Sunday, July 28, 2019

Bible verses on Alcoholism- Malayalam

മാംസം ഭക്‌ഷിക്കാതെയും വീഞ്ഞു കുടിക്കാതെയും നിന്‍െറ സഹോദരനു പാപകാരണമാകുന്നതൊന്നും ചെയ്യാതെയും ഇരിക്കുന്നതു നല്ലത്‌.
റോമാ 14 : 21

അതിനാല്‍, നിങ്ങള്‍ ഭക്‌ഷിക്കുകയോ പാനംചെയ്യുകയോ മറ്റെന്തെങ്കിലും പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോള്‍ അവയെല്ലാം ദൈവ മഹത്വത്തിനായി ചെയ്യുവിന്‍.
1 കോറിന്തോസ്‌ 10 : 31

നിനക്ക്‌ അഹിതമായത്‌ അപരനോടും ചെയ്യരുത്‌. അമിതമായി മദ്യപിക്ക രുത്‌. ഉന്‍മത്തത ശീലമാക്കരുത്‌.
തോബിത്‌ 4 : 15

മാംസം ഭക്‌ഷിക്കാതെയും വീഞ്ഞു കുടിക്കാതെയും നിന്‍െറ സഹോദരനു പാപകാരണമാകുന്നതൊന്നും ചെയ്യാതെയും ഇരിക്കുന്നതു നല്ലത്‌.
റോമാ 14 : 21

ലഹരിപാനീയങ്ങളുടെ പിന്നാലെ ഓടാന്‍വേണ്ടി അതിരാവിലെ ഉണരുകയും വീഞ്ഞുകുടിച്ചു മദിക്കാന്‍ വേണ്ടി ഉറങ്ങാതിരിക്കുകയും ചെയ്യുന്നവര്‍ക്കു ദുരിതം!
ഏശയ്യാ 5 : 11

വീഞ്ഞുകുടിക്കുന്നതില്‍ വീരന്‍മാരും വിവിധതരം മദ്യം കൂട്ടിക്കലര്‍ത്തുന്നതില്‍ വിരുതന്‍മാരും ആയവര്‍ക്കു ദുരിതം!
ഏശയ്യാ 5 : 22

ദുരിതവും ദുഃഖവും കലഹവുംആവലാതിയും ആര്‍ക്കാണ്‌? ആര്‍ക്കാണ്‌ അകാരണമായ മുറിവുകള്‍? ആരുടെ കണ്ണാണു ചുവന്നു കലങ്ങിയത്‌?
വീഞ്ഞു കുടിച്ചു സമയം പോക്കുന്നവര്‍ക്കും വീഞ്ഞുകലര്‍ത്തി രുചിപരീക്‌ഷിക്കുന്നവര്‍ക്കും തന്നെ.
സുഭാഷിതങ്ങള്‍ 23 : 29-30

ചഷകങ്ങളില്‍ വീഞ്ഞു ചെമന്നു തിളങ്ങി കവിഞ്ഞൊഴുകുന്നതു നോക്കിയിരിക്കരുത്‌.
അവസാനം അതു പാമ്പിനെപ്പോലെകടിക്കുകയും അണലിയെപ്പോലെകൊത്തുകയും ചെയ്യും.
സുഭാഷിതങ്ങള്‍ 23 : 31-32

അമിതമായി വീഞ്ഞു കുടിക്കുകയുംമാംസം ഭക്‌ഷിക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തില്‍പ്പെടരുത്‌.
സുഭാഷിതങ്ങള്‍ 23 : 20

എന്തെന്നാല്‍ മദ്യപനും ഭോജനപ്രിയനും ദാരിദ്യ്രത്തിലകപ്പെടും; മത്തുപിടിച്ചു മയങ്ങുന്നവന്‌കീറത്തുണിയുടുക്കേണ്ടിവരും
സുഭാഷിതങ്ങള്‍ 23 : 21

അമിതമായാല്‍ വീഞ്ഞ്‌ ഇടര്‍ച്ചയുംപ്രലോഭനവും ഉണ്ടാക്കുന്ന തിക്‌താനുഭവമാണ്‌.
ഉന്‍മത്തത വിഡ്‌ഢിയെ കോപിപ്പിച്ച്‌ നാശത്തിലെത്തിക്കുന്നു; അത്‌ അവന്‍െറ ശക്‌തി കെടുത്തി മുറിവു വര്‍ദ്‌ധിപ്പിക്കുന്നു. പ്രഭാഷകന്‍ 31 : 29-30

കള്ളന്‍മാരും അത്യാഗ്രഹികളും മദ്യപന്‍മാരും പരദൂഷകരും കവര്‍ച്ചക്കാരും ദൈവരാജ്യം അവകാശമാക്കുകയില്ല. 1 കോറിന്തോസ്‌ 6 : 10

മദ്യപന്‍മാരേ, ഉണര്‍ന്നുവിലപിക്കുവിന്‍; വീ ഞ്ഞുകുടിക്കുന്നവരേ, നെടുവീര്‍പ്പിടുവിന്‍. മധുരിക്കുന്ന വീഞ്ഞു നിങ്ങളുടെ അധരങ്ങളില്‍നിന്നു തട്ടിമാറ്റിയിരിക്കുന്നു. ജോയേല്‍ 1 : 5

മദ്യപന്‍െറ കൈയില്‍ തുളഞ്ഞുകയറിയമുള്ളുപോലെയാണ്‌ ഭോഷന്‍മാരുടെവായില്‍ ആപ്‌തവാക്യം. സുഭാഷിതങ്ങള്‍ 26 : 9
നിങ്ങളുടെ അമാവാസികളും ഉത്‌സവങ്ങളും ഞാന്‍ വെറുക്കുന്നു. അവ എനിക്കു ഭാരമായിരിക്കുന്നു. അവ എനിക്കു ദുസ്‌സഹമായിത്തീര്‍ന്നിരിക്കുന്നു.
നിങ്ങള്‍ കരങ്ങളുയര്‍ത്തുമ്പോള്‍ ഞാന്‍ നിങ്ങളില്‍ നിന്നു മുഖം മറയ്‌ക്കും. നിങ്ങള്‍ എത്ര പ്രാര്‍ഥിച്ചാലും ഞാന്‍ കേള്‍ക്കുകയില്ല. നിങ്ങളുടെ കരങ്ങള്‍ രക്‌തപങ്കിലമാണ്‌.
ഏശയ്യാ 1 : 14-15

പ്രത്യുത, സഹോദരന്‍ എന്നു വിളിക്കപ്പെടുന്നവന്‍ അസന്‍മാര്‍ഗിയോ അത്യാഗ്രഹിയോ വിഗ്ര ഹാരാധകനോ പരദൂഷകനോ മദ്യപനോ ക ള്ളനോ ആണെന്നുകണ്ടാല്‍ അവനുമായി സംസര്‍ഗം പാടില്ലെന്നാണ്‌ ഞാന്‍ എഴുതിയത്‌. അവനുമൊരുമിച്ചു ഭക്‌ഷണം കഴിക്കുകപോലുമരുത്‌. 1 കോറിന്തോസ്‌ 5 : 11

ആര്‍ത്തിപൂണ്ട അവര്‍ക്കു ഞാന്‍ വിരുന്നൊരുക്കും. കുടിച്ചു മദിച്ച്‌ അവര്‍ ബോധമറ്റു വീഴും. ഉണരാത്തനിദ്രയില്‍ അവര്‍ അമരും - കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. ജറെമിയാ 51 : 39

അവരോടു പറയണം: ഞങ്ങളുടെ ഈ മകന്‍ ദുര്‍വാശിക്കാരനും ധിക്കാരിയുമാണ്‌; അവന്‍ ഞങ്ങളെ അനുസരിക്കുന്നില്ല. ഭോജനപ്രിയനും മദ്യപനുമാണ്‌.
അപ്പോള്‍ പട്ടണവാസികള്‍ അവനെ കല്ലെറിഞ്ഞു കൊല്ലണം. അങ്ങനെ ആ തിന്‍മ നിങ്ങളുടെയിടയില്‍നിന്ന്‌ നീക്കിക്കളയണം. ഇസ്രായേല്‍ മുഴുവന്‍ ഇതു കേട്ടു ഭയപ്പെടട്ടെ. നിയമാവര്‍ത്തനം 21 : 20-21

കര്‍ത്താവിനെതിരേ തന്നത്താന്‍ ഉയര്‍ത്തിയതിനാല്‍ മൊവാബിനെ ഉന്‍മത്തനാക്കുക. അവന്‍ ഛര്‍ദിയില്‍ കിടന്നുരുളട്ടെ. അവനും അവമാനിതനാകട്ടെ. ജറെമിയാ 48 : 26

I trampled down the peoples in my anger, I made them drunk in my wrath, and I poured out their blood upon the ground.” Isaiah 63:6

എഫ്രായിമിലെ മദ്യപന്‍മാരുടെ ഗര്‍വിഷ്‌ഠകിരീടത്തിനും, മദോന്‍മത്തരുടെ സമ്പന്നമായ താഴ്‌വരയുടെ ശിരസ്‌സില്‍ അണിഞ്ഞിരിക്കുന്ന മഹത്തായ സൗന്‌ദര്യത്തിന്‍െറ വാടിക്കൊഴിയുന്ന പുഷ്‌പത്തിനും ദുരിതം! ഏശയ്യാ 28 : 1

അതുകൊണ്ട്‌ നീ സൂക്‌ഷിക്കണം. വീഞ്ഞോ വീര്യമുള്ള പാനീയങ്ങളോ കുടിക്കരുത്‌. അശുദ്‌ധമായതൊന്നും ഭക്‌ഷിക്കയുമരുത്‌.
ന്യായാധിപന്‍മാര്‍ 13 : 4

ആകയാല്‍ ഇസ്രായേലിന്‍െറ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: എന്‍െറ സന്നിധിയില്‍ ശുശ്രൂഷ ചെയ്യാന്‍ റക്കാബിന്‍െറ മകന്‍ യോനാദാബിന്‌ ആണ്‍സന്തതി അറ്റുപോവുകയില്ല.
ജറെമിയാ 35 : 19

വീഞ്ഞു കുടിക്കരുതെന്നു റക്കാബിന്‍െറ പുത്രനായ യോനാദാബ്‌ നല്‍കിയ കല്‍പന അവന്‍െറ മക്കള്‍ അനുസരിക്കുന്നു. ഇന്നുവരെ അവര്‍ വീഞ്ഞു കുടിക്കാതെ പിതാവിന്‍െറ ആജ്‌ഞ അനുസരിച്ചു. ഞാന്‍ നിരന്തരം ആജ്‌ഞാപിച്ചിട്ടും നിങ്ങള്‍ എന്നെ അനുസരിക്കുന്നില്ല.
ജറെമിയാ 35 : 14

റക്കാബിന്‍െറ പുത്രനും ഞങ്ങളുടെ പിതാവുമായ യോനാദാബ്‌ നല്‍കിയ കല്‍പന ഞങ്ങള്‍ ലംഘിച്ചിട്ടില്ല. ഞങ്ങളും ഞങ്ങളുടെ ഭാര്യമാരും പുത്രന്‍മാരും പുത്രികളും ജീവിതത്തിലൊരിക്കലും വീഞ്ഞു കുടിക്കുകയില്ല.
ജറെമിയാ 35 : 8
എന്നാല്‍ അവര്‍ പറഞ്ഞു: ഞങ്ങള്‍ വീഞ്ഞു കുടിക്കുകയില്ല. എന്തെന്നാല്‍, റക്കാബിന്‍െറ മകനും ഞങ്ങളുടെ പിതാവുമായ യോനാദാബ്‌ ഞങ്ങളോടു കല്‍പിച്ചിട്ടുണ്ട്‌: നിങ്ങളും നിങ്ങളുടെ സന്തതികളും ഒരിക്കലും വീഞ്ഞു കുടിക്കരുത്‌.
ജറെമിയാ 35 : 6

പുരോഹിതന്‍മാരും പ്രവാചകന്‍മാരും പോലും വീഞ്ഞു കുടിച്ചു മദിക്കുന്നു! ലഹരിപിടിച്ച്‌ അവര്‍ ആടിയുലയുന്നു; വീഞ്ഞ്‌ അവരെ വഴിതെറ്റിക്കുന്നു; അവര്‍ക്കു ദര്‍ശനങ്ങളില്‍ തെറ്റു പറ്റുന്നു;ന്യായവിധിയില്‍ കാലിടറുന്നു.
ഏശയ്യാ 28 : 7

മുന്തിരിയില്‍ നിന്നുള്ളതൊന്നും അവള്‍ ഭക്‌ഷിക്കരുത്‌. വീഞ്ഞോ ലഹരിപദാര്‍ഥമോ കുടിക്കരുത്‌. അശുദ്‌ധമായതൊന്നും തിന്നുകയുമരുത്‌. ഞാന്‍ അവളോട്‌ കല്‍പിച്ചതൊക്കെ അവള്‍ പാലിക്കണം.
ന്യായാധിപന്‍മാര്‍ 13 : 14

ഇസ്രായേല്‍ജനത്തോടു പറയുക, കര്‍ത്താവിനു സ്വയം സമര്‍പ്പിക്കുന്നതിനു നാസീര്‍വ്രതമെടുക്കുന്നയാള്‍ സ്‌ത്രീയായാലും പുരു ഷനായാലും, ഇപ്രകാരം ചെയ്യണം:
വീഞ്ഞും ശക്‌തിയുള്ള ലഹരിപാനീയങ്ങളും വര്‍ജിക്കണം. അവയില്‍നിന്നുണ്ടാക്കിയ വിനാഗിരി കുടിക്കരുത്‌; മുന്തിരിയില്‍നിന്നുണ്ടാക്കിയ ഏതെങ്കിലും പാനീയം കുടിക്കുകയോ പഴുത്തതോ ഉണങ്ങിയതോ ആയ മുന്തിരിങ്ങതിന്നുകയോ അരുത്‌.
സംഖ്യ 6 : 2-3

വ്രതകാലം മുഴുവന്‍മുന്തിരിയില്‍നിന്നുള്ള ഒന്നും - കുരുവോ തൊലിപോലുമോ - തിന്നരുത്‌.
സംഖ്യ 6 : 4

കര്‍ത്താവിന്‍െറ സന്നിധിയില്‍ അവന്‍ വലിയവനായിരിക്കും. വീഞ്ഞോ മറ്റു ലഹരിപാനീയങ്ങളോ അവന്‍ കുടിക്കുകയില്ല. അമ്മയുടെ ഉദരത്തില്‍വച്ചുതന്നെ അവന്‍ പരിശുദ്‌ധാത്‌മാവിനാല്‍ നിറയും.
ലൂക്കാ 1 : 15

നീയും പുത്രന്‍മാരും സമാഗമകൂടാരത്തിലേക്കു പോകുമ്പോള്‍ വീഞ്ഞോ ലഹരി സാധനങ്ങളോ കുടിക്കരുത്‌; കുടിച്ചാല്‍, നിങ്ങള്‍ മരിക്കും. ഇതു നിങ്ങള്‍ക്കു തലമുറതോറും ശാശ്വതമായ നിയമമായിരിക്കും.
ലേവ്യര്‍ 10 : 9

തന്‍െറ സഹഭൃത്യന്‍മാരെ മര്‍ദിക്കാനും മദ്യപന്‍മാരോടുകൂടെ ഭക്‌ഷിക്കാനും പാനം ചെയ്യാനും തുടങ്ങിയാല്‍
മത്തായി 24 : 49

എന്നാല്‍, നാസീര്‍ വ്രതക്കാരെ നിങ്ങള്‍ വീഞ്ഞു കുടിപ്പിച്ചു; പ്രവാചകന്‍മാരോടു പ്രവചിക്കരുതെന്നു കല്‍പിച്ചു.
ആമോസ്‌ 2 : 12

അകത്തെ അങ്കണത്തില്‍ പ്രവേശിക്കുമ്പോള്‍ പുരോഹിതന്‍ വീഞ്ഞു കുടിച്ചിരിക്കരുത്‌.
എസെക്കിയേല്‍ 44 : 21

നീയും പുത്രന്‍മാരും സമാഗമകൂടാരത്തിലേക്കു പോകുമ്പോള്‍ വീഞ്ഞോ ലഹരി സാധനങ്ങളോ കുടിക്കരുത്‌; കുടിച്ചാല്‍, നിങ്ങള്‍ മരിക്കും. ഇതു നിങ്ങള്‍ക്കു തലമുറതോറും ശാശ്വതമായ നിയമമായിരിക്കും.
ലേവ്യര്‍ 10 : 9

അതുപോലെതന്നെ, ഡീക്കന്മാര്‍ ഗൗരവബുദ്ധികളായിരിക്കണം: അസത്യവാദികളോ മദ്യാസക്തിക്ക്‌ അധീനരോ ഹീനമായ ലാഭേച്‌ഛയുള്ളവരോ ആയിരിക്കരുത്‌.
1 തിമോത്തേയോസ്‌ 3 : 8

പ്രായം ചെന്ന സ്‌ത്രീകള്‍ ആദരപൂര്‍വം പെരുമാറുകയും പരദൂഷണം ഒഴിവാക്കുകയും മദ്യപാനത്തിന്‌ അടിമകളാകാതിരിക്കുകയും ചെയ്യാന്‍ അവരെ ഉപദേശിക്കുക. അവര്‍ നല്ല കാര്യങ്ങള്‍ പഠിപ്പിക്കട്ടെ.
തീത്തോസ്‌ 2 : 3

അന്നു സൈന്യങ്ങളുടെ കര്‍ത്താവ്‌ വലിയ കരച്ചിലും വിലാപവും ഉളവാക്കി. തല മുണ്‍ഡനം ചെയ്യുന്നതിനും ചാക്കുടുക്കുന്നതിനും അവിടുന്ന്‌ ഇടയാക്കി.
എന്നാല്‍, അവിടെ ആഹ്‌ളാദത്തിമിര്‍പ്പ്‌! കാളകളെയും ആടുകളെയും കൊല്ലുന്നു. അവിടെ ഇറച്ചിതീറ്റിയും വീഞ്ഞുകുടിയും! നമുക്ക്‌ തിന്നുകുടിച്ചു മദിക്കാം, നാളെ നമ്മള്‍ മരിക്കും എന്ന്‌ അവര്‍ പറയുന്നു.
ഏശയ്യാ 22 : 12-13

No comments:

Post a Comment