍ രക്‌ഷ നമ്മള്‍ ആരും പ്രതീക്‌ഷിച്ചിരുന്നതിനെക്കാള്‍ കൂടുതല്‍ അ ടുത്തെത്തിയിരിക്കുന്നു.

റോമാ 13 : 11

the night is advanced, the day is at hand. Let us then throw off the works of darkness [and] put on the armor of light;

Romans 13:12

രാത്രി കഴിയാറായി; പകല്‍ സമീപിച്ചിരിക്കുന്നു. ആകയാല്‍, നമുക്ക്‌ അന്‌ധകാരത്തിന്‍െറ പ്രവൃത്തികള്‍ പരിത്യജിച്ച്‌ പ്രകാശത്തിന്‍െറ ആയുധങ്ങള്‍ ധരിക്കാം.

റോമാ 13 : 12

let us conduct ourselves properly as in the day, not in orgies and drunkenness, not in promiscuity and licentiousness, not in rivalry and jealousy.

Romans 13:13

പകലിനു യോജിച്ചവിധം നമുക്കു പെരുമാറാം. സുഖലോലുപതയിലോ മദ്യലഹരിയിലോ അവിഹിതവേഴ്‌ചകളിലോ വിഷയാസക്‌തിയിലോകലഹങ്ങളിലോ അ സൂയയിലോ വ്യാപരിക്കരുത്‌.

റോമാ 13 : 13

But put on the Lord Jesus Christ, and make no provision for the desires of the flesh.

Romans 13:14 

പ്രത്യുത, കര്‍ത്താവായ യേശുക്രിസ്‌തുവിനെ ധരിക്കുവിന്‍. ദുര്‍മോഹങ്ങളിലേക്കു നയിക്കത്തക്കവിധം ശരീരത്തെപ്പറ്റി ചിന്തിക്കാതിരിക്കുവിന്‍.

റോമാ 13 : 14

For freedom Christ set us free; so stand firm and do not submit again to the yoke of slavery.

Galatians 5:1 

സ്വാതന്ത്യ്രത്തിലേക്കു ക്രിസ്‌തു നമ്മെമോചിപ്പിച്ചു. അതുകൊണ്ട്‌ നിങ്ങള്‍ സ്‌ഥിരതയോടെ നില്‍ക്കുവിന്‍. അടിമത്തത്തിന്‍െറ നുകത്തിന്‌ ഇനിയും നിങ്ങള്‍ വിധേയരാകരുത്‌.

ഗലാത്തിയാ 5 : 1

For through the Spirit, by faith, we await the hope of righteousness.

Galatians 5:5

ഞങ്ങളാകട്ടെ പരിശുദ്ധാത്മാവിലൂടെ വിശ്വാസംവഴി നീതി ലഭിക്കുമെന്ന പ്രത്യാശയോടെ കാത്തിരിക്കുന്നു.

ഗലാത്തിയാ 5 : 5

For in Christ Jesus, neither circumcision nor uncircumcision counts for anything, but only faith working through love.

Galatians 5:6 

എന്തെന്നാല്‍, യേശുക്രിസ്‌തുവില്‍ വിശ്വസിക്കുന്നവര്‍ക്കു പരിച്‌ഛേദനമോ അപരിച്‌ഛേദനമോ കാര്യമല്ല. സ്‌നേഹത്തിലൂടെ പ്രവര്‍ത്തനനിരതമായ വിശ്വാസമാണ്‌ സുപ്രധാനം.

ഗലാത്തിയാ 5 : 6

For you were called for freedom, brothers. But do not use this freedom as an opportunity for the flesh; rather, serve one another through love.

Galatians 5:13 

സഹോദരരേ, സ്വാതന്ത്യ്രത്തിലേക്കാണ്‌ നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്‌; ഭൗതികസുഖത്തിനുള്ള സ്വാതന്ത്യ്രമായി അതിനെ ഗണിക്കരുതെന്നുമാത്രം. പ്രത്യുത, സ്‌നേഹത്തോടുകൂടെ ദാസരെപ്പോലെ പരസ്‌പരം സേവിക്കുവിന്‍.

ഗലാത്തിയാ 5 : 13

For the whole law is fulfilled in one statement, namely, “You shall love your neighbor as yourself.”

Galatians 5:14

എന്തെന്നാല്‍, നിന്നെപ്പോലെ നിന്‍െറ അയല്‍ക്കാരനെയും സ്‌നേഹിക്കുക എന്ന ഒരേയൊരു കല്‍പനയില്‍ നിയമം മുഴുവനും അടങ്ങിയിരിക്കുന്നു.

ഗലാത്തിയാ 5 : 14

But if you go on biting and devouring one another, beware that you are not consumed by one another.

Galatians 5:15 

എന്നാല്‍, നിങ്ങള്‍ അന്യോന്യം കടിച്ചുകീറുകയും വിഴുങ്ങുകയും ചെയ്‌ത്‌ പരസ്‌പരം നശിപ്പിക്കാതിരിക്കാന്‍ ശ്രദ്‌ധിച്ചുകൊള്ളുവിന്‍.

ഗലാത്തിയാ 5 : 15

I say, then: live by the Spirit and you will certainly not gratify the desire of the flesh.

Galatians 5:16 

നിങ്ങളോടു ഞാന്‍ പറയുന്നു, ആത്‌മാവിന്‍െറ പ്രരണയനുസരിച്ചു വ്യാപരിക്കുവിന്‍. ജഡമോഹങ്ങളെ ഒരിക്കലും തൃപ്‌തിപ്പെടുത്തരുത്‌.

ഗലാത്തിയാ 5 : 16

In contrast, the fruit of the Spirit is love, joy, peace, patience, kindness, generosity, faithfulness,  gentleness, self-control. Against such there is no law.

Galatians 5:22‭-‬23 

എന്നാല്‍, ആത്‌മാവിന്‍െറ ഫലങ്ങള്‍ സ്‌നേഹം, ആനന്‌ദം, സമാധാനം, ക്‌ഷമ, ദയ, നന്‍മ, വിശ്വസ്‌തത,

സൗമ്യത, ആത്‌മസംയമനം ഇവയാണ്‌. ഇവയ്‌ക്കെതിരായി ഒരു നിയമവുമില്ല.

ഗലാത്തിയാ 5 : 22-23


Now those who belong to Christ [Jesus] have crucified their flesh with its passions and desires.

Galatians 5:24

യേശുക്രിസ്‌തുവിനുള്ളവര്‍ തങ്ങളുടെ ജഡത്തെ അതിന്‍െറ വികാരങ്ങളോടും മോഹങ്ങളോടുംകൂടെ ക്രൂശിച്ചിരിക്കുന്നു.

ഗലാത്തിയാ 5 : 24

Let us not be conceited, provoking one another, envious of one another.

Galatians 5:26 

നാം പരസ്‌പരം പ്രകോപിപ്പിക്കുന്നവരും അസൂയപ്പെടുന്നവരും വ്യര്‍ഥാഭിമാനികളും ആകാതിരിക്കട്ടെ!

ഗലാത്തിയാ 5 : 26

And over all these put on love, that is, the bond of perfection.

Colossians 3:14 

സര്‍വ്വോപരി, എല്ലാറ്റിനെയും കൂട്ടിയിണക്കി പരിപൂര്‍ണമായ ഐക്യത്തില്‍ ബന്‌ധിക്കുന്ന സ്‌നേഹം പരിശീലിക്കുവിന്‍.

കൊളോസോസ്‌ 3 : 14

Therefore, putting away falsehood, speak the truth, each one to his neighbor, for we are members one of another.

Ephesians 4:25 

അതിനാല്‍, വ്യാജം വെടിഞ്ഞ്‌ എല്ലാവരും തങ്ങളുടെ അയല്‍ക്കാരോടു സത്യം സംസാരിക്കണം. കാരണം, നാം ഒരേ ശരീരത്തിന്‍െറ അവയവങ്ങളാണ്‌.എഫേസോസ്‌ 4 : 25


Be angry but do not sin; do not let the sun set on your anger,

and do not leave room for the devil.

Ephesians 4:26-27.

കോപിക്കാം; എന്നാല്‍, പാപം ചെയ്യരുത്‌. നിങ്ങളുടെ കോപം സൂര്യന്‍ അസ്‌തമിക്കുന്നതുവരെ നീണ്ടുപോകാതിരിക്കട്ടെ.

സാത്താന്‌ നിങ്ങള്‍ അവസരം കൊടുക്കരുത്‌.

എഫേസോസ്‌ 4 : 26-27

No foul language should come out of your mouths, but only such as is good for needed edification, that it may impart grace to those who hear.

Ephesians 4:29

നിങ്ങളുടെ അധരങ്ങളില്‍നിന്ന്‌ തിന്‍മയുടെ വാക്കുകള്‍ പുറപ്പെടാതിരിക്കട്ടെ. കേള്‍വിക്കാര്‍ക്ക്‌ ആത്‌മീയചൈതന്യം പ്രദാനംചെയ്യുന്നതിനായി, അവരുടെ ഉന്നതിക്കുതകുംവിധം നല്ല കാര്യങ്ങള്‍ സന്‌ദര്‍ഭമനുസരിച്ചു സംസാരിക്കുവിന്‍.

എഫേസോസ്‌ 4 : 29

No comments:

Post a Comment