Sunday, July 28, 2019

Bible verses on Healing: Malayalam

ഞാന്‍ അവര്‍ക്കു സമാധാനവും ഭദ്രതയും സമൃദ്‌ധമായി കൊടുക്കും. ജറെമിയാ 33 : 6

കര്‍ത്താവിന്‍െറ സ്വരം ശക്‌തി നിറഞ്ഞതാണ്‌; അവിടുത്തെ ശബ്‌ദം പ്രതാപമുറ്റതാണ്‌.
സങ്കീര്‍ത്തനങ്ങള്‍ 29 : 4

ഈ എളിയവന്‍ നിലവിളിച്ചു, കര്‍ത്താവു കേട്ടു; എല്ലാ കഷ്‌ടതകളിലുംനിന്ന്‌അവനെ രക്‌ഷിക്കുകയും ചെയ്‌തു.
സങ്കീര്‍ത്തനങ്ങള്‍ 34 : 6

അവിടുന്നു തന്റെ വചനം അയച്ച്‌, അവരെ സൗഖ്യമാക്കി; വിനാശത്തില്‍നിന്നു വിടുവിച്ചു. സങ്കീര്‍ത്തനങ്ങള്‍ 107 : 20

മകനേ, രോഗം വരുമ്പോള്‍ ഉദാസീനനാകാതെ കര്‍ത്താവിനോടു പ്രാര്‍ഥിക്കുക; അവിടുന്ന്‌ നിന്നെ സുഖപ്പെടുത്തും. പ്രഭാഷകന്‍ 38 : 9

കര്‍ത്താവേ, മരുന്നോ ലേപനൗഷധമോ അല്ല, എല്ലാവരെയും സുഖപ്പെടുത്തുന്ന അങ്ങയുടെ വചനമാണ്‌ അവരെ സുഖപ്പെടുത്തിയത്‌. ജ്‌ഞാനം 16 : 12

അവിടുന്ന്‌ മുറിവേല്‍പ്പിക്കും;എന്നാല്‍, വച്ചുകെട്ടും; അവിടുന്ന്‌ പ്രഹരിക്കും;എന്നാല്‍, അവിടുത്തെ കരം സുഖപ്പെടുത്തും. ജോബ്‌ 5 : 18

കര്‍ത്താവു ജറുസലെമിനെ പണിതുയര്‍ത്തുന്നു; ഇസ്രായേലില്‍നിന്നു ചിതറിപ്പോയവരെ അവിടുന്ന്‌ ഒരുമിച്ചു കൂട്ടുന്നു.
അവിടുന്നു ഹൃദയം തകര്‍ന്നവരെ സൗഖ്യപ്പെടുത്തുകയും അവരുടെ മുറിവുകള്‍ വച്ചുകെട്ടുകയും ചെയ്യുന്നു. സങ്കീര്‍ത്തനങ്ങള്‍ 147 : 2-3

നമ്മുടെ പാപങ്ങള്‍ സ്വന്തം ശരീരത്തില്‍ വഹിച്ചുകൊണ്ട്‌ അവന്‍ കുരിശിലേറി. അത്‌, നാം പാപത്തിനു മരിച്ചു നീതിക്കായി ജീവിക്കേണ്ടതിനാണ്‌. അവന്‍െറ മുറിവിനാല്‍ നിങ്ങള്‍ സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു. 1 പത്രോസ് 2 : 24

നമ്മുടെ അതിക്രമങ്ങള്‍ക്കുവേണ്ടി അവന്‍ മുറിവേല്‍പ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങള്‍ക്കുവേണ്ടി ക്‌ഷതമേല്‍പ്പിക്കപ്പെട്ടു. അവന്‍െറ മേലുള്ള ശിക്‌ഷ നമുക്കു രക്‌ഷ നല്‍കി; അവന്‍െറ ക്‌ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു. ഏശയ്യാ 53 : 5

അവിടുന്നു നിന്‍െറ അകൃത്യങ്ങള്‍ക്‌ഷമിക്കുന്നു; നിന്‍െറ രോഗങ്ങള്‍ സുഖപ്പെടുത്തുന്നു. സങ്കീര്‍ത്തനങ്ങള്‍ 103 : 3

അവന്‍ അവളോടു പറഞ്ഞു: മകളേ, നിന്‍െറ വിശ്വാസം നിന്നെ രക്‌ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോവുക; വ്യാധിയില്‍നിന്നു വിമുക്‌തയായിരിക്കുക. മര്‍ക്കോസ്‌ 5 : 34

നിങ്ങളുടെ വിശ്വാസംപോലെ നിങ്ങള്‍ക്കു ഭവിക്കട്ടെ എന്നു പറഞ്ഞുകൊണ്ട്‌ അവന്‍ അവരുടെ കണ്ണുകളില്‍ സ്‌പര്‍ശിച്ചു. മത്തായി 9 : 29

യേശു പറഞ്ഞു: സ്‌ത്രീയേ, നിന്‍െറ വിശ്വാസം വലുതാണ്‌. നീ ആഗ്രഹിക്കുന്നതുപോലെ നിനക്കു ഭവിക്കട്ടെ. ആ സമയംമുതല്‍ അവളുടെ പുത്രി സൗഖ്യമുള്ളവളായി. മത്തായി 15 : 28

സായാഹ്‌നമായപ്പോള്‍ അനേകം പിശാചുബാധിതരെ അവര്‍ അവന്‍െറ യടുത്തു കൊണ്ടുവന്നു. അവന്‍ അശുദ്‌ധാത്‌മാക്കളെ വചനംകൊണ്ടു പുറത്താക്കുകയും എല്ലാരോഗികളെയും സുഖപ്പെടുത്തുകയും ചെയ്‌തു.
മത്തായി 8 : 16

അപ്പോള്‍ ഒരു കുഷ്‌ഠരോഗി അടുത്തുവന്ന്‌ താണുവണങ്ങിപ്പറഞ്ഞു: കര്‍ത്താവേ, അങ്ങേക്കു മനസ്‌സുണ്ടെങ്കില്‍ എന്നെ ശുദ്‌ധനാക്കാന്‍ കഴിയും.
യേശു കൈനീട്ടി അവനെ സ്‌പര്‍ശിച്ചുകൊണ്ട്‌, അരുളിച്ചെയ്‌തു: എനിക്കു മനസ്സുണ്ട്‌, നിനക്കു ശുദ്‌ധിവരട്ടെ. തത്‌ക്‌ഷണം കുഷ്‌ഠം മാറി അവനു ശുദ്‌ധി വന്നു. മത്തായി 8 : 2-3

അവന്‍ അടുത്തു വന്നപ്പോള്‍ യേശു ചോദിച്ചു:ഞാന്‍ നിനക്കുവേണ്ടി എന്തു ചെയ്യണമെന്നാണു നീ ആഗ്രഹിക്കുന്നത്‌? അവന്‍ പറഞ്ഞു: കര്‍ത്താവേ, എനിക്കു കാഴ്‌ച വീണ്ടുകിട്ടണം.
യേശു പറഞ്ഞു: നിനക്കു കാഴ്‌ചയുണ്ടാകട്ടെ. നിന്‍െറ വിശ്വാസം നിന്നെ രക്‌ഷിച്ചിരിക്കുന്നു. ലൂക്കാ 18 : 41-42

വൈകുന്നേരമായപ്പോള്‍, വിവിധരോഗങ്ങളാല്‍ കഷ്‌ടപ്പെട്ടിരുന്നവരെയെല്ലാം അവര്‍ അവന്‍െറ അടുത്തുകൊണ്ടുവന്നു. ഓരോരുത്തരുടെയുംമേല്‍ കൈ വച്ച്‌ അവന്‍ അവരെ സുഖപ്പെടുത്തി.
നീ ദൈവപുത്രനാണ്‌ എന്ന്‌ ഉറക്കെവിളിച്ചു പറഞ്ഞുകൊണ്ട്‌ അനേകരില്‍നിന്ന്‌ പിശാചുക്കള്‍ വിട്ടുപോയി. അവന്‍ അവ യെ ശാസിച്ചു. താന്‍ ക്രിസ്‌തുവാണെന്ന്‌ അവയ്‌ക്ക്‌ അറിയാമായിരുന്നതുകൊണ്ട്‌, അവന്‍ അവയെ സംസാരിക്കാന്‍ അനുവദിച്ചില്ല. ലൂക്കാ 4 : 40-41

അവന്‍ അവളുടെ കൈയില്‍ സ്‌പര്‍ശിച്ചു; പനി അവളെ വിട്ടുമാറി. അവള്‍ എഴുന്നേറ്റ്‌ അവനെ ശുശ്രൂഷിച്ചു. മത്തായി 8 : 15

അവന്‍ അടുത്തു ചെന്ന്‌ അവളെ കൈയ്‌ക്കു പിടിച്ച്‌ എഴുന്നേല്‍പിച്ചു. പനി അവളെ വിട്ടുമാറി. അവള്‍ അവരെ ശുശ്രൂഷിച്ചു. മര്‍ക്കോസ്‌ 1 : 31

അവന്‍ അവളുടെ അടുത്തെത്തി പനിയെ ശാസിച്ചു; അത്‌ അവളെ വിട്ടുമാറി. ഉടനെ അവള്‍ എഴുന്നേറ്റ്‌ അവരെ ശുശ്രൂഷിച്ചു.
ലൂക്കാ 4 : 39

അവന്‍ അവളോടു പറഞ്ഞു: ഈ വാക്കുമൂലം, നീ പൊയ്‌ക്കൊള്ളുക; പിശാചു നിന്‍െറ മകളെ വിട്ടുപോയിരിക്കുന്നു.
അവള്‍ വീട്ടിലേക്കു പോയി. കുട്ടി കട്ടിലില്‍ കിടക്കുന്നത്‌ അവള്‍ കണ്ടു. പിശാച്‌ അവളെ വിട്ടുപോയിരുന്നു. മര്‍ക്കോസ്‌ 7 : 29-30
ഗ്രാമങ്ങളിലോ, നഗരങ്ങളിലോ, നാട്ടിന്‍പുറങ്ങളിലോ അവന്‍ ചെന്നിടത്തൊക്കെ, ആളുകള്‍ രോഗികളെ കൊണ്ടുവന്ന്‌ പൊതുസ്‌ഥലങ്ങളില്‍ കിടത്തിയിരുന്നു. അവന്‍െറ വസ്‌ത്രത്തിന്‍െറ വിളുമ്പിലെങ്കിലും സ്‌പര്‍ശിക്കാന്‍ അനുവദിക്കണമെന്ന്‌ അവര്‍ അപേക്‌ഷിച്ചു. സ്‌പര്‍ശിച്ചവരെല്ലാം സുഖം പ്രാപിക്കയും ചെയ്‌തു. മര്‍ക്കോസ്‌ 6 : 56

ജനക്കൂട്ടത്തെ പുറത്താക്കിയശേഷം അവന്‍ അകത്തുകടന്ന്‌, അവളെ കൈയ്‌ക്കുപിടിച്ച്‌ ഉയര്‍ത്തി. അപ്പോള്‍ ബാലിക എഴുന്നേറ്റു.
ഈ വാര്‍ത്ത ആ നാട്ടിലെങ്ങും പരന്നു. മത്തായി 9 : 25-26

അവന്‍ അവരുടെ സിനഗോഗുകളില്‍ പഠിപ്പിച്ചും രാജ്യത്തിന്‍െറ സുവിശേഷംപ്രസംഗിച്ചും ജനങ്ങളുടെ എല്ലാരോഗങ്ങളും വ്യാധികളും സുഖപ്പെടുത്തിയും ഗലീലി മുഴുവന്‍ ചുറ്റിസഞ്ചരിച്ചു. മത്തായി 4 : 23

യേശു അവനോടു പറഞ്ഞു: എഴുന്നേറ്റു കിടക്കയെടുത്തു നടക്കുക.
അവന്‍ തത്‌ക്‌ഷണം സുഖം പ്രാപിച്ച്‌ കിടക്കയെടുത്തു നടന്നു. അന്ന്‌ സാബത്ത്‌ ആയിരുന്നു.
യോഹന്നാന്‍ 5 :8-9

നിങ്ങളില്‍ ആരെങ്കിലും രോഗിയാണെങ്കില്‍ അവന്‍ സഭയിലെ ശ്രഷ്‌ഠന്‍മാരെ വിളിക്കട്ടെ. അവര്‍ കര്‍ത്താവിന്‍െറ നാമത്തില്‍ അവനെ തൈ ലാഭിഷേകം ചെയ്‌ത്‌ അവനുവേണ്ടി പ്രാര്‍ഥിക്കട്ടെ. യാക്കോബ്‌ 5 : 14

വിശ്വാസത്തോടെയുള്ള പ്രാര്‍ഥന രോഗിയെ സുഖപ്പെടുത്തും; കര്‍ത്താവ്‌ അവനെ എഴുന്നേല്‍പിക്കും; അവന്‍ പാപങ്ങള്‍ചെയ്‌തിട്ടുണ്ടെങ്കില്‍ അവിടുന്ന്‌ അവനു മാപ്പു നല്‍കും. യാക്കോബ്‌ 5 : 15

നിങ്ങള്‍ സൗഖ്യം പ്രാപിക്കാനായി പരസ്‌പരം പാപങ്ങള്‍ ഏറ്റുപറയുകയും പ്രാര്‍ഥിക്കുകയും ചെയ്യുവിന്‍. നീതിമാന്‍െറ പ്രാര്‍ഥന വളരെ ശക്‌തിയുള്ളതും ഫല ദായകവുമാണ്‌.
യാക്കോബ്‌ 5 : 16

ഒരുവന്‌ അദ്‌ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ശക്‌തിയും, മറ്റൊരുവനു പ്രവചിക്കാന്‍ വരവും, വേറൊരുവന്‌ ആത്‌മാക്കളെ വിവേചിച്ചറിയാന്‍ കഴിവും വേറൊരുവനു ഭാഷാവരവും, വേറൊരുവന്‌ വ്യാഖ്യാനത്തിനുള്ള വരവും, അതേ ആത്‌മാവു തന്നെ നല്‍കുന്നു. 1 കോറിന്തോസ്‌ 12 : 10

ദൈവരാജ്യം പ്രസംഗിക്കാനും രോഗികളെ സുഖപ്പെടുത്താനുമായി അവന്‍ അവരെ അയച്ചു. ലൂക്കാ 9 : 2
 
കര്‍ത്താവ്‌ ഭൂമിയില്‍നിന്ന്‌ഒൗഷധങ്ങള്‍ സൃഷ്‌ടിച്ചു; ബുദ്‌ധിയുള്ളവന്‍ അവയെ അവഗണിക്കുകയില്ല. പ്രഭാഷകന്‍ 38 : 4

മനുഷ്യന്‍െറ അദ്‌ഭുതകൃത്യങ്ങളില്‍ മഹത്വപ്പെടേണ്ടതിന്‌ അവിടുന്ന്‌ മനുഷ്യര്‍ക്കു സിദ്‌ധികള്‍ നല്‍കി.
അതുമുഖേന അവന്‍ വേദനയകറ്റുകയും രോഗം സുഖമാക്കുകയും ചെയ്യുന്നു; പ്രഭാഷകന്‍ 38 : 6-7

വിജയം വൈദ്യന്‍െറ കൈകളില്‍സ്‌ഥിതിചെയ്യുന്ന അവസരമുണ്ട്‌.
രോഗം നിര്‍ണയിച്ചു സുഖപ്പെടുത്തിജീവന്‍ രക്‌ഷിക്കാന്‍ അവിടുത്തെഅനുഗ്രഹത്തിനുവേണ്ടി അവനുംകര്‍ത്താവിനോട്‌ പ്രാര്‍ഥിച്ചിട്ടുണ്ട്‌. പ്രഭാഷകന്‍ 38 : 13-14

അയല്‍ക്കാരനോടു പക വച്ചുപുലര്‍ത്തുന്നവന്‌ കര്‍ത്താവില്‍ നിന്നു കരുണ പ്രതീക്‌ഷിക്കാമോ? പ്രഭാഷകന്‍ 28 : 3

നിയമലംഘനം ഇരുവായ്‌ത്തലവാള്‍ പോലെയാണ്‌; അതുണ്ടാക്കുന്ന മുറിവുകള്‍ ഉണങ്ങുകയില്ല. പ്രഭാഷകന്‍ 21 : 3

നിന്‍െറ ക്‌ഷതത്തിനു ശമനമില്ല. നിന്‍െറ മുറിവു മാരകമാണ്‌. നിന്നെക്കുറിച്ച്‌ കേള്‍ക്കുന്നവരെല്ലാം കൈകൊട്ടിച്ചിരിക്കും. നിന്‍െറ ഒടുങ്ങാത്ത ദ്രാഹം ഏല്‍ക്കാത്തത്‌ ആര്‍ക്കാണ്‌? നാഹും 3 : 19

ഈജിപ്‌തിന്‍െറ കന്യകയായ പുത്രീ, ഗിലയാദിലേക്കു പോകൂ, തൈലം കൈയിലെടുക്കൂ. നീ അനവധി ഒൗഷധങ്ങള്‍ ഉപയോഗിച്ചു; എല്ലാം പാഴായിപ്പോയി. നിനക്കു രോഗശാന്തിയില്ല. ജറെമിയാ 46 : 11

കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: സുഖപ്പെടുത്താനാവാത്തവിധം നിനക്കു ക്‌ഷതമേറ്റിരിക്കുന്നു; നിന്‍െറ മുറിവു ഗുരുതരമാണ്‌.
നിനക്കുവേണ്ടി വാദിക്കാന്‍ ആരുമില്ല; നിന്‍െറ മുറിവിനു മരുന്നില്ല; നിനക്കു സൗഖ്യം ലഭിക്കുകയുമില്ല. ജറെമിയാ 30 : 12-13

ഐശ്വര്യത്തില്‍ സ്‌നേഹിതനെഅറിയാന്‍ സാധിക്കുകയില്ല; കഷ്‌ടതയില്‍ ശത്രു മറഞ്ഞിരിക്കുകയുമില്ല. പ്രഭാഷകന്‍ 12 : 8

ഹാ! കഷ്‌ടം. എനിക്കു മുറിവേറ്റിരിക്കുന്നു- ദാരുണമായ മുറിവ്‌; ഞാന്‍ അതു സഹി  ച്ചേമതിയാവൂ. എന്‍െറ കൂടാരം തകര്‍ന്നുപോയി. ജറെമിയാ 10 : 19

അവന്‍ തുടര്‍ന്നു: അവനെ നിര്‍മലമായ ശിരോവസ്‌ത്രം അണിയിക്കുക. അവര്‍ അവനെ നിര്‍മലമായ ശിരോവസ്‌ത്രം അണിയിക്കുകയും വസ്‌ത്രം ധരിപ്പിക്കുകയും ചെയ്‌തു. കര്‍ത്താവിന്‍െറ ദൂതന്‍ അടുത്തു നില്‍പ്പുണ്ടായിരുന്നു. സഖറിയാ 3 : 5

അവന്‍ പറഞ്ഞു: നിങ്ങള്‍ പോയി ആ കുറുക്കനോടു പറയുവിന്‍: ഞാന്‍ ഇന്നും നാളെയും പിശാചുക്കളെ പുറത്താക്കുകയും രോഗശാന്തി നല്‍കുകയും ചെയ്യും. മൂന്നാംദിവസം എന്‍െറ ദൗത്യം ഞാന്‍ പൂര്‍ത്തിയാക്കിയിരിക്കും. ലൂക്കാ 13 : 32

ഒൗചിത്യമില്ലാത്ത ദൂതന്‍ ആളുകളെകുഴപ്പത്തിലാഴ്‌ത്തുന്നു; വിശ്വസ്‌തനായ സന്‌ദേശവാഹകന്‍ രഞ്‌ജനം കൈവരുത്തുന്നു. സുഭാഷിതങ്ങള്‍ 13 : 17

No comments:

Post a Comment